പ്രായമായവര്‍ക്ക് ആരോഗ്യപ്രദം ഗോള്‍ഫ് കളിയാണെന്ന് പുതിയ പഠനം. ഫിന്‍ലാന്‍ഡിലെ ഒരു സംഘം ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. ആരോഗ്യവാന്മാരായ 25 മുതിര്‍ന്ന ഗോള്‍ഫ് കളിക്കാരിലാണ് ഗവേഷണം നടത്തിയത്. 65ന് മുകളിലുള്ളവരായിരുന്നു ഇവരെല്ലാവരും തന്നെ. സാധാരണ നടത്തത്തെക്കാളും പ്രത്യേകമായി രൂപകല്പന ചെയ്ത വടികള്‍ ഉപയോഗിച്ചുള്ള നോര്‍ഡിക് നടത്തത്തേക്കാളും ഇത് ഗുണകരമായി കണ്ടു. ഗോള്‍ഫ് കളിയുടെ 18 -ഹോള്‍ റൗണ്ടും ആറ് കിലോമീറ്റര്‍ നോര്‍ഡിക് നടത്തവും ആറ് കിലോമീറ്റര്‍ സാധാരണ നടത്തവും ഇവരുടെ രക്തസമ്മര്‍ദത്തിലും രക്തത്തിലെ പഞ്ചസാരയിലും ലിപിഡ് പ്രൊഫൈലിലും ചെലുത്തുന്ന സ്വാധീനം ഗവേഷകര്‍ രേഖപ്പെടുത്തി. ഇതിനായി ഇവരുടെ രക്ത സാംപിളുകള്‍ ശേഖരിക്കുകയും രക്തസമ്മര്‍ദം അളക്കുകയും ചെയ്തു. ഫിറ്റ്നസ് അളക്കുന്ന ഉപകരണങ്ങളും ഇവര്‍ ധരിച്ചിട്ടുണ്ടായിരുന്നു. മൂന്ന് തരം എയറോബിക് വ്യായാമങ്ങളും ഇവരുടെ കാര്‍ഡിയോവാസ്കുലാര്‍ പ്രൊഫൈല്‍ മെച്ചപ്പെടുത്തിയതായി ഗവേഷകര്‍ നിരീക്ഷിച്ചു. എന്നാലും ഗോള്‍ഫ് കളിയില്‍ കൂടുതല്‍ ഊര്‍ജ്ജവിനിയോഗം നടക്കുന്നത് ലിപിഡ് പ്രൊഫൈലിനെയും ഗ്ലൂക്കോസ് ചയാപചയത്തെയും ഗുണപരമായി സ്വാധീനിക്കുന്നതായി ഗവേഷകര്‍ പറയുന്നു.
പ്രായമായവര്‍ക്ക് നല്ലത് ഗോള്‍ഫ് കളി!
