Posted inവിനോദം

കന്നഡ നായകന്മാരില്‍ ജനപ്രിയന്‍ യഷ് തന്നെ!

കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നായക നടന്മാര്‍ ആരൊക്കെയെന്നതിന്റെ ഒരു ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ. ഓര്‍മാക്‌സിന്റെ വിലയിരുത്തല്‍ പ്രകാരം കെജിഎഫ് താരം യഷ് തന്നെയാണ് കന്നഡ നായകന്മാരില്‍ ഏറ്റവും ജനപ്രിയന്‍. രണ്ടാം സ്ഥാനത്ത് കിച്ച സുദീപ് ആണ്. മൂന്ന്, നാല് അ്ഞ്ച് സ്ഥാനങ്ങളില്‍ യഥാക്രമം ദര്‍ശന്‍, റിഷഭ് ഷെട്ടി, രക്ഷിത് ഷെട്ടി എന്നിവരാണ്. ജനുവരി മാസത്തിലെ വിലയിരുത്തല്‍ പ്രകാരമുള്ള ലിസ്റ്റ് ആണിത്. കന്നഡ സിനിമയ്ക്ക് എന്ന പോലെ യഷിന്റെയും കരിയര്‍ […]

Posted inഓട്ടോമോട്ടീവ്

അഡ്വഞ്ചര്‍ ബൈക്ക് സ്വന്തമാക്കി മഞ്ജു വാര്യര്‍

ടൂവീലര്‍ ലൈസന്‍സ് നേടിയതിന് പിന്നാലെ അഡ്വഞ്ചര്‍ ബൈക്ക് സ്വന്തമാക്കി മഞ്ജു വാര്യര്‍. 28 ലക്ഷം രൂപയാണ് ഈ ബൈക്കിന് വില. തമിഴ് സൂപ്പര്‍താരം അജിത്തിനൊപ്പം മഞ്ജു ലഡാക്കിലേക്ക് യാത്ര നടത്തിയിരുന്നു. ലഡാക്ക് ട്രിപ്പില്‍ അജിത്ത് ഓടിച്ചിരുന്ന അതേ സിരീസില്‍ പെട്ട ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് ബൈക്ക് ആണ് മഞ്ജു വാങ്ങിയിരിക്കുന്നത്. ഇന്ത്യയില്‍ കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റുകളായാണ് ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് അഡ്വഞ്ചര്‍ ബൈക്ക് വില്‍പ്പനയ്ക്ക് എത്തുന്നത്. പരമാവധി 136 ബിഎച്പി പവറില്‍ 143 […]

Posted inപുസ്തകങ്ങൾ

വാഹനമോടിക്കുമ്പോള്‍

വളയം പിടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട നൂറുനൂറു കാര്യങ്ങളാണ് ഈ പുസ്തകത്തില്‍. വാഹനാപകടങ്ങള്‍ നമ്മുടെ നിരത്തുകളില്‍ വര്‍ധിക്കുന്ന ഇക്കാലത്ത് ‘സേഫ് ഡ്രൈവിങ്’ നിര്‍ദേശങ്ങള്‍ക്കും ട്രാഫിക് ബോധവല്‍ക്കരണത്തിനും പ്രാധാന്യമേറുന്നു. ഏകാഗ്രതയും നിയന്ത്രിതവേഗവും റോഡ് സൈന്‍ / സിഗ്നല്‍ ധാരണയുമൊക്കെ നിങ്ങളിലെ ഡ്രൈവറെ സുരക്ഷിതനാക്കുമെന്നറിയുക. ലേണേഴ്‌സ് ടെസ്റ്റ് മുതല്‍ ഡ്രൈവിങ് മനഃശാസ്ത്രം വരെ ചര്‍ച്ചയാക്കുന്ന ഈ കൈപ്പുസ്തകം, മയക്കവും മദ്യവും മനഃസംഘര്‍ഷവും നിങ്ങളെ ഡേഞ്ചര്‍സോണിലെത്തിക്കുമെന്ന മുന്നറിയിപ്പുമേകുന്നു. ഇവിടെ, വാഹനം സഞ്ചാരത്തിനുള്ള വെറുമൊരു യന്ത്രശകടമല്ല, അതിനു ജീവനുണ്ട്! ശരിയായ സ്റ്റാര്‍ട്ടിങ്ങും ബ്രേക്കിങ്ങും സര്‍വീസിങ്ങുമൊക്കെ നിങ്ങളുടെ […]

Posted inആരോഗ്യം

പ്രമേഹമുള്ളവര്‍ക്ക് പയറുവര്‍ഗ്ഗങ്ങള്‍ സൂപ്പര്‍ ഫുഡ്!

മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താന്‍ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് പയര്‍വര്‍ഗ്ഗങ്ങള്‍. പ്രോട്ടീന്റെ കലവറ, നാരുകളുടെ നല്ല ഉറവിടം, കാര്‍ബോഹൈഡ്രേറ്റ് ലഭിക്കുന്നതിനുള്ള ആരോഗ്യകരമായ മാര്‍ഗ്ഗം, ഇതിലും മികച്ച പോഷകാഹാരം ഉണ്ടാകില്ലെന്ന് തന്നെ പറയാം. പ്രമേഹമുള്ളവര്‍ക്കും പയറുവര്‍ഗ്ഗങ്ങള്‍ ഒരു സൂപ്പര്‍ ഫുഡ് ആണ്. പ്രമേഹനിയന്ത്രണത്തിന് അത്യന്താപേക്ഷിതമായ ഗ്ലൈസെമിക് നിയന്ത്രണം, രക്തത്തിലെ ലിപിഡുകള്‍ കുറയ്ക്കല്‍, ശരീരഭാരം നിയന്ത്രിക്കല്‍ എന്നിവയിലേക്ക് പള്‍സ് ഉപഭോഗം എങ്ങനെ നയിക്കുമെന്ന് വര്‍ഷങ്ങളായി നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പതിവായി പയറുവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുഞ്ഞിൻ്റെ അമ്മ ശിശു ക്ഷേമ സമിതിക്ക് മുന്നിൽ ഹാജരായി

കളമശേരിയിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുഞ്ഞിൻ്റെ അമ്മ ശിശു ക്ഷേമ സമിതിക്ക് മുന്നിൽ ഹാജരായി. കുഞ്ഞിനെ സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കൈമാറിയതെന്നും നിലവില്‍ കുഞ്ഞിനെ ഏറ്റെടുക്കാൻ കഴിയില്ലെന്നും അമ്മ മൊഴി നൽകി. കുഞ്ഞ് തൽക്കാലം ശിശുക്ഷേമസമിതിയുടെ സംരക്ഷണയിൽ തുടരും. കു‍ഞ്ഞിന്റെ അച്ഛൻ കഴിഞ്ഞ ദിവസം ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരായിരുന്നു. പങ്കാളിയെ വിവാഹം കഴിച്ചിട്ടില്ലെന്നും വളർത്താൻ പ്രയാസമുള്ളത് കൊണ്ടാണ് തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറിയതെന്നുമായിരുന്നു പിതാവിന്റെ മൊഴി. പങ്കാളിയെ വിവാഹം കഴിച്ചിട്ടില്ലെന്നും കുഞ്ഞായ ശേഷം വളർത്താൻ സാമ്പത്തിക […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള നോമിനേഷൻ രീതിയിൽ പ്രിയങ്ക ഗാന്ധിക്ക് എതിർപ്പ്

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള നോമിനേഷൻ രീതിയിൽ പ്രിയങ്ക ഗാന്ധിക്ക് എതിർപ്പ്. തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചു. മത്സരത്തിലൂടെ പ്രവർത്തക സമിതിയിലേക്ക് എത്തുന്ന രീതിക്കാണ് മഹത്വമെന്ന അഭിപ്രായം പ്രിയങ്കാ ഗാന്ധി പ്ലീനറി സമ്മേളനത്തിൽ മുന്നോട്ട് വെച്ചതായാണ് വിവരം. ശശി തരൂരിന്റേതിന് സമാനമായ രീതിയിൽ പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കണമെന്നതാണ് പ്രിയങ്കാ ഗാന്ധിയും ആഗ്രഹിക്കുന്നതെന്നും ശ്രദ്ധേയമാണ്. പക്ഷേ നേതൃത്വത്തിലെ ഭൂരിഭാഗവും തെരഞ്ഞെടുപ്പ് പരമാവധി ഒഴിവാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വീണ്ടും ഒരു തെരഞ്ഞെടുപ്പെന്നത് വലിയ തോതിൽ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായേക്കുമെന്നാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൊച്ചി അതീവ സുരക്ഷാ  മേഖലയിൽ

കൊച്ചി അതീവ സുരക്ഷാ  മേഖലയിൽ പത്ത് അതീവ സുരക്ഷ മേഖലകളിൽ കൊച്ചിയെ ഉൾപ്പെടുത്തി കേന്ദ്രം. കൊച്ചിയിലെ കൂണ്ടനൂർ മുതൽ എം ജി റോഡ് വരെയാണ് അതീവ സുരക്ഷ മേഖലയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയത്. തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബീഹാർ, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലാണ് മറ്റു സ്ഥലങ്ങൾ.    

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  സര്‍ക്കാര്‍ ജീവനക്കാര്‍ സ്വന്തമായി യൂ ട്യൂബ് ചാനല്‍ തുടങ്ങാനോ നടത്താനോ പാടില്ലെന്ന് സര്‍ക്കാര്‍. ചാനല്‍ സബ്‌ക്രൈബ് ചെയ്യുന്നതിലൂടെ ഉദ്യോഗസ്ഥന് വരുമാനമുണ്ടാകും. ഇത് ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിന് എതിരാണ്. യൂട്യൂബ് ചാനല്‍ തുടങ്ങാനുള്ള അനുമതി തേടി അഗ്‌നിശമന സേനാംഗം നല്‍കിയ അപേക്ഷ നിരസിച്ചുകൊണ്ടാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയിലും ശബരിമല സേഫ് സോണ്‍ പദ്ധതിയിലും വന്‍ ക്രമക്കേടെന്ന് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. പത്തു കൊല്ലത്തിനിടെ ബില്ലുകളും വൗച്ചറുകളുമില്ലാതെ വന്‍തുക എഴുതിയെടുത്തു. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാക്കിസ്ഥാനിൽ കറാച്ചി പോലീസ് മേധാവിയുടെ ആസ്ഥാനത്ത് ഭീകരാക്രമണം മരണം ഒൻപതായി

പാക്കിസ്ഥാനിൽ കറാച്ചി പോലീസ് മേധാവിയുടെ ആസ്ഥാനത്ത് ഭീകരാക്രമണം. മരണം ഒൻപതായി. അഞ്ച് തീവ്രവാദികളെ വധിച്ചു. അക്രമികളിൽ മൂന്ന് പേരെ ജീവനോടെ പിടികൂടി. ഇന്നലെ വൈകിട്ട് ഏഴു മണിയോടെ നഗരത്തിലെ പോലീസ് ആസ്ഥാനത്തു കടന്നു കയറിയ മൂന്ന് ഭീകരരെ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സുരക്ഷാ സേന വധിച്ചത്. പത്തിലേറെ പേർക്ക് പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രികെ താലിബാൻ പാകിസ്ഥാൻ (ടിടിപി) ഏറെറടുത്തു. മുഖ്യ വളപ്പിൽ ഒന്നിലധികം സ്ഫോടനങ്ങൾ നടത്തിയ ശേഷമാണ് ഭീകരർ അഞ്ചു നിലയുള്ള കെട്ടിടത്തിൽ പ്രവേശിച്ചത്. ആക്രമണം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് ജിഎസ്ടി കൗൺസിൽ യോഗത്തിൽ ആവശ്യപ്പെടുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ.

ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് ജിഎസ്ടി കൗൺസിൽ യോഗത്തിൽ ആവശ്യപ്പെടുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ജിഎസ്ടി നടപ്പാക്കിയതോടെ കേരളത്തിന് 16% നികുതി കിട്ടിയിരുന്നത് ഒറ്റയടിക്ക് 11% ആയെന്നും വരുമാന നഷ്ടം നികത്താൻ നഷ്ടപരിഹാര പാക്കേജ് കൂടുതൽ വർഷത്തേക്ക് നീട്ടണമെന്നുമാണ് ആവശ്യപ്പെടുക. ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഇക്കാര്യം  ഉന്നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ പരിമിതമായ വരുമാനത്തിനകത്ത് കേന്ദ്രം കയ്യിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പെട്രോൾ, ഡീസൽ എന്നിവയിൽ കേന്ദ്രസർക്കാർ സെസ് ചുമത്തുകയാണ്. സംസ്ഥാനത്തിന്റെ അവകാശത്തിൽ പെട്ടതാണ് ഇന്ധനം. അതിനുമുകളിൽ […]