എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകള്‍ ഇനി ചെലവേറിയതാകും. ഇതേക്കുറിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് അറിയിപ്പ് ലഭിച്ചു. എസ്ബിഐയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇഎംഐ രീതിയില്‍ മാസ വാടക നല്‍കുന്നതിനും, ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ പ്രോസസിംഗ് ഫീസാണ് എസ്ബിഐ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ,പുതുക്കിയ നിരക്കുകള്‍ മാര്‍ച്ച് 17 മുതലാണ് പ്രാബല്യത്തിലാകുക. എസ്ബിഐ കാര്‍ഡ്‌സ് ആന്‍ഡ് പേയ്‌മെന്റ് സര്‍വീസസാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. പുതുക്കിയ നിരക്കുകള്‍ പ്രകാരം, ക്രെഡിറ്റ് കാര്‍ഡ് […]
ആറ് സ്ത്രീകളുടെ ജീവിതവുമായി ‘ഡിവോഴ്‌സ്’ ട്രെയിലര്‍
കേരള സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ‘വനിതാ സംവിധായകരുടെ സിനിമ’ പദ്ധതി പ്രകാരം നിര്‍മിച്ച രണ്ടാമത്തെ ചിത്രമായ ‘ഡിവോഴ്‌സി’ന്റെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു. ആറ് സ്ത്രീകളുടെ ജീവിതവും അവരുടെ അതിജീവിതാനുഭവങ്ങളും പങ്കുവെയ്ക്കുന്ന ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് മിനി ഐ.ജി ആണ്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിനു ശേഷം ലാല്‍ ജോസ്, പി. ബാലചന്ദ്രന്‍ എന്നിവരുടെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. നാടക രംഗത്തും സജീവ സാന്നിധ്യം അറിയിച്ചിട്ടുള്ള മിനി ഐ. ജി യുടെ ആദ്യ സിനിമാ […]
സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഹീരാമണ്ഡി’ ട്രെയിലര്‍
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന വെബ് സീരിസ് ആയ ‘ഹീരാമണ്ഡി’യുടെ ട്രെയിലര്‍ പുറത്ത്. നെറ്റ്ഫ്ളിക്സാണ് ഹീരാമണ്ഡി പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നത്. മനീഷ കൊയ്രോള, അതിഥി റാവു, സോനാക്ഷി സിന്‍ഹ, ഷര്‍മിന്‍ സേഗല്‍, റിച്ച ഛദ്ദ, സഞ്ജീത ഷേക്ക് എന്നിവരെ ട്രെയിലറില്‍ കാണാം. എല്ലാവരും സ്വര്‍ണ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ ആഭരണങ്ങും ഇവര്‍ ധരിച്ചിട്ടുണ്ട്. തന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രോജക്ടുകളില്‍ ഒന്നാണ് ഹീരാമണ്ഡിയെന്ന് സഞ്ജയ് ലീല ബന്‍സാലി നേരത്തെ പറഞ്ഞിരുന്നു. എട്ട് വ്യത്യസ്ത സിനിമകള്‍ […]
ബുക്കിംഗ് ആരംഭിച്ച് പുതിയ ടാറ്റ ഹാരിയര്‍
ഏറെ സവിശേഷതകളുമായി നവീകരിച്ച ടാറ്റ ഹാരിയര്‍ 2023ന്റെ ബുക്കിംഗ് ആരംഭിച്ചതായി ടാറ്റ മോട്ടോഴ്സ്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്, ന്യൂ ജനറേഷന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റിയല്‍ ഡ്രൈവിംഗ് എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എഞ്ചിന്‍ എന്നിവയുള്‍പ്പെടെ നിരവധി ഫീച്ചറുകളാണ് പുതിയ അപ്ഡേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പഴയ ഹാരിയറിന് 15 ലക്ഷം മുതല്‍ 22.60 ലക്ഷം രൂപ വരെ (എക്സ് ഷോറൂം) വിലയാണ് ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ ഹാരിയറിന്റെ വില 15.50 ലക്ഷം രൂപയില്‍ തുടങ്ങി 24 ലക്ഷം […]
സിദ്ധരൂപം
സംസ്‌കൃതഭാഷയുടെ വാമൊഴി-വരമൊഴിയഴകുകള്‍ അറിയുവാനും ആസ്വദിക്കുവാനും ആഗ്രഹിക്കുന്ന ആര്‍ക്കും അവഗണിക്കുവാനാകാത്ത പഠനഗ്രന്ഥമാണ് ‘സിദ്ധരൂപം.’ ഈ ബാലപാഠപുസ്തകത്തെ ആസ്പദമാക്കിയായിരുന്നു കാലാകാലങ്ങളായി നമ്മുടെ കുട്ടികള്‍ സംസ്‌കൃതം അഭ്യസിച്ചിരുന്നത്. ഭാഷാധ്യയനത്തില്‍ ഇത് പ്രാഥമികവും പ്രാമാണികവുമെന്ന ഖ്യാതി നേടി. സിദ്ധരൂപം സ്വായത്തമാക്കിയ വിദ്യാര്‍ഥികള്‍ തുടര്‍ന്ന് ഭാഷാവ്യുത്പത്തിയാക്കി ആശ്രയിച്ചിരുന്ന ബാലപ്രബോധനവും ശ്രീരാമോദന്തവും കൂടി ഉള്‍പ്പെട്ടതാണ് ഈ പുസ്തകം. ബാലപ്രബോധനം വ്യാകരണ നിയമങ്ങളുടെ ലളിതമായ പ്രതിപാദനമാകുമ്പോള്‍, ശ്രീരാമോദന്തം കാവ്യാനുശീലനത്തിലേക്കുള്ള പ്രവേശനകവാടമായി മാറുന്നു. ‘സിദ്ധരൂപം’. കെ.കെ. ബാലകൃഷ്ണപണിക്കര്‍. എച്ച് & സി ബുക്‌സ്. വില 90 രൂപ.
പരീക്ഷാക്കാലത്തെ ആരോഗ്യം
പരീക്ഷാക്കാലത്ത് വിദ്യാര്‍ത്ഥികളുടെ ശാരീരികാരോഗ്യവും മാനസികാരോഗ്യം ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. ഈ സമയത്ത് ആദ്യമായി നിങ്ങളുടെ ഭക്ഷണക്രമം കൃത്യമാക്കുക. ഇത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ജങ്ക് ഫുഡ് കഴിയുന്നത്ര ഒഴിവാക്കുക. ബ്രിട്ടനിലെ ഒരു പഠനം പറയുന്നത് കൂടുതല്‍ ഫാസ്റ്റ് ഫുഡുകളും പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം പരീക്ഷാ സമയത്ത് സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്നാണ്. നിങ്ങള്‍ കഴിക്കുന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്യുക. അമിതമായ അളവില്‍ കാപ്പിയോ എനര്‍ജി ഡ്രിങ്കുകള്‍, ചായ, കോള തുടങ്ങിയവ ശീലമാക്കുന്നത് ഉറക്കത്തെ […]
ഒരാള്‍ക്ക് ഒരു പദവി, നിബന്ധന പ്ലീനറി സമ്മേളനത്തോടെ യാഥാര്‍ത്ഥ്യമാക്കാന്‍ കോണ്‍ഗ്രസ്
ഒരാള്‍ക്ക് ഒരു പദവി, നിബന്ധന പ്ലീനറി സമ്മേളനത്തോടെ യാഥാര്‍ത്ഥ്യമാക്കാന്‍ കോണ്‍ഗ്രസ്. പാര്‍ട്ടി പദവികളിലായിരിക്കും ഈ നിബന്ധന ബാധകമാവുക. പാര്‍ലമെന്‍ററി, പാര്‍ട്ടി പദവികള്‍ ഒന്നിച്ച് വഹിക്കുന്നവര്‍ക്ക് ഒരാള്‍ക്ക് ഒരു പദവി നിബന്ധന തടസമുണ്ടാകില്ല. എസ് സി, എസ് ടി ഒബിസി വിഭാഗങ്ങള്‍ക്ക് അന്‍പത് ശതമാനം സംവരണം ഉദയ് പൂര്‍ ചിന്തന്‍ ശിബിരത്തിലെ തീരുമാനമായിരുന്നു. അന്‍പത് വയസില്‍ താഴെയുള്ളവര്‍ക്ക് പാര്‍ട്ടി പദവികളില്‍ പകുതി പ്രാതിനിധ്യമെന്ന നിര്‍ദ്ദേശവും പരിഗണിച്ചേക്കും. ആറ് പ്രധാന സമിതികളുടെ തീരുമാനം പ്ലീനറിയില്‍ പ്രമേയമായി അവതരിപ്പിക്കും.
രാത്രി വാര്‍ത്തകള്‍
സംസ്ഥാനങ്ങള്‍ക്കു ജൂണ്‍ മാസത്തെ ജിഎസ്ടി നഷ്ടപരിഹാര സെസ് 16,982 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ലിക്വിഡ് ശര്‍ക്കര, പെന്‍സില്‍ ഷാര്‍പ്പനറുകള്‍, ചില ട്രാക്കിംഗ് ഉപകരണങ്ങള്‍ എന്നിവയുടെ ചരക്ക് സേവന നികുതി കുറച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ നടന്ന 49-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, സംസ്ഥാന ധനമന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിനുള്ള ജിഎസ്ടി കുടിശിക തരാന്‍ ജിഎസ്ടി ട്രൈബ്യൂണല്‍ തീരുമാനിച്ചെന്ന് ധനമന്ത്രി കെ […]
ജി എസ് ടി ട്രൈബ്യൂണലിൽ കേരളത്തിന് തരാനുള്ള കുടിശ്ശിക തരാൻ തീരുമാനമായെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ
ജി എസ് ടി ട്രൈബ്യൂണലിൽ കേരളത്തിന് തരാനുള്ള കുടിശ്ശിക തരാൻ തീരുമാനമായെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജി എസ് ടി ട്രൈബ്യൂണലിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് കേരള ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന് കിട്ടാനുള്ള ജി എസ് ടി നഷ്ട പരിഹാര കുടിശ്ശിക തരാൻ കേന്ദ്രം തീരുമാനിച്ചു എന്നും ഒരാഴ്ചക്കുള്ളിൽ ഇത് ലഭ്യമാകുമെന്നുമാണ് ബാലഗോപാൽ പറഞ്ഞത്. സാങ്കേതികപരമായി ഉദ്യോഗസ്ഥർ നൽകേണ്ട രേഖകൾ കൊടുക്കുമെന്നും അത് നടപടിക്രമം അനുസരിച്ച് നടക്കുമെന്നും ധനമന്ത്രി വിശദീകരിച്ചു. സി ആൻഡ് എ […]
കണ്ണൂർ കോടതി സമുച്ചയത്തിന്റെ നിർമാണം ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകാനുള്ള ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി സ്റ്റേ
കണ്ണൂർ കോടതി സമുച്ചയത്തിന്റെ നിർമാണം ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകാനുള്ള ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി സ്റ്റേ. നിർമാണത്തിനു ക്വോട്ടേഷൻ നൽകിയ പി.എം മുഹമ്മദാലി നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നടപടി. സ്വകാര്യ കോൺട്രാക്ടർമാരേക്കാളും ഉയർന്ന തുകയ്ക്ക് ക്വട്ടേഷൻ നൽകിയവർക്ക് നിർമാണ ചുമതല നൽകുന്നത് എങ്ങനെയെന്നു സുപ്രീംകോടതി ചോദിച്ചു. കേസിൽ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു.
