സിപിഎമ്മും ശിവശങ്കറും തമ്മിൽ ബന്ധില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ലൈഫ് മിഷൻ കേസിലെ ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശിവശങ്കറും സിപിഎമ്മും തമ്മിൽ ബന്ധമില്ലെന്നും അത്തരമൊരു ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിവശങ്കറിന്റെ അറസ്റ്റ് ആദ്യമായല്ലല്ലോയെന്നും സ്വർണ്ണക്കടത്ത് കേസിലെ അറസ്റ്റ് ചൂണ്ടിക്കാട്ടി എംവി ഗോവിന്ദൻ പറഞ്ഞു. സ്ത്രീത്വത്തിനെ അപമാനിച്ച ആകാശിനെ പൊലീസ് പിടികൂടും. ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ല. പ്രദേശത്തെ ക്രിമിനൽ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരെ കുറിച്ച് സംസാരിക്കാൻ താനില്ലെന്നും പാർട്ടി ആഹ്വാനം […]
കർണാടകയിൽ ബജറ്റവതരണത്തിനിടെ ബഹളം
കർണാടകയിൽ ബജറ്റവതരണ ദിവസമായ ഇന്ന് നിയമസഭയിൽ ചെവിയിൽ പൂ വച്ച് എത്തി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. നാട്ടിലെ ജനങ്ങളുടെ അവസ്ഥ ഇതാണെന്നും ജനങ്ങളെ ചതിക്കാനുള്ള ബജറ്റാണിതെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇതോടെ സിദ്ധരാമയ്യയുടെ പ്രസ്താവനയ്ക്കെതിരെ ഭരണപക്ഷം ബഹളം വച്ചു. ഭരണ പ്രതിപക്ഷ ബഹളം കൂടിയതോടെ ബജറ്റവതരിപ്പിക്കാൻ അനുവദിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. കർണാടക തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് മുമ്പത്തെ അവസാനത്തെ ബജറ്റാണ് ഇത്. നിരവധി ജനപ്രിയപ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴിൽരഹിതരായ സ്ത്രീകൾക്ക് ഓണറേറിയം അടക്കം പ്രഖ്യാപിച്ചേക്കും.
ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ മൊഴി നൽകാൻ ലൈഫ് മിഷൻ മുൻ സിഇഒ യു വി ജോസിനെ വിളിച്ചുവരുത്തി ഇഡി അന്വേഷണ സംഘം
ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ, മൊഴി നൽകാൻ ലൈഫ് മിഷൻ മുൻ സിഇഒ യു വി ജോസിനെ വിളിച്ചുവരുത്തി ഇഡി അന്വേഷണ സംഘം. കേസിൽ അറസ്റ്റിലായ ശിവശങ്കറുമായി ഒരുമിച്ചിരുത്തി മൊഴിയെടുക്കാനാണ് നീക്കം. യു വി ജോസാണ് നേരത്തെ റെഡ് ക്രസന്‍റുമായി കരാർ ഒപ്പിട്ടത്. കരാറുകാരായ യൂണിടാക്കിനെ ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കറെന്നാണ് ആരോപണം. യൂണിടാക്കിന് വേണ്ടി വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതി സന്തോഷ് ഈപ്പനാണ് എടുത്ത് നടത്തിയത്. ഇയാളെയും ശിവശങ്കറാണ് അന്ന് ലൈഫ് സിഇഒ […]
നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി
നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്നും പ്രോസിക്യൂഷന്റെ തീരുമാനത്തിൽ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മഞ്ജുവിനെ വിസ്തരിക്കുന്നതിൽ എതിർപ്പുന്നയിച്ച് കേസിലെ പ്രതി ദിലീപ് നേരത്തെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ ഇത് തള്ളിയ കോടതി സാക്ഷി വിസ്താരത്തിൽ ഇടപെടില്ലെന്ന് അറിയിച്ചു. പ്രോസിക്യൂഷൻ മുന്നോട്ട് വച്ച എല്ലാ സാക്ഷികളുടേയും വിസ്താരം തുടരാം. വിസ്താരമടക്കമുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇതിന് ഒരു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുമെന്ന് സർക്കാർ മറുപടി നൽകി. […]
ഹിൻഡൻബെർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരിവിപണിയിലുണ്ടായ തകർച്ച ആവർത്തിക്കാതെയിരിക്കാൻ പഠനം നടത്തുന്നതിന് സമിതിയെ നിയോഗിക്കുന്നതിൽ സുപ്രീം കോടതി ഇന്ന് ഉത്തരവിറക്കിയേക്കും
ഹിൻഡൻബെർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരിവിപണിയിലുണ്ടായ തകർച്ച ആവർത്തിക്കാതെയിരിക്കാൻ പഠനം നടത്തുന്നതിന് സമിതിയെ നിയോഗിക്കുന്നതിൽ സുപ്രീം കോടതി ഇന്ന് ഉത്തരവിറക്കിയേക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച ഹർജികൾ പരിഗണിക്കുക. നേരത്തെ ഇക്കാര്യത്തിൽ സമിതിയെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രവും സെബിയും സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ പഠനം നടത്താൻ സമിതിയെ നിയോഗിക്കാമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം. സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പേരുകള്‍ മുദ്രവെച്ച കവറില്‍ കേന്ദ്രം കോടതിയെ അറിയിക്കും. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ ഓഹരി […]
ബിബിസി ഓഫീസുകളിലെ പരിശോധനയിൽ പ്രതികരണവുമായി ആദായ നികുതി വകുപ്പ്
ബിബിസി ഓഫീസുകളിലെ പരിശോധനയിൽ പ്രതികരണവുമായി ആദായ നികുതി വകുപ്പ്. മൊഴി രേഖപ്പെടുത്തിയത് ഏറ്റവും പ്രധാനപ്പെട്ട ജീവനക്കാരുടെ മാത്രമാണെന്നും നടപടികൾക്കിടെ ആരുടെയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വിശദീകരിച്ചു. ക്ളോണിങ് നടത്തിയത് പ്രധാനപ്പെട്ട ഉപകരണങ്ങൾ മാത്രമാണ്. അതിന് ശേഷം ഇവ തിരികെ നൽകി. ജീവനക്കാരെ പതിവുപോലെ ജോലി ചെയ്യാനും പുറത്ത് പോകാനും അനുവദിച്ചു. മറുപടി നൽകാൻ വേണ്ടത്ര സമയം നൽകിയെന്നും ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു. ഇന്നലെ രാത്രിയാണ് ദില്ലിയിലെയും മുംബൈയിലെയും 3 ദിവസം നീണ്ട […]
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പറഞ്ഞിട്ടാണ് ലോക്കർ തുറന്നതെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ്
എം ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള കൂടുതൽ ചാറ്റുകൾ പുറത്തുവന്നു. 2019 സെപ്റ്റംബറിലെ വാട്‌സ്ആപ് ചാറ്റാണിത്. ലൈഫ് മിഷൻ ഇടപാടിൽ യുഎഇ റെഡ്ക്രസന്റിനെ എത്തിക്കാൻ ശിവശങ്കർ ആസൂത്രിത നീക്കം നടത്തിയെന്ന നിലയിലാണ് ഇഡിയും സി ബി ഐയും ഈ ചാറ്റിനെ കാണുന്നത്. അതോടൊപ്പം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പറഞ്ഞിട്ടാണ് തിരുവനന്തപുരത്ത് ലോക്കർ തുറന്നതെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് എൻഫോഴ്സ്മെന്റിന് മൊഴി നൽകി. കൊച്ചിയിലെ ഇഡി ഓഫീസിൽ പത്തു മണിക്കൂർ നീണ്ട മൊഴിയെടുക്കലിനിടെയാണ് അദ്ദേഹം ഇക്കാര്യം ആവർത്തിച്ചത്. […]
കെഎസ്ആർടിസിയിൽ ശമ്പളം രണ്ടു ഗഡുക്കളായി നൽകാമെന്ന് പുതിയ സർക്കുലർ
കെ എസ് ആർടിസിയിൽ ശമ്പളം രണ്ടു ഗഡുക്കളായി നൽകാമെന്ന് പുതിയ സർക്കുലർ. നൽകാവുന്ന പരമാവധി തുക അഞ്ചാം തീയതിക്കു മുൻപും ബാക്കി സർക്കാർ സഹായം ലഭിച്ച ശേഷവുമായിരിക്കും എന്നാണ് സർക്കുലറിൽ പറഞ്ഞിട്ടുള്ളത്. ഇങ്ങനെ വേണ്ട സർക്കാർ സഹായം ലഭിച്ച ശേഷം മതിയെന്നുള്ളവർ 25 നു മുൻപ് ഡിപ്പോകളിൽ സമ്മതപത്രം നൽകണമെന്നും യൂണീറ്റ് മേധാവികൾക്ക് അയച്ച സർക്കുലറിൽ പറയുന്നു. ധനവകുപ്പ് സഹായമായ 50 കോടി മിക്ക മാസങ്ങളിലും പത്താം തീയതി കഴിഞ്ഞാണ് കെ എസ് ആർ ടി സി […]
പ്രഭാത വാര്‍ത്തകള്‍ | ഫെബ്രുവരി 17
◾സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ 6,005 അധിക തസ്തികകള്‍ അംഗീകരിക്കാന്‍ ശുപാര്‍ശ. ഇതില്‍ 5,906 തസ്തികകള്‍ അധ്യാപകരുടേതാണ്. 99 അനധ്യാപക തസ്തികള്‍ക്കും ശുപാര്‍ശയുണ്ട്. വിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിനു ശുപാര്‍ശ കൈമാറി. വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിയതിനനുസരിച്ചാണ് പുതിയ തസ്തിക നിര്‍ണയം. 2019 മുതല്‍ തസ്തിക നിര്‍ണയം നടത്തിയിരുന്നില്ല. ◾കെഎസ്ആര്‍ടിസിയില്‍ വിരമിച്ചവര്‍ക്ക് ഒരു ലക്ഷം രൂപ 45 ദിവസത്തിനുള്ളില്‍ നല്‍കാമെന്ന കെഎസ്ആര്‍ടിസി മാനേജുമെന്റിന്റെ നിര്‍ദ്ദേശം ഹൈക്കോടതി അംഗീകരിച്ചു. ബാക്കി തുക കിട്ടുന്ന മുറക്ക് മുന്‍ഗണന അനുസരിച്ചു നല്‍കുമെന്ന് കെ എസ് ആര്‍ടിസി […]
കിഫ്ബി കേസിൽ സർവ്വശക്തരായ ഇഡിക്ക് അടിതെറ്റുകയാണെന്ന് മുൻ ധനകാര്യമന്ത്രി ടി എം തോമസ് ഐസക്
കിഫ്ബി കേസിൽ സർവ്വശക്തരായ ഇഡിക്ക് അടിതെറ്റുകയാണെന്ന് മുൻ ധനകാര്യമന്ത്രി ടി എം തോമസ് ഐസക്. തനിക്കെതിരായ സമൻസ് ഇഡിയുടെ രാഷ്ട്രീയക്കളിയായിരുന്നു. ആർബിഐ ചട്ടപ്രകാരം എൻഒസി അനുസരിച്ചാണ് പണം സമാഹരിച്ചത്. മസാല ബോണ്ട് കണക്കുകൾ കൃത്യമായി നൽകുന്നുണ്ടെന്ന് ആർബിഐ പറഞ്ഞു. ഇഡി പലയിടത്തും നടത്തുന്ന പയറ്റ് ഇവിടെ ഫലിക്കില്ലെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
