ആകാശ് തില്ലങ്കേരി വിഷയം ചർച്ച ചെയ്യാൻ പാർട്ടി അടിയന്തിര നേതൃയോഗം. എം വി ജയരാജൻ ഉൾപെടെയുള്ള നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. തില്ലങ്കേരി ലോക്കൽ കമ്മറ്റി അംഗങ്ങളെ മുഴുവൻ യോഗത്തിന് വിളിപ്പിച്ചു. പാർട്ടിക്ക് വെല്ലുവിളി ഇല്ലാതെ പ്രശ്നം തീർക്കാൻ തീവ്രശ്രമമാണ് നടക്കുന്നത്. മട്ടന്നൂർ ഏരിയ കമ്മറ്റി ഓഫീസിലാണ് യോഗം വിളിച്ചിരിക്കുന്നത്. അതേസമയം സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്ഐ പ്രവർത്തകയുടെ പരാതിയിൽ ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികൾ പിടിയിലായി. ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരാണ് പിടിയിലായത്. ഒളിവിൽ പോയ ആകാശ് തില്ലങ്കേരിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ആകാശ് തില്ലങ്കേരി വിഷയം ചർച്ച ചെയ്യാൻ പാർട്ടി അടിയന്തിര നേതൃയോഗം
