Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സര്‍ക്കാര്‍ ജീവനക്കാര്‍ യൂ ട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്ന് ഉത്തരവ്

യൂ ട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്ന ഉത്തരവില്‍ കുരുങ്ങി സര്‍ക്കാര്‍ ജീവനക്കാര്‍. സര്‍ക്കാര്‍ ഇതര വരുമാനമുണ്ടാക്കാനുള്ള ജോലി ചെയ്യരുതെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് ഉത്തരവിറങ്ങിയത്. അതേസമയം സംസ്ഥാനത്ത് ഒട്ടേറെ ഉദ്യോഗസ്ഥരാണ് നിലവില്‍ യൂട്യൂബ് ചാനല്‍ നടത്തി അധികവരുമാനം കണ്ടെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവര്‍ത്തനവും ക്രിയാത്മക സ്വാതന്ത്ര്യവുമായി കണക്കാക്കാമെങ്കിലും യൂട്യൂബ് ചാനല്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ ഈ മാസം ആദ്യം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. സബ്‍സ്ക്രൈബേഴ്സ് കൂടിയാല്‍ സാമ്പത്തിക നേട്ടമുണ്ടാവുമെന്നും ഇത് 1960 ലെ സര്‍ക്കാര്‍ ജീവനക്കാരുടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കമൽ ഹാസൻ നാളെ ഡിഎംകെ മുന്നണിക്കായി പ്രചാരണത്തിനെത്തും

തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന ഈറോഡ് ഈസ്റ്റ് നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ കമൽ ഹാസൻ നാളെ ഡിഎംകെ മുന്നണിക്കായി പ്രചാരണത്തിനെത്തും. കോൺഗ്രസിന്‍റെ ഇവികെഎസ് ഇളങ്കോവനാണ് ഡിഎംകെ മുന്നണിയുടെ സ്ഥാനാർത്ഥി. വൈകുന്നേരം 5 മുതൽ 7 മണി വരെ അഞ്ച് സ്വീകരണയോഗങ്ങളിൽ കമൽ ഹാസൻ പ്രസംഗിക്കും. രാഷ്ട്രീയപാ‍ർട്ടിയായ മക്കൾ നീതി മയ്യം രൂപീകരിച്ചതിന് ശേഷം ഇതുവരെ ഡിഎംകെ, അണ്ണാ ഡിഎംകെ മുന്നണികളുമായി കമൽ ഹാസൻ തുല്യ അകലം സൂക്ഷിച്ചിരുന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മക്കൾ നീതി മയ്യം ഡിഎംകെ മുന്നണിയിൽ ചേരുമെന്നാണ് വിവരം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ട്രാൻസ്ജെന്റർ എന്നത് വ്യാജ മാനസിക അവസ്ഥയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം

ട്രാൻസ്ജെന്റർ എന്നത് വ്യാജ മാനസിക അവസ്ഥയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. പുരുഷനാണെന്ന് പറഞ്ഞ് സ്ത്രീ ശരീര ഭാഗം മുറിച്ചു. ഈ ആളാണ് അവസാനം പ്രസവിച്ചത്. ശരീര ഭാഗം മുറിച്ച് കളഞ്ഞ് പുരുഷനാണെന്ന് പറഞ്ഞാലും ശരീരത്തിന്റെ ഉള്ളിലുള്ള അവയവങ്ങളൊക്കെ അങ്ങനെ തന്നെ ഉണ്ടാകുമെന്നും സലാം പറഞ്ഞു. ട്രാൻസ്ജെന്റർ പ്രസവം ആഘോഷിച്ചുവെന്ന് പറഞ്ഞ് മാധ്യമങ്ങളെ അദ്ദേഹം കുറ്റപ്പെടുത്തി. വ്യാജ മാനസിക അവസ്ഥയാണ് ഇത്. ഇതിനെ എതിർത്താൽ പിന്തിരിപ്പൻ ആകും. ഇതാണ് പുരോഗമനം എന്നു പറയുന്നത്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ വിരൽത്തുമ്പിൽ വിറയ്ക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് വിഡി സതീശൻ

ആകാശ് തില്ലങ്കേരി, ലൈഫ് മിഷന്‍ വിഷയങ്ങളടക്കം ഉന്നയിച്ച് സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ വിരൽത്തുമ്പിൽ വിറയ്ക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത ക്രിമിനലുകളുടെ കൂടാരമായി സിപിഎം മാറി. ക്രിമിനലുകൾക്ക് സമൂഹമാധ്യമങ്ങളിലിടം കൊടുത്തത് സിപിഎമ്മാണ്. ആ ക്രമിനലുകളിപ്പോൾ സിപിഎമ്മിനെ നിയന്ത്രിക്കുന്ന രീതിയിലേക്ക് എത്തി. ആകാശിനെതിരെ എന്താണ് സിപിഎം അന്വേഷണം നടത്താതിരിക്കുന്നതെന്നും സതീശൻ ചോദിച്ചു.ക്രിമിനലുകളെ സംരക്ഷിക്കാൻ നികുതിപ്പണത്തിൽ നിന്ന് 2 കോടി ചെലവാക്കി. ഇപ്പോൾ എല്ലാ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 18

◾സര്‍ക്കാര്‍ ജീവനക്കാര്‍ സ്വന്തമായി യൂ ട്യൂബ് ചാനല്‍ തുടങ്ങാനോ നടത്താനോ പാടില്ലെന്ന് സര്‍ക്കാര്‍. ചാനല്‍ തുടങ്ങുന്നതിലൂടെ ഉദ്യോഗസ്ഥന് വരുമാനമുണ്ടാകും. ഇത് ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിന് എതിരാണ്. യൂട്യൂബ് ചാനല്‍ തുടങ്ങാനുള്ള അനുമതി തേടി അഗ്നിശമന സേനാംഗം നല്‍കിയ അപേക്ഷ നിരസിച്ചുകൊണ്ടാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. ◾മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയിലും ശബരിമല സേഫ് സോണ്‍ പദ്ധതിയിലും വന്‍ ക്രമക്കേടെന്ന് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. പത്തു കൊല്ലത്തിനിടെ ബില്ലുകളും വൗച്ചറുകളുമില്ലാതെ വന്‍തുക എഴുതിയെടുത്തു. റോഡ് സുരക്ഷാ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദക്ഷിണാഫ്രിക്കയിൽ നിന്ന് പന്ത്രണ്ട് ചീറ്റപ്പുലികളെക്കൂടി ഇന്ത്യയിലെത്തിച്ചു.

ദക്ഷിണാഫ്രിക്കയിൽ നിന്ന് പന്ത്രണ്ട് ചീറ്റപ്പുലികളെക്കൂടി ഇന്ത്യയിലെത്തിച്ചു. ഇവയെ ഇന്ന് മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിലേക്ക് ഉടന്‍ തുറന്നുവിടും. നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെ കൊണ്ടുവന്നതിന് പിന്നാലെയാണ് വീണ്ടും ചീറ്റകളെ രാജ്യത്ത് കൊണ്ടുവരുന്നത്. കഴിഞ്ഞ മാസമാണ് ചീറ്റകളെ കൈമാറുന്നതിനുള്ള കരാറിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒപ്പിട്ടത്. കഴിഞ്ഞ സെപ്റ്റംബറിലാണ് നമീബിയയില്‍ നിന്നും 8 ചീറ്റപ്പുലികളെ രാജ്യത്തെത്തിച്ചത്. 1952 ലാണ് രാജ്യത്ത് ചീറ്റപുലികൾക്ക് വംശനാശം വന്നതായി പ്രഖ്യാപിക്കുന്നത്. കുനോ ദേശീയ പാർക്കിൽ ഇവയ്ക്കായി പ്രത്യേക സൗകര്യങ്ങൾ സജ്ജമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി വിശദമാക്കി.  […]

Posted inബിസിനസ്സ്

സ്വര്‍ണം ഇറക്കുമതി 32 മാസത്തെ താഴ്ചയില്‍

ഇന്ത്യയിലേക്കുള്ള സ്വര്‍ണം ഇറക്കുമതി ജനുവരിയില്‍ 76 ശതമാനം ഇടിഞ്ഞ് 32 മാസത്തെ താഴ്ചയിലെത്തി. ആഗോള, ആഭ്യന്തരവിലകള്‍ കഴിഞ്ഞമാസം പുത്തന്‍ ഉയരത്തിലെത്തുകയും ഡിമാന്‍ഡിനെ ബാധിക്കുകയും ചെയ്തതാണ് കാരണം. ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം സ്വര്‍ണം ഉപയോഗിക്കുന്ന രാജ്യമായ ഇന്ത്യ ജനുവരിയില്‍ ഇറക്കുമതി ചെയ്തത് 11 ടണ്ണാണ്. 2022 ജനുവരിയില്‍ 45 ടണ്ണായിരുന്നു. ഇറക്കുമതി മൂല്യം 238 കോടി ഡോളറില്‍ നിന്ന് 69.7 കോടി ഡോളറിലേക്കും കുറഞ്ഞു. വിലവര്‍ദ്ധനയെത്തുടര്‍ന്ന് ഉപഭോക്താക്കളും ജ്വല്ലറിക്കാരും വാങ്ങല്‍ കുറയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തത് ഇറക്കുമതി താഴാനിടയാക്കിയെന്ന് […]

Posted inടെക്നോളജി

ബ്ലൂടൂത്ത് സ്പീക്കറുമായി സെബ്രോണിക്‌സ്

ഇന്ത്യന്‍ വിപണിയില്‍ കിടിലന്‍ ഫീച്ചറുകള്‍ ഉള്ള ബ്ലൂടൂത്ത് സ്പീക്കറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഗാഡ്ജറ്റ് നിര്‍മ്മാതാക്കളായ സെബ്രോണിക്‌സ്. ഇത്തവണ ബ്ലൂടൂത്ത് സ്പീക്കറുകളുടെ ശ്രേണിയിലേക്ക് സെബ്- റോക്കറ്റ് 500 എന്ന പേരിലുള്ള പുതിയ മോഡലാണ് അവതരിപ്പിച്ചത്. ജനപ്രിയ ഡിസി കഥാപാത്രങ്ങളായ ദി ജോക്കര്‍, ബ്ലാക്ക് ആദം തുടങ്ങിയവയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ബ്ലൂടൂത്ത് സ്പീക്കര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കെട്ടിടത്തിന് അകത്തും പുറത്തും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന സ്പീക്കറാണ് സെബ്- റോക്കറ്റ് 500. ശക്തമായ ഇരട്ട ഡ്രൈവറുകളാണ് സ്പീക്കറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതിനാല്‍, 20 […]

Posted inവിനോദം

‘ഇരവ്’ ചിത്രത്തിലെ ഗാനം ‘കാണാ ചില്ലമേല്‍’

നമിത പ്രമോദ് പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ‘ഇരവ്’. ഫസ്‌ലിന്‍ മുഹമ്മദ്, അജില്‍ വില്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് ‘ഇരവ്’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ശ്യാംധര്‍, ജൂഡ് എ എസ്, വിഷ്ണു പി വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ‘ഇരവ്’ എന്ന പുതിയ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘കാണാ ചില്ലമേല്‍’ എന്ന് തുടങ്ങുന്ന ഒരു ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സന്ദീപ് സുധയുടെ വരികള്‍ അരുണ്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ച് അമൃത സുരേഷാണ് ആലപിച്ചിരിക്കുന്നത്. നമിത […]