Posted inആരോഗ്യം

ഉറക്കം വരുന്നില്ലേ? അക്യുപ്രഷര്‍ അവലംബിക്കാം

കിടന്നാലും പെട്ടന്ന് ഉറങ്ങാന്‍ സാധിക്കാതെ വരുന്നത് ഇന്ന് മിക്കവരുടെയും പ്രശ്നമാണ്. ഇത്തരക്കാര്‍ക്ക് അക്യുപ്രഷര്‍ മാര്‍ഗം സ്വീകരിക്കാവുന്നതാണ്. നമ്മുടെ ശരീരത്തില്‍ ചില പ്രഷര്‍ പോയിന്റുകള്‍ ഉണ്ട് അവിടെ സമ്മര്‍ദ്ദം ചെലുത്തുന്നതിലൂടെ പെട്ടന്ന് ഉറങ്ങാന്‍ സാധിക്കും. നമ്മുടെ ചെവിക്ക് പിന്‍ഭാഗത്തായി കുറച്ച് സമയം അമര്‍ത്തിയാല്‍ പെട്ടെന്ന് ഉറങ്ങാന്‍ കഴിയും. ചെവിയുടെ തൊട്ടുപിന്നില്‍ ഇയര്‍ലോബിന്റെ ഭാഗത്താണ് അമര്‍ത്തേണ്ടത്. അല്‍പനേരം ഇവിടെ അമര്‍ത്തിയാല്‍ പെട്ടെന്ന് ഉറങ്ങാന്‍ സാധിക്കും.ഈ പോയിന്റിനെ അനീമിയ പോയിന്റ് എന്ന് വിളിക്കുന്നു.ഏകദേശം 10 മുതല്‍ 20 തവണ അമര്‍ത്തിയാല്‍ തന്നെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആദായ നികുതി വകുപ്പിൻ്റെ പരിശോധനയെ കുറിച്ച് വിശദീകരിച്ച് ബിബിസി ഹിന്ദിയിൽ ലേഖനം

ആദായ നികുതി വകുപ്പിൻ്റെ പരിശോധനയെ കുറിച്ച് വിശദീകരിച്ച് ബിബിസി ഹിന്ദിയിൽ ലേഖനം.ആദായ നികുതി വകുപ്പിൻ്റെ ചോദ്യങ്ങൾക്ക് എല്ലാം കൃത്യമായി മറുപടി നൽകി .പരിശോധന നടന്ന ദിവസങ്ങളില്‍ മാധ്യമ പ്രവർത്തകർക്ക് മണിക്കൂറുകളോളം ജോലി ചെയ്യാൻ ആയില്ല .ഐടി ഉദ്യോഗസ്ഥരും പോലീസും പലരോടും മോശമായി പെരുമാറി എന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.സർവേ നടക്കുന്ന സമയത്ത് ഇത് സംബന്ധിച്ച് ഒന്നും എഴുതാൻ ദില്ലിയിലെ ഓഫീസിലെ ജീവനക്കാരെ അനുവദിച്ചില്ല .ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോൾ ബുള്ളറ്റിൻ സമയം ആയപ്പോഴാണ് ഹിന്ദി ഇംഗ്ലീഷ് മാധ്യമ പ്രവർത്തകരെ പ്രവർത്തിക്കാൻ അനുവദിച്ചതെന്നും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാജ്യത്ത് അസഹിഷ്ണുത വർധിക്കുന്നുവെന്ന് ആർച്ച് ബിഷപ്പ്  കുര്യാക്കോസ് ഭരണികുളങ്ങര കുറ്റപ്പെടുത്തി

രാജ്യത്ത് അസഹിഷ്ണുത വർധിക്കുന്നുവെന്ന് ആർച്ച് ബിഷപ്പ്  കുര്യാക്കോസ് ഭരണികുളങ്ങര കുറ്റപ്പെടുത്തി. ക്രൈസ്തവർക്കെതിരെ പലയിടത്തും അക്രമങ്ങൾ  നടക്കുന്നു.ഭരണഘടന നൽകുന്ന മത സ്വാതന്ത്രവും ജീവിക്കാനുള്ള അവകാശവും ഹനിക്കപ്പെടുന്നു.ആക്രമണങ്ങൾക്കെതിരെ പരാതി നൽകിയിട്ടും കൃത്യമായ നടപടിയെടുക്കാത്ത സാഹചര്യം ആണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ക്രൈസ്തവർക്ക് എതിരെ മാത്രമല്ല മറ്റു മത വിഭാഗങ്ങൾക്ക് എതിരെയും ആക്രമണം നടക്കുന്നു.കഴിക്കുന്ന ഭക്ഷണത്തിന്‍റെയോ വസ്ത്രത്തിന്‍റെയോ പേരിൽ ഒരാള്‍ പീഡിപ്പിക്കപ്പെടാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.സമീപകാലത്ത് ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് എതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ 79 ക്രിസ്ത്യൻ സഭ – സംഘടനകളുടെ നേതൃത്വത്തിലായിരുന്നു […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ രണ്ടായിരം കോടി രൂപ കടമെടുക്കുന്നു. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കമ്പനി വഴി വായ്പയെടുത്ത് പെന്‍ഷന്‍ നല്‍കാനും ബാക്കി തുക നിത്യ ചെലവുകള്‍ക്കു വിനിയോഗിത്താനുമാണു പരിപാടി. ഒപ്പിടാതെ മാറ്റിവച്ചിരിക്കുന്ന ബില്ലുകളില്‍ മാസങ്ങള്‍ക്കു മുമ്പേ സര്‍ക്കാരിന്റെ വിശദീകരണം തേടിയെങ്കിലും മറുപടി ലഭിച്ചില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സര്‍ നിയമനവുമായി ബന്ധിപ്പെട്ട് ഹൈക്കോടതി ഉത്തരവു ലഭിച്ചിട്ടില്ല. അതിനാല്‍ നിയമോപദേശവും തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം കേരളത്തിനു ലഭ്യമാക്കാന്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗതാഗത വകുപ്പ് മന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി സിഐടിയു

കെഎസ് ആർ ടിസിയിലെ ശമ്പള വിവാദത്തിൽ ഗതാഗത വകുപ്പ് മന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി സിഐടിയു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നിലപാട് ഇടതുവിരുദ്ധമാണെന്ന് സിഐടിയു വൈസ് പ്രസിഡന്റ്‌ എകെ ബാലൻ കുറ്റപ്പെടുത്തി. തൊഴിലാളികളെ ഒരു സംഘടനയിലേക്ക് എത്തിക്കാൻ മാനേജ്‌മെന്റ് ശ്രമിക്കുകയാണ്. വകുപ്പ് മന്ത്രിക്ക് ഇത് തിരിച്ചറിയാൻ കഴിയണമെന്ന് ബാലൻ പറഞ്ഞു. ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിന് പിന്നിൽ മാനേജ്‌മെന്റിനു മറ്റെന്തോ അജണ്ടയുണ്ട്. ഒരു വിഭാഗം ഉദ്യോഗസ്ഥർ മന്ത്രിമാരെ സോപ്പിട്ടു കാര്യം കാണുന്നു. ഇത്തരം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇസ്രായേലിലേക്ക് സന്ദർശനത്തിന് പോയ കർഷകരുടെ സംഘത്തിൽപ്പെട്ടയാൾ മുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി കൃഷിമന്ത്രി പി.പ്രസാദ്

കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ ഇസ്രായേലിലേക്ക് സന്ദർശനത്തിന് പോയ കർഷകരുടെ സംഘത്തിൽപ്പെട്ടയാൾ മുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി കൃഷിമന്ത്രി പി.പ്രസാദ്. നല്ല ഉദ്ദേശത്തോടെയാണ് കർഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചതെന്നും വിശദമായ പരിശോധനക്ക് ശേഷമാണ് സംഘത്തിലേക്ക് കർഷകരെ തെരഞ്ഞെടുത്തതെന്നും പി.പ്രസാദ് പറഞ്ഞു .ഇന്നലെയാണ് സംഘത്തോടൊപ്പമുണ്ടായിരുന്ന ബിജു കുര്യനെ കാണാതായത്. ഇന്നു രാവിലെയെങ്കിലും ഇയാൾ സംഘത്തോടൊപ്പം ചേരും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. രണ്ട് പെൺകുട്ടികളുടെ അച്ഛൻ കൂടിയാണ് ഇയാൾ. വളരെ ആസൂത്രിതമായാണ് ഇയാൾ മുങ്ങിയതെന്നാണ് മനസ്സിലാക്കുന്നത്. ഇയാൾക്ക് എന്തെങ്കിലും അപകടമുണ്ടായതായി അറിവില്ല. സംഭവത്തിൽ ഇസ്രായേലിലുള്ള ബി.അശോക് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുത്തങ്ങ ഭൂസമരത്തിന്‍റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് വയനാട്ടിൽ ഇന്ന് വിവിധ പരിപാടികൾ

മുത്തങ്ങ ഭൂസമരത്തിന്‍റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് വയനാട്ടിൽ ഇന്ന് വിവിധ പരിപാടികൾ.മുത്തങ്ങ തകരപ്പാടിയിലെ ജോഗി സ്മൃതി മണ്ഡപത്തിൽ ഗദ്ദിക അരങ്ങേറും. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ പ്രകടനം നടത്തും. വൈകിട്ട് ബത്തേരിയിൽ ജോഗി അനുസ്മരണ സമ്മേളനം നടക്കും. സമരനേതാവ് എം. ഗീതാനന്ദന്‍റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ മഹാസഭ പുന:സംഘടിപ്പിക്കും. സി.കെ ജാനുവില്ലാതെയാണ് രാഷ്ട്രീയ മഹാസഭ പുനഃസംഘടിപ്പിക്കുന്നത്. മുത്തങ്ങ ചരിത്ര രചന പാനൽ രൂപീകരണവും ബത്തേരിയിൽ വെച്ച് നടക്കും. വിവിധ ഗോത്ര കലാപരിപാടികളും അരങ്ങേറും. ജനിച്ച മണ്ണിൽ അഭയാർത്ഥികളാകേണ്ടി വന്നവരെ അതിക്രൂരമായി അടിച്ചമ‌ർത്തിയെങ്കിലും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെടിയു വിസി നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് നടപ്പാക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

കെടിയു വിസി നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് നടപ്പാക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിധി കണ്ടിട്ടില്ലെന്നും പരിശോധിച്ച ശേഷം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരിഗണനയിലുള്ള ബില്ലുകളെ കുറിച്ച് സർക്കാരിനോട് വിശദീരണം തേടിയിരുന്നു. എന്നാൽ ഇത് വരെ വിശദീകരണം ലഭിച്ചിട്ടല്ല. വിശദീകരണം നൽകേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടന ഉത്തരവാദിത്തമാണെന്നും ഗവർണർ പറഞ്ഞു.   കേരള സാങ്കേതിക സർവകലാശാലയ്ക്ക് സ്ഥിരം വൈസ് ചാൻസലറെ നിയമിക്കുന്നതിൽ കഴിഞ്ഞ ദിവസം കോടതിയിൽ നിന്നും ഗവർണർക്ക് തിരിച്ചടിയേറ്റിരുന്നു. സിസ തോമസിന്‍റേത് ഗവർണർ നടത്തിയ താൽക്കാലിക […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ എസ് ആര്‍ ടി സി യിലെ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സിഐടിയു ആഭിമുഖ്യത്തിലുള്ള കെഎസ്ആര്‍ടിഇ

കെ എസ് ആര്‍ ടി സി യിലെ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സിഐടിയു ആഭിമുഖ്യത്തിലുള്ള കെഎസ്ആര്‍ടിഇ രംഗത്ത്.ശമ്പള വിതരണം സംബന്ധിച്ച എംഡി യുടെ ഉത്തരവ് സംഘടനയുടെ ആഹ്വാനം അനുസരിച്ച് എല്ലാ യൂണിറ്റിലും കഴിഞ്ഞ ദിവസം കത്തിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായി പൊതു ഗതാഗത ചലനത്തിന്‍റെ 85-ാം വാർഷിക ദിനമായ തിങ്കളാഴ്ച കെഎസ്ആര്‍ടിസി എംഡി യുടെ വ്യവസായ -തൊഴിലാളിവിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ നടത്തും. ചീഫ് ഓഫീസ് നടയിൽ പ്രതിഷേധ ധർണ്ണയും ,മുഖ്യമന്ത്രിക്ക് 10,000 ജീവനക്കാരുടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതിപക്ഷ സഖ്യ പ്രഖ്യാപനത്തിന് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം തീരുമാനമെടുത്തേക്കും

പ്രതിപക്ഷ സഖ്യ പ്രഖ്യാപനത്തിന് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം തീരുമാനമെടുത്തേക്കും.ലോക് സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യത്തിനുളള രാഷ്ട്രീയ പ്രമേയം അടുത്തയാഴ്ച ചേരുന്ന പ്ലീനറിയില്‍ അവതരിപ്പിക്കും. 2024 ലോക് സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ റോഡ് മാപ്പാകും റായ്പൂര്‍ പ്ലീനറി സമ്മേളനം. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര ഈ നീക്കത്തിന് നാന്ദിയാകുകയും ചെയ്തു. 21 പ്രതിപക്ഷ പാര്‍ട്ടികളെ യാത്രയുടെ സമാപനസമ്മേളനത്തിലേക്ക് ക്ഷണിച്ചെങ്കിലും കൈകോര്‍ക്കാന്‍ സന്നദ്ധമാണെന്ന സന്ദേശവുമായി എട്ട് പാര്‍ട്ടികളെത്തിയിരുന്നു. പിന്തിരിഞ്ഞു നില്‍ക്കുന്ന പാര്‍ട്ടികളുമായി കോണ്‍ഗ്രസിന്‍റെ കേന്ദ്രസംസ്ഥാന നേതൃത്വങ്ങള്‍ ചര്‍ച്ച […]