പരീക്ഷാക്കാലത്ത് വിദ്യാര്‍ത്ഥികളുടെ ശാരീരികാരോഗ്യവും മാനസികാരോഗ്യം ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. ഈ സമയത്ത് ആദ്യമായി നിങ്ങളുടെ ഭക്ഷണക്രമം കൃത്യമാക്കുക. ഇത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ജങ്ക് ഫുഡ് കഴിയുന്നത്ര ഒഴിവാക്കുക. ബ്രിട്ടനിലെ ഒരു പഠനം പറയുന്നത് കൂടുതല്‍ ഫാസ്റ്റ് ഫുഡുകളും പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം പരീക്ഷാ സമയത്ത് സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്നാണ്. നിങ്ങള്‍ കഴിക്കുന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്യുക. അമിതമായ അളവില്‍ കാപ്പിയോ എനര്‍ജി ഡ്രിങ്കുകള്‍, ചായ, കോള തുടങ്ങിയവ ശീലമാക്കുന്നത് ഉറക്കത്തെ താളംതെറ്റിക്കും. ധാരാളം വെള്ളം കുടിച്ച് എപ്പോഴും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ശ്രമിക്കണം. പഠനമേശയില്‍ ഒരു കുപ്പി വെള്ളത്തിനും സ്ഥാനം നല്‍കണം. മിന്റ് ഇലകളും, നാരങ്ങയുടെ കഷ്ണങ്ങളുമൊക്കെ ചേര്‍ത്ത് വെള്ളം കുടിക്കുന്നതും നല്ലതാണ്. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഒമേഗ 3ഫാറ്റി ആസിഡുകള്‍ വേണം. മത്സ്യത്തില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ഒമേഗ 3ഫാറ്റി ആസിഡ്. പരീക്ഷാ സമ്മര്‍ദ്ദം വിറ്റാമിന്‍ ബി കോംപ്ലെക്സ്, വിറ്റാമിന്‍ സി അതുപോലെതന്നെ സിങ്ക് പോലുള്ള ധാതുക്കളുടെയും ആവശ്യം വര്‍ദ്ധിപ്പിക്കും. ഈ ധാതുക്കള്‍ അഡ്രീനല്‍ ഹോര്‍മോണുകളുടെ ഉത്പാദനത്തിലും പ്രവര്‍ത്തനത്തിലും സഹായിക്കുന്നു. ബ്രൗണ്‍ റൈസ്, ബദാം, മുട്ട, പഴങ്ങള്‍ എന്നിവ ഇതിന് സഹായിക്കും. പോഷകപരമായി നോക്കുമ്പോള്‍ എല്ലാ നട്ട്സിനും ഉര്‍ജ്ജം പകരാനായി എന്തെങ്കിലുമൊക്കെ സംഭാവന ചെയ്യാനുണ്ടാകും. കഴിക്കാന്‍ എളുപ്പമാണെന്നതും സാലഡ് പോലുള്ളവയില്‍ ഉള്‍പ്പെടുത്തി കഴിക്കാവുന്നതുമാണ് നട്ട്സ്. മുട്ട, സാല്‍മണ്‍, കാരറ്റ്, മത്തങ്ങ, പച്ച ഇലക്കറികള്‍, പഴങ്ങള്‍ എന്നിവ നല്ലതാണ്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനും പരീക്ഷാക്കാലത്ത് അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും ഇവ സഹായിക്കും.
പരീക്ഷാക്കാലത്തെ ആരോഗ്യം
