Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 19

◾അവളെ പേടിച്ചാരും നേര്‍വഴി നടന്നീല്ലെന്ന് താടകയെ കുറിച്ച് പറഞ്ഞതു പോലെയാണ് കേരളത്തിലെ അവസ്ഥയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മുഖ്യമന്ത്രി പിണറായി വിജയന് ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷയ്ക്ക് എതിരെയാണ് വേണുഗോപാലിന്റെ പരിഹാസം. അതേസമയം ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തലില്‍ നിന്നും സിപിഎമ്മിന് തലയൂരാനാവില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. ◾കറുപ്പിന് ഇന്നും വിലക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ കോഴിക്കോട് മീഞ്ചന്ത ആര്‍ട്ട്സ് കോളേജിലെ പരിപാടിയില്‍ കറുത്ത വസ്ത്രവും മാസ്‌കും ധരിച്ചു കൊണ്ട് എത്തരുതെന്നാണ് […]

Posted inബിസിനസ്സ്

500 പുത്തന്‍ വിമാനങ്ങള്‍ സ്വന്തമാക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ വ്യോമയാന രംഗത്ത് ചരിത്ര നേട്ടം കൊയ്യാന്‍ ഒരുങ്ങി ഇന്‍ഡിഗോയും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 500 പുത്തന്‍ വിമാനങ്ങള്‍ സ്വന്തമാക്കാനാണ് ഇന്‍ഡിഗോ ലക്ഷ്യമിടുന്നത്. ഈ വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള ഓര്‍ഡര്‍ ഉടന്‍ നല്‍കുമെന്ന് ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്. ലോക വ്യോമയാന ചരിത്രത്തിലെ വമ്പന്‍ ഓര്‍ഡര്‍ എന്ന പെരുമയോടെ എയര്‍ ഇന്ത്യ 470 പുത്തന്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതിന് പിന്നാലെയാണ് ഇന്‍ഡിഗോയുടെ പുതിയ പ്രഖ്യാപനവും. അതേസമയം, ആവശ്യമെങ്കില്‍ 370 വിമാനങ്ങള്‍ അധികമായി വാങ്ങാമെന്ന കരാറിലും എയര്‍ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. മൊത്തം 870 പുതിയ […]

Posted inടെക്നോളജി

ഇനി ഒറ്റയടിക്ക് 100 ചിത്രങ്ങള്‍ വരെ അയയ്ക്കാം!

ഒറ്റയടിക്ക് 100 മീഡിയ ഫയലുകള്‍ വരെ അയയ്ക്കാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ ആണ് വാട്‌സാപ്പില്‍ ഉടന്‍ വരാന്‍ പോകുന്നത്. ഇത് മെസേജിങ്ങില്‍ വലിയൊരു മാറ്റം കൊണ്ടുവരുമെന്നാണ് കരുതുന്നത്. ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് ഒരേസമയം 100 ചിത്രങ്ങള്‍ അയയ്ക്കാനുള്ള ഫീച്ചര്‍ ലഭിച്ചു കഴിഞ്ഞു. ഈ 100 ഫോട്ടോകളും അവയുടെ യഥാര്‍ഥ ഗുണനിലവാരം നിലനിര്‍ത്തുന്നതിനായുള്ള ഫീച്ചറുമായാണ് വാട്‌സാപ്പിന്റെ അടുത്ത പതിപ്പ് വരുന്നത്. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിലെല്ലാം പുതിയ ഫീച്ചറുകള്‍ വരുമെന്നാണ് കരുതുന്നത്. ഇതേ സംവിധാനം ഡെസ്‌ക്ടോപ്പ് പതിപ്പിലും ലഭിച്ചേക്കും. […]

Posted inവിനോദം

‘തഗ്‌സി’ലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ അനശ്വര രാജന്‍ പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രമാണ് ‘തഗ്‌സ്’. ദുല്‍ഖര്‍ നായകനായ ‘ഹേയ് സിനാമിക’യ്ക്ക് ശേഷം ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഇതിന്. മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും ‘തഗ്‌സ്’. ‘തഗ്‌സി’ലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘എയ് അഴകിയേ’ എന്ന് തുടങ്ങുന്ന ഒരു ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. വിവേകിന്റെ വരികളില്‍ സാം എസിന്റെ സംഗീത സംവിധാനത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കബിലന്‍, ചിന്‍മയി എന്നിവര്‍ ചേര്‍ന്നാണ്.ഹൃദു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തിയ രണ്ട് വിദ്യാര്‍ത്ഥികളുടെ കറുത്ത മാസ്ക് പൊലീസ് അഴിപ്പിച്ചു

കോഴിക്കോട്ട്  ഗവണ്‍മെന്‍റ് ആര്‍ട്‍സ് കോളജില്‍ മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തിയ രണ്ട് വിദ്യാര്‍ത്ഥികളുടെ കറുത്ത മാസ്ക് പൊലീസ് അഴിപ്പിച്ചു. എന്നാൽ അതേ സമയം, ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കറുത്ത വസ്ത്രം ധരിച്ചായിരുന്നു എത്തിയത്. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ ആഹ്വാനങ്ങള്‍ക്കിടെ കനത്ത സുരക്ഷയ്ക്ക് നടുവിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് ഒരു ദിവസത്തെ പരിപാടികള്‍ക്കായെത്തിയത്. കരുതല്‍ തടങ്കലിലെടുത്ത കെഎസ്‍യു ജില്ലാ വൈസ് പ്രസിഡണ്ടിനേയും ബ്ളോക്ക് പ്രസിഡണ്ടിനേയും  വൈകീട്ടോടെ വിട്ടയക്കുമെന്ന് പോലീസ് അറിയിച്ചു.  

Posted inവിനോദം

‘മാവീരന്‍’ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ

മഡോണി അശ്വിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ശിവകാര്‍ത്തികേയന്റെ ചിത്രമാണ് ‘മാവീരന്‍’. ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. നായകന്‍ ശിവകാര്‍ത്തികേയന്റെ തകര്‍പ്പന്‍ നൃത്ത രംഗങ്ങളുള്ളതാകും ഗാനം. ആമസോണ്‍ പ്രൈം വീഡിയോയാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. സംവിധായകന്‍ എസ് ഷങ്കറിന്റെ മകള്‍ അദിതി നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഭരത് ശങ്കര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ശിവകാര്‍ത്തികേയന്‍ നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം ‘പ്രിന്‍സ് ആണ്’. ഇന്ത്യന്‍ ക്രിക്കറ്റ് താരമായ […]

Posted inഓട്ടോമോട്ടീവ്

ജി-വാഗണ്‍ സ്വന്തമാക്കി അമൃത അറോറ

ജി-വാഗണ്‍ എന്ന് പൊതുവെ അറിയപ്പെടുന്ന മെഴ്സിഡസ് ബെന്‍സ് ജി63 എഎംജി സ്വന്തമാക്കിയ ഏറ്റവും പുതിയ ബോളിവുഡ് താരങ്ങളില്‍ ഒരാളായി അമൃത അറോറ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ വളരെ ജനപ്രീതി നേടിയ ആഡംബര വാഹന മോഡലാണ്. നിരവധി സെലിബ്രിറ്റികള്‍ ഈ മോഡല്‍ അവരുടെ ഗാരേജുകളിലേക്ക് ചേര്‍ത്തിട്ടുണ്ട്. മുംബൈയിലെ എഎംജി പെര്‍ഫോമന്‍സ് സെന്ററില്‍ നിന്ന് എമറാള്‍ഡ് ഗ്രീന്‍ മെറ്റാലിക്കിന്റെ തണലില്‍ പൂര്‍ത്തിയാക്കിയ ജി-വാഗണ്‍ ആണ് നടി സ്വന്തമാക്കിയത്. മുംബൈയിലെ മെഴ്സിഡസ് ബെന്‍സ് എഎംജി പെര്‍ഫോമന്‍സ് സെന്ററിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം […]

Posted inപുസ്തകങ്ങൾ

സാരസ്വതം

നൃത്താഭ്യാസത്തിലേക്ക് കൂടുതല്‍ ശ്രദ്ധകൊടുത്തുതുടങ്ങിയാല്‍ പിന്നെ അതില്‍നിന്നു മോചനം നേടുക പ്രയാസമാണ്. കൂടുതല്‍ക്കൂടുതല്‍ ആവേശത്തോടെ ആ കലാഭ്രമം നമ്മെ കീഴടക്കും. തഞ്ചാവൂരില്‍നിന്ന് പാലക്കാട്ടേക്ക് കുടിയേറിയ ഒരു ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച,് പിന്നീട് കോഴിക്കോട്ടെത്തി പതിനൊന്നാം വയസ്സില്‍ നൃത്തപഠനം തുടങ്ങിയ പെണ്‍കുട്ടി, പ്രശസ്ത നര്‍ത്തകിയും നൃത്താധ്യാപികയുമായ കലാമണ്ഡലം സരസ്വതിയായിത്തീര്‍ന്ന കഥ. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിലെല്ലാം പ്രാവീണ്യം നേടി, പില്‍ക്കാലത്ത് ലോകമറിയുന്ന നര്‍ത്തകിയും നൃത്താധ്യാപികയുമായിത്തീര്‍ന്നത് ഈ പുസ്തകത്തില്‍ വിവരിക്കുന്നു. പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സരസ്വതിയുടെ ജീവിതകഥ. ‘സാരസ്വതം’. മാതൃഭൂമി. വില 217 […]

Posted inആരോഗ്യം

സന്ധിവാതമുള്ളവര്‍ക്ക് ഈ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്താം

ഇന്ത്യയില്‍ ദശലക്ഷക്കണക്കിനു പേരെ ബാധിക്കുന്ന രോഗമാണ് സന്ധിവാതം. തണുപ്പുള്ള മാസങ്ങളില്‍ സന്ധികളില്‍ അതികഠിനമായ വേദനയായിരിക്കും രോഗികളില്‍ അനുഭവപ്പെടുന്നത്. സന്ധികളില്‍ വീക്കവും നീരും ഉണ്ടാകുന്ന രോഗമാണിത്. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് റൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയാണ് പ്രധാനപ്പെട്ട രണ്ട് സന്ധിവാതങ്ങള്‍. ഭക്ഷണത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ വീക്കം കുറയ്ക്കാനും രോഗം നിയന്ത്രിക്കാനും സഹായിക്കും. ഇത്തരത്തില്‍ സന്ധിവാതമുള്ളവര്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. മഞ്ഞളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദിവസേന നാം പാചകത്തിനുപയോഗിക്കുന്ന മഞ്ഞള്‍ അസ്ഥികളുടെ ആരോഗ്യത്തിന് ഉത്തമമാണ്. അതിനാല്‍ മഞ്ഞള്‍പ്പൊടി പാചകത്തില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ത്രിപുരയിലെ വിവിധയിടങ്ങളില്‍ തെരഞ്ഞെടുപ്പിന് പിന്നാലെ  സംഘർഷം

ത്രിപുരയിലെ വിവിധയിടങ്ങളില്‍ തെരഞ്ഞെടുപ്പിന് പിന്നാലെ  സംഘർഷം. വ്യാഴാഴ്ചയാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടന്നത്. ബിജെപിയും സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ബിശാല്‍ഘ‍ഡില്‍ അക്രമികള്‍ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിന് തീയിട്ടു. വിവിധ സംഘർഷങ്ങളുടെ അടിസ്ഥാനത്തില്‍ പതിനാറ് കേസ് രജിസ്റ്റർ ചെയ്യുകയും 21 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് വൻ അ‍ർധസൈനിക, പൊലീസ്‍ വിന്യാസം നിലനില്‍ക്കേയാണ് സംഘ‍ർഷങ്ങള്‍ തുടരുന്നത്. സംഘർഷങ്ങളില്‍ പരിക്കേറ്റ സിപിഎം പ്രവർത്തകരെ ത്രിപുര പ്രതിപക്ഷ നേതാവ്  സന്ദർശിച്ചു.