Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കളമശ്ശേരി വ്യാജജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ സാമ്പത്തിക ഇടപാടുണ്ടായെന്ന് സ്ഥിരീകരിച്ച് പൊലീസ്

കളമശ്ശേരി വ്യാജജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ സാമ്പത്തിക ഇടപാടുണ്ടായെന്ന് സ്ഥിരീകരിച്ച് പൊലീസ്. കുഞ്ഞിനെ ഏറ്റെടുത്ത ദമ്പതിമാര്‍ സര്‍ട്ടിഫിക്കറ്റിനായി പണം നല്‍കിയെന്നാണ് അനില്‍കുമാറിന്‍റെ മൊഴി. ജാമ്യം ലഭിച്ച ശേഷം എല്ലാകാര്യങ്ങളും തുറന്നുപറയുമെന്നും അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മധുരയില്‍ ഒളിവിലിരിക്കെയാണ്  കേസിലെ പ്രധാനപ്രതിയും കളമശ്ശേരി മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റുമായ അനിൽ കുമാറിനെ അന്വേഷണ സംഘം പിടികൂടിയത്.വ്യാജജനന സര്‍ട്ടിഫിക്കറ്റ് ഇടപാടില്‍ വലിയ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന് നേരത്തെ തന്നെ പൊലീസിന് സൂചന കിട്ടിയിരുന്നു. ചോദ്യം ചെയ്യലില്‍ ഇക്കാര്യം അനില്‍കുമാര്‍ സമ്മതിക്കുകയായിരുന്നു. പണത്തിനു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആകാശ് തില്ലങ്കേരി വിഷയം ചർച്ച ചെയ്യാൻ പാർട്ടി അടിയന്തിര നേതൃയോഗം

ആകാശ് തില്ലങ്കേരി വിഷയം ചർച്ച ചെയ്യാൻ പാർട്ടി അടിയന്തിര നേതൃയോഗം. എം വി ജയരാജൻ ഉൾപെടെയുള്ള നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. തില്ലങ്കേരി ലോക്കൽ കമ്മറ്റി അംഗങ്ങളെ മുഴുവൻ യോഗത്തിന് വിളിപ്പിച്ചു. പാർട്ടിക്ക് വെല്ലുവിളി ഇല്ലാതെ പ്രശ്നം തീർക്കാൻ തീവ്രശ്രമമാണ് നടക്കുന്നത്. മട്ടന്നൂർ ഏരിയ കമ്മറ്റി ഓഫീസിലാണ് യോഗം വിളിച്ചിരിക്കുന്നത്. അതേസമയം സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്ഐ പ്രവർത്തകയുടെ പരാതിയിൽ ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികൾ പിടിയിലായി. ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരാണ് പിടിയിലായത്. ഒളിവിൽ പോയ ആകാശ് തില്ലങ്കേരിയെ കണ്ടെത്താൻ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. മഞ്ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്നും പ്രോസിക്യൂഷന്റെ തീരുമാനത്തിൽ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മഞ്ജുവിനെ വിസ്തരിക്കുന്നതിൽ എതിർപ്പുന്നയിച്ച് കേസിലെ പ്രതി ദിലീപ് നേരത്തെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ ഇത് തള്ളിയ കോടതി സാക്ഷി വിസ്താരത്തിൽ ഇടപെടില്ലെന്ന് അറിയിച്ചു. പ്രോസിക്യൂഷൻ മുന്നോട്ട് വച്ച എല്ലാ സാക്ഷികളുടേയും വിസ്താരം തുടരാം. വിസ്താരമടക്കമുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇതിന് ഒരു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുമെന്ന് സർക്കാർ […]

Posted inലേറ്റസ്റ്റ്

ആറായിരം വര്‍ഷം പഴയ വീടുകള്‍

അതിപുരാതന കാലം മുതലേ മനുഷ്യന്‍ അലഞ്ഞു നടന്നു കായ്കനികള്‍ പറിച്ചെടുത്തും മൃഗങ്ങളെ വേട്ടയാടിയും മാംസ ഭക്ഷണം കഴിച്ചുമാണു ജീവിച്ചത്. പില്‍ക്കാലത്താണ് കുറേക്കാലം ഒരിടത്തു താമസിച്ചു കൃഷി ചെയ്യാന്‍ തുടങ്ങിയത്. വേട്ടയാടല്‍ കാലത്തുനിന്ന് കൃഷിയിലേക്കു മാറുന്ന കാലഘട്ടത്തിലെ  അത്യപൂര്‍വ നിര്‍മ്മിതികള്‍ ബ്രിട്ടനില്‍ കണ്ടെത്തിയിരിക്കുന്നു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ ഏറ്റവും വടക്കുള്ള ലോഫ് ഫോയിലിന്റെ തീരത്തു പുരാതന കാലത്തെ രണ്ടു വീടുകളാണു കണ്ടെത്തിയത്. ആറായിരത്തിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് മനുഷ്യരുടെ ജീവിതരീതിയും സംസ്‌കാരവും മനസിലാക്കാവുന്ന കണ്ടെത്തലാണ് ഈ പുരാവസ്തു ഭവനങ്ങള്‍. ചതുരാകൃതിയിലുള്ള വീടുകളാണിത്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തിരുവനന്തപുരം പാലോട് ഇടിഞ്ഞാർ വനത്തിൽ കാട്ടുതീ പടരുന്നു.

തിരുവനന്തപുരം പാലോട് ഇടിഞ്ഞാർ വനത്തിൽ കാട്ടുതീ പടരുന്നു. ഇടിഞ്ഞാർ  മൈലാടും കുന്ന്, മല്ലച്ചൽ എന്ന സ്ഥലത്താണ് കാട്ടുതീ പടര്‍ന്നത്. കാട്ടുതീയിൽ 50 ഏക്കർ കത്തിനശിച്ചു. ഇപ്പോഴും തീ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. വിതുര ഫയർഫോഴ്സ്, പാലോട് റെയ്ഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ, വാച്ചർ തുടങ്ങിയവർ ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 11 മണിയോടെയാണ് നാട്ടുകാർ തീ കത്തുന്നത് കാണുന്നത്. ഉടൻ വനം വകുപ്പിനെ അറിയിച്ചു. ഫയർ ഫോഴ്സ് വാഹനത്തിന് പ്രദേശത്തേക്ക് പോകാൻ കഴിയില്ല. ഇടിഞ്ഞാറിൽ നിന്ന് രണ്ട് കിലോമീറ്റർ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ച വണ്ടൂർ താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർക്കും മറ്റ് രണ്ടു ജീവനക്കാർക്കും കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ ബ്ലോക്ക്‌ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു.

രാഹുൽ ഗാന്ധി എംപിയുടെ ഫണ്ട് ഉപയോഗിച്ച് കെ എം സി എല്‍ വഴി എത്തിച്ച ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ച വണ്ടൂർ താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർക്കും മറ്റ് രണ്ടു ജീവനക്കാർക്കും കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ ബ്ലോക്ക്‌ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ഒരാഴ്‌ചയ്ക്കകം നോട്ടീസിന് മറുപടി നൽകണം. ഡയാലിസിസ് യൂണിറ്റിനായി ആദ്യ ഘട്ടത്തിൽ അയച്ച ഉപകരണങ്ങൾ ഡിസംബർ മാസത്തിൽ ആശുപത്രി അധികൃതർ കൈപറ്റിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഡയാലിസിസ് ഉപകരണങ്ങൾ മടക്കിയതിൽ മെഡിക്കൽ ഓഫീസർക്കൊപ്പം ബ്ലോക്ക്‌ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ രാജിവെച്ചു

ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ രാജിവെച്ചു. ദേശീയ ചാനല്‍ നടത്തിയ ഒളി ക്യാമറാ ഓപ്പറേഷനില്‍ നടത്തിയ വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ചേതന്‍ ശര്‍മയുടെ രാജി. ചേതന്‍ ശര്‍മയുടെ രാജി ബിസിസിഐ സെക്രട്ടറി ജയ് ഷാ അംഗീകരിച്ചിട്ടുണ്ട്.    ടി20 ലോകകപ്പില്‍ സെമിയില്‍ ഇന്ത്യ പുറത്തായതിന് പിന്നാലെ ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയെ പുറത്താക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സെലക്ഷന്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

റേഷൻ കടയ്ക് നേരെ വീണ്ടും അരികൊമ്പൻ എന്ന കാട്ടാനയുടെ ആക്രമണം

ഇടുക്കി ആനയിറങ്കലിൽ, റേഷൻ കടയ്ക് നേരെ വീണ്ടും അരികൊമ്പൻ എന്ന കാട്ടാനയുടെ ആക്രമണം ഉണ്ടായി. കഴിഞ്ഞ ദിവസമാണ് സംഭവം. തൊഴിലാളി ലയത്തിന് നേരെയും കാട്ടാന ആക്രമണം നടത്തി. കഴിഞ്ഞ ദിവസം, പൂപ്പാറയിൽ ചക്കകൊമ്പന്റെ ആക്രമണത്തിൽ വീട് ഭാഗികമായി തകർന്നിരുന്നു.ആനയിറങ്കലിലെ റേഷൻ കടയ്ക് നേരെ, ആറു മാസത്തിനിടെ മൂന്നാം തവണയാണ്, അരികൊമ്പൻ ആക്രമണം നടത്തുന്നത്. വിതരണത്തിനായി എത്തിച്ച, ആട്ട ആന ഭക്ഷിച്ചു. സമീപത്തെ ലയത്തിലെ രണ്ട് വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. വീടിന്റെ ഭിത്തിയ്ക്ക് കേടുപാടുകൾ പറ്റി. ആൾത്താമസം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസില്‍ പ്രതിയും എറണാകുളം മെഡിക്കൽ കോളേജിലെ അഡ്മിനിട്രേറ്റീവ് അസിസ്റ്റന്‍റുമായ അനിൽ കുമാർ പിടിയിലായി.

കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസില്‍ പ്രതിയും എറണാകുളം മെഡിക്കൽ കോളേജിലെ അഡ്മിനിട്രേറ്റീവ് അസിസ്റ്റന്‍റുമായ അനിൽ കുമാർ പിടിയിലായി. തൃക്കാക്കര എസിയാണ് അനിൽ കുമാറിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ അനിൽ കുമാര്‍ ഒളിവിൽ പോയിരുന്നു. അനിൽ കുമാറിന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ നേരത്തെ എതിർത്തിരുന്നു. ജനന സർട്ടിഫിക്കറ്റ് വ്യാജമായി തയാറാക്കാക്കിയതിൽ ഗൂഢാലോചനയുണ്ടെന്നും ഇതിനായി മാസങ്ങൾ നീണ്ട തയാറെടുപ്പ് നടത്തിയെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. തെറ്റായ ഉദ്ദേശത്തോടെ ഒന്നും ചെയ്തിട്ടില്ലെന്നും സർട്ടിഫിക്കറ്റ് തിരുത്തിയിട്ടില്ലെന്നുമായിരുന്നു അനിൽ കുമാറിന്‍റെ മറുപടി.   […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 17

◾ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് തിരുവന്തപുരത്തു ബാങ്കില്‍ ലോക്കര്‍ തുറന്നതെന്ന് ശിവശങ്കറിന്റെ സുഹൃത്തായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്‍ഫോഴ്സ്മെന്റിനു മൊഴി നല്‍കി. ലൈഫ് മിഷന്‍ മുന്‍ സിഇഒ യു.വി ജോസിനെ മൊഴിയെടുക്കാന്‍ ഇഡി അന്വേഷണ സംഘം വിളിച്ചുവരുത്തി. ◾യുഎഇയിലെ റെഡ്ക്രസന്റിന്റെ പണം ലൈഫ് മിഷനിലേക്കു കൊണ്ടുവരണമെന്നു എം ശിവശങ്കര്‍ സ്വപ്ന സുരേഷിനു നിര്‍ദേശങ്ങള്‍ നല്‍കിയ ചാറ്റ് പുറത്ത്. 2019 സെപ്റ്റംബറിലെ വാട്‌സ്ആപ് ചാറ്റാണിത്. റെഡ് ക്രസന്റ് സര്‍ക്കാരിനു നല്‍കേണ്ട […]