ഒറ്റയടിക്ക് 100 മീഡിയ ഫയലുകള്‍ വരെ അയയ്ക്കാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ ആണ് വാട്സാപ്പില്‍ ഉടന്‍ വരാന്‍ പോകുന്നത്. ഇത് മെസേജിങ്ങില്‍ വലിയൊരു മാറ്റം കൊണ്ടുവരുമെന്നാണ് കരുതുന്നത്. ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് ഒരേസമയം 100 ചിത്രങ്ങള്‍ അയയ്ക്കാനുള്ള ഫീച്ചര്‍ ലഭിച്ചു കഴിഞ്ഞു. ഈ 100 ഫോട്ടോകളും അവയുടെ യഥാര്‍ഥ ഗുണനിലവാരം നിലനിര്‍ത്തുന്നതിനായുള്ള ഫീച്ചറുമായാണ് വാട്സാപ്പിന്റെ അടുത്ത പതിപ്പ് വരുന്നത്. വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിലെല്ലാം പുതിയ ഫീച്ചറുകള്‍ വരുമെന്നാണ് കരുതുന്നത്. ഇതേ സംവിധാനം ഡെസ്ക്ടോപ്പ് പതിപ്പിലും ലഭിച്ചേക്കും. സ്പെയ്സും ബാന്‍ഡ്വിഡ്ത്തും ലാഭിക്കാന്‍ ചാറ്റുകളില്‍ അയയ്ക്കുന്ന ചിത്രങ്ങള്‍ നിലവില്‍ വാട്സാപ് കംപ്രസ് ചെയ്യുന്നുണ്ട്. ഇതിനാല്‍ ചിത്രങ്ങളുടെ ഗുണനിലവാരം നഷ്ടപ്പെടുന്നു. ഇതോടെ ഫോട്ടോകളുടെ യഥാര്‍ഥ ഗുണനിലവാരം നിലനിര്‍ത്താന്‍ ചില ഉപയോക്താക്കള്‍ ഡോക്യുമെന്റ് ഫോര്‍മാറ്റില്‍ ചിത്രങ്ങള്‍ അയയ്ക്കാറുണ്ട്. എന്നാല്‍ ഈ ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍ ഫോട്ടോകളുടെ പ്രിവ്യൂ കാണാന്‍ കഴിയില്ല. ഒറ്റയടിക്ക് നിരവധി ഫയലുകള്‍ അയക്കാന്‍ സധിക്കുന്നതോടെ വാട്സാപ് ഉപയോക്താക്കളുടെ വലിയൊരു പ്രശ്നം പരിഹരിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ വാട്സാപ്പില്‍ ഒറ്റയടിക്ക് 30 മീഡിയ ഫയലുകള്‍ വരെ അയക്കാന്‍ സാധിക്കൂ.
ഇനി ഒറ്റയടിക്ക് 100 ചിത്രങ്ങള്‍ വരെ അയയ്ക്കാം!
