ഭാവന നായികയായെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിന്റെ റിലീസ് നീട്ടി. 17 ന് തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം 24 ന് മാത്രമേ എത്തൂവെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ രാജേഷ് കൃഷ്ണ അറിയിച്ചു. ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന നിലയില്‍ പ്രേക്ഷകശ്രദ്ധ നേടിയ സിനിമയാണിത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, സാനിയ റാഫി, അശോകന്‍, അനാര്‍ക്കലി നാസര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ […]
പുതിയ ഹയബൂസ ബൈക്കില്‍ ജോണ്‍ എബ്രഹാം
ബോളിവുഡ് താരം ജോണ്‍ എബ്രഹാം തന്റെ ഗാരേജിലേക്ക് പുതിയ സുസുക്കി ഹയബൂസ ബൈക്ക് എത്തി. ഇപ്പോഴിതാ ജോണ്‍ എബ്രഹാം ഹയബൂസയോടൊപ്പമുള്ള വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. മെറ്റാലിക് വാള്‍ സില്‍വര്‍ ഷേഡിലുള്ള ഹയബൂസയോടൊപ്പമാണ് ജോണ്‍ എബ്രഹാമിനെ കാണുന്നത്. 2004-ല്‍ പുറത്തിറങ്ങിയ ‘ധൂം’ എന്ന ചിത്രത്തിന് ശേഷം ജോണ്‍ എബ്രഹാമും സുസുക്കി ഹയബൂസയും ജനപ്രീതിയുടെ പുതിയ ഉയരങ്ങളിലേക്ക് എത്തിയിട്ടുണ്ട്. 187 ബിഎച്പി കരുത്തും 150 എന്ഡഎം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1340 സിസി, ഇന്‍ലൈന്‍-ഫോര്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് 2023 സുസുക്കി ഹയാബുസയ്ക്ക് […]
സത്യം മാത്രമായിരുന്നു ആയുധം
മുപ്പത്തൊന്നു വര്‍ഷം നീണ്ട ജയില്‍ ജീവിതത്തെക്കുറിച്ച് പേരറിവാളന്‍ തന്റെ മോചനത്തിനായി ഒരു പതിറ്റാണ്ടോളം ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകയോട് തുറന്നു പറയുന്നു. നിരപരാധിയെ കൊടുംകുറ്റവാളിയാക്കാനുള്ള സംവിധാനങ്ങള്‍ നിയമവ്യവസ്ഥയിലുണ്ടെന്ന് ജീവിതംകൊണ്ട് തെളിയിച്ച പേരറിവാളനുമായുള്ള ഈ സംഭാഷണം രാജീവ്ഗാന്ധി വധക്കേസിന്റെ നാനാവശങ്ങളിലേക്ക് വെളിച്ചം വീശുന്നു. തോല്‍ക്കരുത് എന്ന നിശ്ചയദാര്‍ഢ്യം ഉണ്ടായിരുന്നു. ദൈവവിശ്വാസി അല്ല. ആയിരുന്നെങ്കില്‍ ദൈവത്തോട് പരാതി പറയാമായിരുന്നു. ദൈവത്തിന്റെ തീര്‍പ്പാണിത് എന്ന് സമാധാനിക്കാമായിരുന്നു. ഇവിടെ ഞാന്‍ തന്നെ എന്റെ മാര്‍ഗം തേടി കണ്ടുപിടിക്കേണ്ടിയിരുന്നു. പലതവണ തോറ്റുവീണിട്ടുണ്ട്. എത്ര വീണുപോയാലും സത്യത്തെ മുറുകെപിടിച്ച് […]
വെയ്റ്റ് ലിഫ്റ്റിംഗ് ഉണ്ടോ? ക്യാന്‍സറിനെ പേടിക്കേണ്ട!
പതിവായി വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്നവര്‍ക്ക് ക്യാന്‍സറിനെ പേടിക്കേണ്ട ആവശ്യമില്ലെന്ന് കണ്ടെത്തല്‍. വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്നവര്‍ക്ക് രണ്ട് തരത്തിലുള്ള ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ സാധിക്കും. കുടല്‍ ക്യാന്‍സറും കിഡ്‌നി ക്യാന്‍സറും. ഇത് മാത്രമല്ല മറ്റ് പല ആരോഗ്യ ഗുണങ്ങളും ഇതിന്റെ ഫലമായി ഉണ്ടാവുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് കൃത്യമായി നിലനിര്‍ത്തുക എന്നത്. മറ്റൊന്നാണ് ഇഞ്ചിയും വെളുത്തുള്ളിയും. ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്ന കാര്യം മറക്കേണ്ടതില്ല. സ്ത്രീകളിലെ സ്തനാര്‍ബുദ സാധ്യതയെ വളരെയധികം കുറക്കുകയും ആരോഗ്യത്തോടെ ഇരിക്കുന്നതിന് […]
41 ലക്ഷം രൂപയുടെ സഹായ ധനം തുര്‍ക്കിക്ക് നല്‍കി താലിബാന്‍ സന്നദ്ധ സംഘടന
അഫ്ഗാൻ റെഡ് ക്രസന്‍റ് സൊസൈറ്റി (എആർസിഎസ്) എന്ന താലിബാൻ സന്നദ്ധ സംഘടനാ പ്രസിഡന്‍റ് , കാബൂളിലെ തുർക്കി അംബാസഡർക്ക് സഹായ ധനം ഒരു പ്ലാസ്റ്റിക് ബാഗിലാക്കിയാണ് കൈമാറിയത്. ഈ മാസം ആറാം തിയതി രാജ്യത്തെ നിശ്ചലമാക്കിയ ഭൂചലനത്തിന് പിന്നാലെ തുര്‍ക്കിയിലേക്ക് സഹായങ്ങള്‍ പ്രവഹിക്കുകയാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ സഹായം പ്രഖ്യാപിക്കുകയും അടിയന്തര സാഹചര്യം നേരിടുന്നതിനായി മെഡിക്കല്‍ സംഘത്തെ തുര്‍ക്കിയിലേക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍, തുര്‍ക്കിയ്ക്ക് അഫ്ഗാനിസ്ഥാനിലെ ഭരണകൂടത്തിന്‍റെ ഭാഗമായ താലിബാന്‍ നടത്തുന്ന സഹായ സംഘടന നല്‍കിയ സഹായം […]
കേരള തീരത്ത് ഇന്ന് രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
കേരള തീരത്ത് ഇന്ന് രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 1.4 മുതൽ 2.0 മീറ്റർ വരെ ഉയരത്തിൽ തിരമാലയടിക്കാമെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിശ്വനാഥന്റെ ഷർട്ട് പറമ്പിൽ നിന്നും കണ്ടെത്തി.
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിശ്വനാഥന്റെ ഷർട്ട് പറമ്പിൽ നിന്നും കണ്ടെത്തി. പോക്കറ്റിൽ ആകെ ഉണ്ടായിരുന്നത് കുറച്ച് ചില്ലറ പൈസയും ഒരു കെട്ട് ബീഡിയും മാത്രമായിരുന്നു. ഷർട്ട് ഇല്ലാത്തതിനാൽ, കൊന്നു കെട്ടിത്തൂക്കി എന്ന പരാതി ബന്ധുക്കൾ ആദ്യഘട്ടത്തിൽ ഉന്നയിച്ചിരുന്നു. അതേസമയം ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തിൽ റീ പോസ്റ്റുമോര്‍ട്ടം എന്ന ആവശ്യത്തിൽ നിന്ന് കുടുംബം പിന്മാറിയതായി പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. വയനാട്ടിലെത്തിയ പ്രത്യേക അന്വേഷണ സംഘം അമ്മയുടെയും സഹോദരന്‍റെയും മൊഴിയെടുത്തു. ആശുപത്രി […]
കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണോയെന്ന് അധികാരപ്പെട്ടവർ തീരുമാനിക്കട്ടെയെന്ന് ശശി തരൂർ
കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണോയെന്ന് അധികാരപ്പെട്ടവർ തീരുമാനിക്കട്ടെയെന്നും . ഇത് സംബന്ധിച്ച് പാർട്ടിയിൽ രണ്ട് അഭിപ്രായമുണ്ടെന്നും ശശി തരൂർ പറഞ്ഞു. ഇക്കാര്യം നേതൃത്വവുമായി സംസാരിച്ചിട്ടില്ല . താൻ മൽസരത്തിനില്ലെന്നും തരൂർ വ്യക്തമാക്കി . അതേസമയം കൊടിക്കുന്നിൽ സുരേഷിന്‍റെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്ന് ശശി തരൂർ പറഞ്ഞു . ദളിത് വിഭാഗത്തിൽ നിന്ന് പ്രവർത്തക സമിതിയിലെത്താൻ യോഗ്യരായവർ കേരളത്തിലുണ്ടെന്നും ഇതുവരെ ഉയർന്ന പദവികളിലേക്ക് ദളിത് വിഭാഗത്തെ പരിഗണിച്ചിട്ടില്ലെന്നും ആയിരുന്നു കൊടിക്കുന്നിൽ സുരേഷ് പറഞ്ഞത്.ഒരു ലോബിയിംഗിനും ഇതുവരെ പോയിട്ടില്ല. കേരളത്തിൽ […]
ഇന്ത്യയിലെ മൂന്ന് ഓഫീസുകളിൽ രണ്ടെണ്ണം അടച്ചുപൂട്ടി ട്വിറ്റർ ഇൻകോർപ്പറേറ്റ്.
ഇന്ത്യയിലെ മൂന്ന് ഓഫീസുകളിൽ രണ്ടെണ്ണം അടച്ചുപൂട്ടി ട്വിറ്റർ ഇൻകോർപ്പറേറ്റ്. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ട്വിറ്റർ ആവശ്യപ്പെട്ടിട്ടുണ്ട്. ചെലവ് കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഓഫീസുകൾ അടച്ചുപൂട്ടിയതെന്നാണ് സൂചന. കഴിഞ്ഞ വർഷം അവസാനത്തോടെ ഇന്ത്യയിലെ ഏകദേശം 90 ശതമാനം ജീവനക്കാരെ ട്വിറ്റർ പിരിച്ചുവിട്ടിട്ടുണ്ട്. രാഷ്ട്രീയ കേന്ദ്രമായ ദില്ലിയിലെയും സാമ്പത്തിക കേന്ദ്രമായ മുംബൈയിലെയും ഓഫീസുകൾ അടച്ചുപൂട്ടി. അതേസമയം സാങ്കേതിക കേന്ദ്രമായ ബെംഗളൂരുവിലെ ഓഫീസ് പ്രവർത്തനം തുടരും. എന്നാൽ ഇതുവരെ ഇതിനെകുറിച്ച് ട്വിറ്ററിന്റെ ഇന്ത്യയിലുള്ള അധികൃതർ പ്രതികരിച്ചിട്ടില്ല. 2022 അവസാനത്തോടെ ട്വിറ്ററിനെ […]
മധ്യാഹ്ന വാര്‍ത്തകള്‍
ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് തിരുവന്തപുരത്തു ബാങ്കില്‍ ലോക്കര്‍ തുറന്നതെന്ന് ശിവശങ്കറിന്റെ സുഹൃത്തായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്‍ഫോഴ്‌സ്‌മെന്റിനു മൊഴി നല്‍കി. ലെഫ് മിഷന്‍ മുന്‍ സിഇഒ യു.വി ജോസിനെ മൊഴിയെടുക്കാന്‍ ഇഡി അന്വേഷണ സംഘം വിളിച്ചുവരുത്തി. യുഎഇയിലെ റെഡ്ക്രസന്റിന്റെ പണം ലൈഫ് മിഷനിലേക്കു കൊണ്ടുവരണമെന്നു എം ശിവശങ്കര്‍ സ്വപ്ന സുരേഷിനു നിര്‍ദേശങ്ങള്‍ നല്‍കിയ ചാറ്റ് പുറത്ത്. 2019 സെപ്റ്റംബറിലെ വാട്സ്ആപ് ചാറ്റാണിത്. റെഡ് ക്രസന്റ് സര്‍ക്കാരിനു […]
