Posted inബിസിനസ്സ്

അറ്റാദായത്തില്‍ 88 ശതമാനം വര്‍ദ്ധനയുമായി ടോറന്റ് പവര്‍

മൂന്നാം പാദഫലങ്ങള്‍ പ്രഖ്യാപിച്ചതോടെ മികച്ച പ്രകടനം കാഴ്ചവച്ച് ടോറന്റ് പവര്‍ ലിമിറ്റഡ്. കണക്കുകള്‍ പ്രകാരം, ഒക്ടോബറില്‍ ആരംഭിച്ച് ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ അറ്റാദായം 88 ശതമാനമാണ് വര്‍ദ്ധിച്ചത്. ഇതോടെ, അറ്റാദായം 694.5 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 369.4 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്. അറ്റാദായത്തിന് പുറമേ, കമ്പനിയുടെ മൊത്ത വരുമാനത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. അവലോകന പാദത്തില്‍ മൊത്ത വരുമാനം 71 ശതമാനം വര്‍ദ്ധിച്ച് 6,442.8 കോടി രൂപയായാണ് ഉയര്‍ന്നത്. മുന്‍ […]

Posted inവിനോദം

ജി വേണുഗോപാല്‍ ആലപിച്ച ‘കരയാന്‍ മറന്നു നിന്നോ’

ഷാന്‍ റഹ്മാന്‍ ചിത്രത്തിന്റെ സംഗീത സംവിധാനത്തില്‍ ജി വേണുഗോപാല്‍ ആലപിച്ച ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലെ ‘കരയാന്‍ മറന്നു നിന്നോ’ എന്ന മനോഹരമായ ഗാനം പുറത്തുവിട്ടു. ചിത്രത്തിലെ ഗാനത്തിന്റെ പ്രത്യേകതകളെ കുറിച്ച് സംഗീത സംവിധായകനും ഗായകനും സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. വന്‍ വിജയമായ ‘സൂപ്പര്‍ ശരണ്യ’ക്ക് ശേഷം അര്‍ജുന്‍ അശോകനും അനശ്വര രാജനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതുന്നു. മമിത, മിയ, ഹക്കിം […]

Posted inവിനോദം

ജനപ്രിയ താരങ്ങളില്‍ ഒന്നാമത് സാമന്ത

  ഓര്‍മക്‌സ് മീഡിയ പുറത്തുവിട്ട ജനപ്രിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമത് സാമന്ത. തെലുങ്കിലെ ജനപ്രിയ താരങ്ങളില്‍ സാമന്ത ഒന്നാമത് എത്തിയപ്പോള്‍ മലയാളത്തിന്റെ കീര്‍ത്തി സുരേഷ് എട്ടാമത് ഇടംപിടിച്ചു. 2023 ജനുവരിയിലെ ജനപ്രിയ നായികമാരുടെ വിവരങ്ങളാണ് ഓര്‍മക്‌സ് മീഡിയ പുറത്തുവിട്ടത്. കാജല്‍ അഗര്‍വാളാണ് പട്ടികയില്‍ രണ്ടാമത്. സാമന്ത, കാജല്‍ അഗര്‍വാള്‍, അനുഷ്‌ക ഷെട്ടി, സായ് പല്ലവി, രശ്മിക മന്ദാന, പൂജ ഹെഗ്‌ഡെ, തമന്ന, കീര്‍ത്തി സുരേഷ്, ശ്രീലീല, ശ്രുതി ഹാസന്‍ എന്നിവരാണ് ഓര്‍മക്‌സ് മീഡിയയുടെ ജനപ്രിയ നായികമാരുടെ പട്ടികയില്‍ […]

Posted inഓട്ടോമോട്ടീവ്

ബാറ്ററി ഡ്യൂണ്‍, ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍!

ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബാറ്ററി ഇലക്ട്രിക്ക് പുതിയൊരു ഇലക്ട്രിക്ക് മോട്ടോര്‍ സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ബാറ്ററി ഡ്യൂണ്‍ എന്ന പേരുള്ള ഇ-മോട്ടോര്‍സൈക്കിളിന് ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയും. ഇക്കോ, കംഫര്‍ട്ട്, സ്‌പോര്‍ട്‌സ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകളുമായാണ് ഡ്യൂണ്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എത്തുന്നത്. ബൈക്കിലെ ഇക്കോ മോഡില്‍ ആണ് 130 കിമി റേഞ്ച് ലഭിക്കുക. സ്പോര്‍ട്സ് മോഡില്‍ ഇതിന് 100 കിലോമീറ്റര്‍ വരെ […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍.

  സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍. ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളിലെ പരീക്ഷകള്‍ മാര്‍ച്ച് 13 മുതല്‍ 30 വരെയാണ്. ഉച്ചയ്ക്ക് 1.30 മുതലാണു പരീക്ഷ. രാവിലെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷയാണ്. വെള്ളിയാഴ്ചകളില്‍ പരീക്ഷ 2.15 മുതലായിരിക്കും. ഇനി 65 വയസു കഴിഞ്ഞവര്‍ക്കും അവയവം സ്വീകരിക്കാം. പ്രായ പരിധി ആരോഗ്യമന്ത്രാലയം നീക്കി. ആയുര്‍ദൈര്‍ഘ്യം കണക്കിലെടുത്താണ് നടപടി. അവയവ ദാനത്തിനായി ദേശീയ നയം രൂപീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹിന്‍ഡന്‍ ബെര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് […]

Posted inപുസ്തകങ്ങൾ

ദൈവത്തിന്റെ സ്വന്തം വക്കീല്‍

നീതിയ്ക്ക് വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങളുടെ ചരിത്രം പലതുണ്ട്. ആ കൂട്ടത്തില്‍ ഏറെ വ്യത്യസ്തമാണ് സിസ്റ്റര്‍ അഭയ കൊലക്കേസ്സില്‍ സത്യം പുറത്ത് കൊണ്ടുവരാന്‍ നടത്തിയ ഒറ്റയാന്‍ പോരാട്ടം. വ്യക്തിപരമായ താല്പര്യങ്ങളില്ലാതെ ഒരു കന്യാസ്ത്രീയ്ക്ക് മരണാന്തര നീതി ലഭിക്കുവാന്‍ വേണ്ടി ജീവിതത്തിന്റെ മൂന്ന് പതിറ്റാണ്ടുകള്‍ ഹോമിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പ്രതികൂല സാഹചര്യങ്ങളെ സഹനം കൊണ്ടും ധീരതകൊണ്ടും നേരിട്ട് നിയമയുദ്ധം നടത്തി വിജയിച്ചതിന്റെ ചരിത്രം ആവേശകരമാണ്. ‘ദൈവത്തിന്റെ സ്വന്തം വക്കീല്‍’. ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍. കറന്റ് ബുക്‌സ് തൃശൂര്‍. വില 474 […]

Posted inആരോഗ്യം

പ്രായമായവര്‍ക്ക് നല്ലത് ഗോള്‍ഫ് കളി!

പ്രായമായവര്‍ക്ക് ആരോഗ്യപ്രദം ഗോള്‍ഫ് കളിയാണെന്ന് പുതിയ പഠനം. ഫിന്‍ലാന്‍ഡിലെ ഒരു സംഘം ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. ആരോഗ്യവാന്മാരായ 25 മുതിര്‍ന്ന ഗോള്‍ഫ് കളിക്കാരിലാണ് ഗവേഷണം നടത്തിയത്. 65ന് മുകളിലുള്ളവരായിരുന്നു ഇവരെല്ലാവരും തന്നെ. സാധാരണ നടത്തത്തെക്കാളും പ്രത്യേകമായി രൂപകല്‍പന ചെയ്ത വടികള്‍ ഉപയോഗിച്ചുള്ള നോര്‍ഡിക് നടത്തത്തേക്കാളും ഇത് ഗുണകരമായി കണ്ടു. ഗോള്‍ഫ് കളിയുടെ 18 -ഹോള്‍ റൗണ്ടും ആറ് കിലോമീറ്റര്‍ നോര്‍ഡിക് നടത്തവും ആറ് കിലോമീറ്റര്‍ സാധാരണ നടത്തവും ഇവരുടെ രക്തസമ്മര്‍ദത്തിലും രക്തത്തിലെ പഞ്ചസാരയിലും ലിപിഡ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആർഎസ്എസ് – ജമാഅത്തെ ഇസ്ലാമി ചർച്ചക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

ആർഎസ്എസ് – ജമാഅത്തെ ഇസ്ലാമി ചർച്ചക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടിക്കാഴ്ചയുടെ ഉള്ളടക്കം ജമാഅത്ത ഇസ്ലാമി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി, ആർഎസ്എസുമായി സംവാദം വേണമെന്ന ന്യായം കാപട്യമാണെന്നും വിമര്‍ശിച്ചു. ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെക്ക് നൽകിയതെന്നും പിണറായി വിജയന്‍ ചോദിച്ചു. സംഭാഷണങ്ങളിലൂടെ നവീകരിക്കാൻ കഴിയുന്ന സംഘടനയാണ് ആർഎസ്എസ് എന്നത് പുള്ളി പുലിയെ കുളിപ്പിച്ച് പുള്ളിമാറ്റാൻ കഴിയുമെന്ന കരുതലിന് തുല്യമാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. രാജ്യത്തെ ന്യൂനപക്ഷ സംരക്ഷണത്തിന് വേണ്ടിയല്ല ചർച്ചയെന്ന് വ്യക്തമാണ്. വർഗീയതകൾ പരസ്പരം സന്ധിചെയ്ത് മത നിരപേക്ഷതയെ തച്ചുടക്കുകയാണെന്നും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിബിസി ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് സ്ഥിരീകരിച്ച് ആദായ  നികുതി വകുപ്പ്

ബിബിസി ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് സ്ഥിരീകരിച്ച് ആദായ  നികുതി വകുപ്പ്. 60 മണിക്കൂർ നീണ്ട മാരത്തൺ പരിശോധന ഇന്നലെ രാത്രി പൂർത്തിയായതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പ് പ്രസ്താവനയിലൂടെ വിശദാംശങ്ങള്‍ പുറത്തുവിടുന്നത്. ആദായ നികുതി നിയമം 133 എ പ്രകാരമാണ് സർവേ നടത്തിയത്. പ്രവര്‍ത്തനത്തിന് ആനുപാതികമായ വരുമാനമല്ല ബിബിസി രേഖകളില്‍ കാണിച്ചിരിക്കുന്നതെന്നാണ്  ആദായ  നികുതി വകുപ്പ് വ്യക്തമാക്കുന്നത്.നികുതി കൃത്യമായി അടച്ചിട്ടില്ല. ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ നിന്നും ലഭിച്ച വരുമാനം വിദേശത്തേക്ക് വകമാറ്റിയതുമായി ബന്ധപ്പെട്ടും ക്രമക്കേടുകൾ കണ്ടെത്തി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആകാശ് തില്ലങ്കേരി ഉൾപ്പടെ മൂന്ന് പ്രതികൾക്ക് ജാമ്യം ലഭിച്ചു

സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്ഐ പ്രവർത്തകയുടെ പരാതിയിൽ ആകാശ് തില്ലങ്കേരി ഉൾപ്പടെ മൂന്ന് പ്രതികൾക്ക് ജാമ്യം ലഭിച്ചു. ആകാശ് നേരിട്ട് കോടതിയിൽ ഹാജരായി. ആകാശ് തില്ലങ്കേരിക്ക് പുറമേ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.മന്ത്രി എം ബി രാജേഷിന്‍റെ ഡ്രൈവറുടെ ഭാര്യയും ഡിവൈഎഫ്ഐ പ്രവർത്തകയുമായ ശ്രീലക്ഷ്മിയാണ് പരാതിക്കാരി. ഫേസ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നാണ് ശ്രീലക്ഷ്മി അനൂപിൻ്റെ പരാതി. ഡിവൈഎഫ്ഐ കമ്മിറ്റിയിൽ ആകാശിനെതിരെ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും ആകാശും സുഹൃത്തുക്കളും തന്നെ ഫേസ്ബുക്കിലൂടെ അധിക്ഷേപിക്കുകയാണെന്നും പരാതിയിൽ […]