കുറുമാത്തൂർ വെള്ളാരം പാറയിലെ പൊലീസ് ഡംബിങ് യാർഡിൽ വൻ തീപിടുത്തം. വാഹനങ്ങൾ കത്തി നശിച്ചു. വിവിധ കേസുകളിൽ ഉൾപ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് ഡംബിങ് യാർഡിൽ തീപിടിച്ച് നശിച്ചത്. തീ പടർന്ന് പിടിച്ചതോടെ തളിപ്പറമ്പ് ശ്രീകണ്ഠാപുരം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നാല് ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എങ്ങനെയാണ് തീ പടർന്നതെന്നതിൽ വ്യക്തതയില്ല.
പൊലീസ് ഡംബിങ് യാർഡിൽ വൻ തീപിടുത്തം
