ഏറെ സവിശേഷതകളുമായി നവീകരിച്ച ടാറ്റ ഹാരിയര്‍ 2023ന്റെ ബുക്കിംഗ് ആരംഭിച്ചതായി ടാറ്റ മോട്ടോഴ്സ്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്, ന്യൂ ജനറേഷന് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റിയല്‍ ഡ്രൈവിംഗ് എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എഞ്ചിന് എന്നിവയുള്‍പ്പെടെ നിരവധി ഫീച്ചറുകളാണ് പുതിയ അപ്ഡേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പഴയ ഹാരിയറിന് 15 ലക്ഷം മുതല്‍ 22.60 ലക്ഷം രൂപ വരെ (എക്സ് ഷോറൂം) വിലയാണ് ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ ഹാരിയറിന്റെ വില 15.50 ലക്ഷം രൂപയില്‍ തുടങ്ങി 24 ലക്ഷം രൂപ വരെയായി (എക്സ് ഷോറൂം) ഉയരും. പുതിയ ഹാരിയറിന്റെ പുറംഭാഗത്ത് കാര്യമായ അപ്ഡേറ്റുകളൊന്നുമില്ല. മുന്‍ മോഡലിന് സമാനമായി ഒമേഗ ആര്‍ക്കിടെക്ച്ചറിനെ അടിസ്ഥാനമാക്കി എസ്യുവിയില് എച്ച്ഐഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, പനോരമിക് സണ്‍റൂഫ് എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്.
ബുക്കിംഗ് ആരംഭിച്ച് പുതിയ ടാറ്റ ഹാരിയര്‍
