ജഡ്ജിമാർക്ക് കൈക്കൂലി നൽകിയെന്ന കേസിൽ അഡ്വ.സൈബി ജോസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. രണ്ടു തവണയായാണ് മൊഴിയെടുത്തത്. തനിക്കെതിരായ ഗൂഡാലോചനയെന്നാവർത്തിച്ച് സൈബി. ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകിയെന്ന കേസിൽ കേരളാ ബാർ കൗൺസിലിന്റെ നോട്ടീസിന് അഡ്വ സൈബി ജോസ് നേരത്തെ മറുപടി നൽകിയിരുന്നു. തനിക്കെതിരായ ഗൂഡാലോചനയുടെ തുടർച്ചയാണ് ആരോപണങ്ങളെന്നാണ് സൈബി ആവർത്തിക്കുന്നത്. ഇക്കാര്യം പൊലീസും പരിശോധിക്കുന്നുണ്ട്. ജഡ്ജിമാരുടെ പേരിൽ താൻ കോഴ വാങ്ങിയിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് വരുംവരെ തനിക്കെതിരെ നടപടി പാടില്ലെന്നും മറുപടിയിലുണ്ട്. അഡ്വ സൈബി ജോസിന്റെ […]
ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് മുൻ മന്ത്രി കെ കെ ശൈലജ
ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് മുൻ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ആകാശുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പാർട്ടി പരിശോധിക്കുമെന്നും സിപിഎം ആർക്കും മയപ്പെടുന്ന പാർട്ടിയല്ലെന്നും കേഡർമാർ ഏതെങ്കിലും രീതിയിൽ മോശമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവരെ തിരുത്തുമെന്നും അതല്ലെങ്കിൽ അവരെ മാറ്റി നിർത്തുമെന്നും ശൈലജ വിശദീകരിച്ചു. തന്റെ പേഴ്സണൽ സ്റ്റാഫംഗം ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ സംഭവമടക്കം പാർട്ടി പരിശോധിക്കുമെന്നും ശൈലജ വിശദീകരിച്ചു. കണ്ണൂരിൽ മാത്രമല്ല, സംസ്ഥാനമാകെ സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ. എംവി ഗോവിന്ദൻ […]
മദ്യ നയകേസിൽ ഹാജരാകാൻ നോട്ടീസ് ലഭിച്ച സിസോദിയ ഒരാഴ്ച കൂടി സമയം നീട്ടി ചോദിച്ചു.
മദ്യ നയകേസിൽ ഹാജരാകാൻ നോട്ടീസ് ലഭിച്ച സിസോദിയ ഒരാഴ്ച കൂടി സമയം നീട്ടി ചോദിച്ചു. സിസോദിയയുടെ അഭ്യർത്ഥന സിബിഐ പരിഗണിക്കുകയാണ്. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാൻ ആണ് ദില്ലി ഉപമുഖ്യമന്ത്രിക്ക് സിബിഐ നോട്ടീസ് നൽകിയത്.തന്നെ സിബിഐ അറസ്റ്റ് ചെയ്യും എന്ന് അറിയാം, അതുകൊണ്ടാണ് ബജറ്റ് നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ചോദിച്ചതെന്ന് സിസോദിയ വ്യക്തമാക്കി. സർക്കാർ ചെലവിൽ നിയമവിരുദ്ധമായി സമാന്തര അന്വേഷണ സംഘത്തെ ഉണ്ടാക്കിയതിനെതിരെ കേസെടുക്കാനാണ് ദില്ലി ലഫ് ഗവർണറോട് അനുമതി തേടിയത്.2015 അധികാരത്തിലെത്തിയതിന് പിന്നാലെ മനീഷ് […]
ഇന്നും കരുതൽ തടങ്കൽ
ഇന്നും കരുതൽ തടങ്കൽ. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നും കരുതൽ തടങ്കൽ . കോഴിക്കോട് 2 കെ എസ് യു പ്രവർത്തകർ അറസ്റ്റിൽ . പിണറായി വിജയൻ പങ്കെടുക്കുന്ന കോഴിക്കോട് മീഞ്ചന്ത ആർട്ട്സ് കോളേജിലെ പരിപാടിയിൽ കറുത്ത വസ്ത്രം ഒഴിവാക്കാൻ കോളജ് അധികൃതരുടെ നിർദേശം. കറുത്ത വസ്ത്രവും മാസ്കും ധരിച്ചു കൊണ്ട് പരിപാടിക്ക് എത്തരുതെന്നാണ് കോളേജ് പ്രിൻസിപ്പൾ വിദ്യാർഥികൾക്ക് നിർദേശം നൽകിയത്. കോളേജ് പ്രിൻസിപ്പലാണ് വാക്കാൽ നിർദേശം നൽകിയതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. തിരിച്ചറിയൽ കാർഡ് ഉള്ളവരെ മാത്രമേ […]
ലൈഫ് മിഷൻ കോഴ ഇടപാടിൽ സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും വിളിച്ചുവരുത്തും
ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും വിളിച്ചുവരുത്തും. മുമ്പ് രണ്ടുതവണ ഇദ്ദേഹത്തിന്‍റെ മൊഴിയെടുത്തിരുന്നു. ഇഡിയുടെ കസ്റ്റഡിയിലുളള ശിവശങ്കറും സ്വപ്ന സുരേഷും തമ്മിൽ നടത്തിയ വാട്സ് ആപ് ചാറ്റുകളിൽ രവീന്ദ്രനെപ്പറ്റി പരാമർശമുണ്ട്. ലൈഫ് മിഷൻ കോഴ ഇടപാടിലെ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്മെൻറ് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കുറ്റസമ്മത മൊഴി ഇല്ലാതെയായിരുന്നു അറസ്റ്റ്. മൂന്ന് ദിവസത്തെ ചോദ്യം […]
റെയിൽവേ ജീവനക്കാരി അക്രമത്തിന് ഇരയായ സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാൻ അന്വേഷണസംഘം.
തെങ്കാശിയിൽ മലയാളി വനിതാ റെയിൽവേ ജീവനക്കാരി അക്രമത്തിന് ഇരയായ സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാൻ അന്വേഷണസംഘം. അക്രമത്തിനിരയായ ജീവനക്കാരിയുടെ ആരോഗ്യനില മെച്ചപ്പെട്ടാൽ രേഖാചിത്രം തയ്യാറാക്കും. സംഭവമുണ്ടായി മൂന്ന് ദിവസം ആകുമ്പോഴും പ്രതിയെ കണ്ടെത്താനാവാതെ വന്നതോടെയാണ് രേഖചിത്രം തയ്യാറാക്കാൻ തീരുമാനിച്ചത്. അക്രമി തെങ്കാശി ജില്ല വിട്ടെന്നാണ് സൂചന . നാല് പെയിൻറിങ് തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും അന്വേഷണ സംഘത്തിന് യാതൊരു തെളിവും കിട്ടിയില്ല. പാവൂർ ഛത്രം റെയിൽവേ മേൽപ്പാലം പണിയുന്ന യുവാക്കളായ ഇതര സംസ്ഥാന തൊഴിലാളികളിലേക്കും പൊലീസ് […]
കേരളത്തിൽ വർധിപ്പിച്ച നികുതി ഒരു രൂപ പോലും കുറയ്ക്കില്ലെന്ന് എം വി ഗോവിന്ദൻ
കേരളത്തിൽ വർധിപ്പിച്ച നികുതി ഒരു രൂപ പോലും കുറയ്ക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്നാൽ കേന്ദ്രം കൂട്ടിയാൽ സിപിഎം സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇന്ധന വില രണ്ടു രൂപ കൂടുമ്പോൾ വികാരം തോന്നുന്നത് രാഷ്ട്രീയമാണ്. കേന്ദ്രം നികുതി കൂട്ടുമ്പോൾ പ്രതിഷേധിക്കാത്തവരാണ് ഇവരെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കുനേരെ കോൺഗ്രസ് ആത്മഹത്യ സ്ക്വാഡിനെ ഇറക്കിയിരിക്കുകയാണ്. കരിങ്കൊടിയുമായി ഇവർ വാഹന വ്യൂഹത്തിലേക്ക് ചാടുന്നുവെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.
ജി എസ് ടി നഷ്ടപരിഹാരം, കേരളത്തിന് അവസാന ഗഡു അനുവദിച്ചു
ജി എസ് ടി നഷ്ടപരിഹാരത്തിൽ കേരളത്തിനു ലഭിക്കാനുള്ള അവസാന ഗഡുവായ 780 കോടി രൂപ കേന്ദ്രം അനുവദിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തെ എജി സാക്ഷ്യപ്പെടുത്തിയ വരുമാനക്കണക്ക് പരിഗണിച്ച ശേഷം700 കോടി ലഭിച്ചേക്കും. ജി എസ് ടി നഷ്ടപരിഹാരം അവസാനിച്ച 2022 ജൂണിലെ ഗഡുവായി എല്ലാ സംസ്ഥാനങ്ങൾക്കും കൂടി 16982 കോടിയാണ് അനുവദിച്ചത്. എജിയുടെ റിപ്പോർട്ട് സമർപ്പിച്ച ആറ് സംസ്ഥാനങ്ങൾക്ക് 16523 കോടി അനുവദിച്ചു. കേരളം നാല് വർഷത്തെ റിപ്പോർട്ട് ഏതാനും ദിവസം മുൻപാണു നൽകിയത്. ബാക്കി കൂടി […]
പ്രഭാത വാര്‍ത്തകള്‍ | ഫെബ്രവരി 19
◾സംസ്ഥാനങ്ങള്‍ക്കു ജിഎസ്ടി നഷ്ടപരിഹാര സെസായി 16,982 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ലിക്വിഡ് ശര്‍ക്കര, പെന്‍സില്‍ ഷാര്‍പ്പനറുകള്‍, ചില ട്രാക്കിംഗ് ഉപകരണങ്ങള്‍ എന്നിവയുടെ ചരക്കു സേവന നികുതി കുറച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 49-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, സംസ്ഥാന ധനമന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ◾കേരളത്തിന് ജിഎസ്ടി കുടിശികയായി 780 കോടി രൂപ ലഭിക്കും. ഒരാഴ്ചക്കുള്ളില്‍ തുക ലഭ്യമാകും. ജിഎസ്ടി തര്‍ക്കങ്ങള്‍ […]
പുൽപ്പള്ളി ഏരിയപള്ളി മേഖലയിൽ കടുവാ സാന്നിധ്യം
പുൽപ്പള്ളി ഏരിയപള്ളി മേഖലയിൽ കടുവാ സാന്നിധ്യം. പ്രദേശവാസിയായ രാജൻ്റെ വീട്ടിലെ സിസിടിവിയിൽ കടുവ നടന്ന് പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞു. ഇന്നലെ രാത്രി കാർ യാത്രിക ഏരിയപള്ളിയിൽ വെച്ച് കടുവയെ നേരിൽ കണ്ടിരുന്നു. വനം വകുപ്പ് സംഘം പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ജനവാസ കേന്ദ്രത്തിൽ നിന്ന് കടുവ വനത്തിനുള്ളിലേക്ക് കടന്നതായാണ് നിഗമനം. കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.
