Posted inആരോഗ്യം

സണ്‍സ്‌ക്രീന്‍ പുരട്ടാം, എല്ലാ ദിവസവും!

വേനലോ വര്‍ഷമോ എന്ന വ്യത്യാസമില്ലാതെ വര്‍ഷം മുഴുവന്‍ സണ്‍സ്‌ക്രീന്‍ പുരട്ടണമെന്ന് ആരോഗ്യവിദഗ്ധര്‍. ചര്‍മ്മത്തിന് ഏല്‍ക്കുന്ന കരുവാളിപ്പ്, സൂര്യാഘാതം തുടങ്ങിയ ഏത് പ്രശ്നങ്ങള്‍ക്കും നല്‍കുന്ന പ്രതിരോധമാണിത്. സൂര്യാഘാതത്തിനുള്ള സാധ്യത ഇക്കാലത്ത് കൂടുതലാണ്. ദിവസവും സണ്‍സ്‌ക്രീന്‍ പുരട്ടുന്നതുകൊണ്ട് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ഇത് സൂര്യതാപത്തിന്റെ സാധ്യത ഗണ്യമായി കുറയ്ക്കുന്നു. അമിതമായി വെയിലേല്‍ക്കുന്നത് മൂലം ചര്‍മത്തില്‍ കാന്‍സറിനുള്ള സാധ്യത കൂട്ടുന്നു. എന്നാല്‍ ദിവസവും സണ്‍സ്‌ക്രീന്‍ പുരട്ടുന്നത് വഴി ത്വക്ക് കാന്‍സര്‍ വരാനുള്ള സാധ്യത പകുതിയായി കുറയ്ക്കുന്നു. സൂര്യാഘാതം നിരന്തരമായി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ചു

മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ചു. തിരുവനന്തപുരം തൈക്കാട് വില്ലേജിലുള്ള ഈശ്വര വിലാസം റെസിഡൻസ് അസോസിയേഷനിലെ 392 ആം നമ്പർ ആഡംബര വസതിയാണ് സജി ചെറിയാന്റെ താമസത്തിനായി സർക്കാർ വാടകക്ക് എടുത്തത്. 85000 രൂപയാണ് ആഡംബര വസതിയുടെ പ്രതിമാസ വാടക. ഇതിന് പുറമേയാണ് കറന്റ് ചാർജ് , വാട്ടർ ചാർജ് തുടങ്ങിയവ. വാടക വീടിന്റെ മോടി പിടിപ്പിക്കൽ ടൂറിസം വകുപ്പ് ഉടൻ നടത്തും. ലക്ഷങ്ങൾ ആകും ഇതിന്റെ ചെലവ്. ഔട്ട് ഹൗസ് ഉൾപ്പെടെ വിശാല സൗകര്യമുള്ള […]

Posted inലേറ്റസ്റ്റ്

5000 വര്‍ഷം മുമ്പുള്ള ഭോജനശാല, ഫ്രിഡ്ജ്

അയ്യായിരം വര്‍ഷം മുമ്പുള്ള ഒരു ഭക്ഷണശാല. ഭക്ഷണം തണുപ്പിച്ചു കഴിക്കാനുള്ള അക്കാലത്തെ ഫ്രിഡ്ജു വേവിച്ചെടുക്കാനുള്ള ഓവനും കണ്ടെത്തി. ഇറാഖിലെ പുരാവസ്തു ഗവേഷകരാണ് ഇത്രയും പുരാതനമായ ഭോജനശാലയും ഫ്രിഡ്ജുമെല്ലാം കണ്ടെത്തിയത്. ഭക്ഷണം ഇരുന്ന് കഴിക്കാനുള്ള ബെഞ്ചുകളും പുരാതന ഭക്ഷണ അവശിഷ്ടങ്ങളുമെല്ലാമുണ്ട്. അതിപൂരാതന നദീതട സംസ്‌കാരം നിലനിന്നിരുന്ന യൂഫ്രട്ടീസ്, ടൈഗ്രിസ് നദികളുടെ സംഗമസ്ഥാനത്തിനു വടക്കു പടിഞ്ഞാറുള്ള ഉറുക്ക് നഗരത്തിനു കിഴക്കു ഭാഗത്തുള്ള ഇറാഖിലെ പുരാതന നഗരമായ ലഗാഷിലാണ് ഇതെല്ലാം കണ്ടെത്തിയത്. ലഗാഷിലെ മണ്ണിനടിയില്‍ ഒന്നരയടി താഴെയാണ് ഈ സവിശേഷ കാഴ്ചകള്‍. […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  സംസ്ഥാനത്തെ എല്ലാ ബസുകളിലും ഈ മാസം 28 നു മുമ്പ് ക്യാമറ ഘടിപ്പിക്കണമെന്നു ഗതാഗത മന്ത്രി ആന്റണി രാജു. കൊച്ചിയില്‍ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടേയും ബസുടമകളുടേയും യോഗത്തിലാണു നിര്‍ദേശം. ബസിന്റെ മുന്‍ഭാഗത്തെ റോഡും ബസിന്റെ ഉള്‍വശവും കാണാവുന്ന തരത്തില്‍ രണ്ടു കാമറകള്‍ ഘടിപ്പിക്കണം ചെലവിന്റെ പകുതി റോഡ് സുരക്ഷാ അതോറിറ്റി വഹിക്കുമെന്നും മന്ത്രി. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി. കോണ്‍ഗ്രസ് നേതാവ് ജയാ താക്കൂറാണ് ഹര്‍ജി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഉമ്മൻ‌ചാണ്ടിയെ ഇമ്മ്യൂണോതെറാപ്പിക്ക്‌ വിധേയനാക്കും

ബെംഗളുരുവിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയെ ഇമ്മ്യൂണോതെറാപ്പിക്ക്‌ വിധേയനാക്കും. പ്രാഥമിക പരിശോധനകൾക്ക് ശേഷമാണ് ഡോക്ടർമാരുടെ തീരുമാനം. ഡോ. യു.എസ് വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം ഉമ്മൻചാണ്ടിയുടെ ചികിത്സക്രമം നിശ്ചയിച്ചു. പത്തോളജിസ്റ്റുകൾ, ജീനോമിക് വിദഗ്ധർ, ന്യൂട്രീഷ്യനിസ്റ്റുകൾ അടക്കമുള്ള വിദഗ്ധരും മെഡിക്കൽ സംഘത്തിൽ ഉണ്ടാകുമെന്ന്  ആശുപത്രി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിബിസി ഓഫീസിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്

ബിബിസി ഓഫീസിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. അദാനിയുടെ വിഷയത്തിൽ  ജെപിസി അന്വേഷണം ആവശ്യപ്പെടുന്നു. എന്നാൽ സർക്കാർ ബിബിസിയിൽ പരിശോധന നടത്തുന്നുവെന്ന് ജയറാം രമേശ് ആഞ്ഞടിച്ചു. വിനാശ കാലേ  വിപരീത ബുദ്ധിയെന്ന് കോൺഗ്രസ് വിമർശിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിബിസി ഓഫീസുകളിലെ ആദായ നികുതി വകുപ്പ് പരിശോധന രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് പരിശോധന അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണ്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയിൽ ബിജെപി ഭരണകൂടം പ്രകോപിതരായിരുന്നു. ആ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് ബിബിസിക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വിമർശനം ഉയർന്നുകഴിഞ്ഞു. ഇത് അന്താരാഷ്ട്ര സമൂഹത്തിനുമുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുണ്ടാകുന്ന ഏതൊരു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ.വി തോമസിന്  ഓണറേറിയം  അനുവദിച്ചു കൊണ്ടുള്ള ഫയൽ ധനവകുപ്പ് പിടിച്ചുവച്ചു

ഡൽഹിയിലെ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട കെ.വി തോമസിന്  ഓണറേറിയം  അനുവദിച്ചു കൊണ്ടുള്ള ഫയൽ ധനവകുപ്പ് പിടിച്ചുവച്ചു. ധനമന്ത്രി കെ.എൻ ബാലഗോപാലിൻ്റെ നി‍‍ർദേശത്തെ തുടർന്നാണ് ഫയൽ പാസാക്കുന്നത് ധനവകുപ്പ് വൈകിപ്പിക്കുന്നതെന്നാണ് സൂചന. ബജറ്റിലെ ഇന്ധന നികുതി – സെസ് നി‍ർദേശങ്ങൾക്കെതിരെ യുഡിഎഫിൻ്റെ നേതൃത്വത്തിൽ രാപ്പകൽ സമരം നടന്നു കൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടെ കോൺഗ്രസ് വിട്ട് ഇടതു ക്യാംപിലെത്തിയ കെ.വി തോമസിന്  ഓണറേറിയം  കൂടി അനുവദിച്ചു കൊടുത്താൽ പ്രതിപക്ഷം ഇതും ആയുധമാക്കിയേക്കും എന്നു മുൻകൂട്ടി കണ്ടാണ് ധനമന്ത്രി തത്കാലം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിന് ഈ മാസം 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിന് ഈ മാസം 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് രണ്ടാം തവണയാണ് ഹോട്ടൽ ജീവനക്കാർ ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം നീട്ടുന്നത്. ഒരു വര്‍ഷമാണ് ഈ ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി.ഭക്ഷ്യസ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തു എന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് വിലയിരുത്തുന്നത്. ബാക്കി വരുന്ന 40 ശതമാനം പേര്‍ക്ക് കൂടി ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സാവകാശം പരിഗണിച്ചാണ് ഈ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുൽ ഗാന്ധിയുടെ വിമാനത്തിന് ലാൻഡിംഗ് അനുമതി നൽകിയില്ലെന്ന ആരോപണത്തിൽ മറുപടിയുമായി വാരണാസി വിമാനത്താവളം അധികൃതർ.

രാഹുൽ ഗാന്ധിയുടെ വിമാനത്തിന് ലാൻഡിംഗ് അനുമതി നൽകിയില്ലെന്ന ആരോപണത്തിൽ മറുപടിയുമായി വാരണാസി വിമാനത്താവളം അധികൃതർ.വാരാണസി, പ്രയാഗ്രാജ് സന്ദർശനം മുടങ്ങിയത് സംബന്ധിച്ച പ്രചാരണങ്ങള്‍ തെറ്റാണെന്നും രാഹുൽ തന്നെ വിമാനം റദ്ദാക്കുകയായിരുന്നുവെന്നുമാണ് വിമാനത്താവള അധികൃതര്‍ വിശദമാക്കുന്നത്. വിമാനത്താവള അധികൃതരാണ് അനുമതി നിഷേധിച്ചതെങ്കില്‍ വിവരം വ്യക്തമാക്കണമെന്ന് വിമാനത്താവള അധികൃതര്‍ ആവശ്യപ്പെട്ടു . വാരാണസിയിലെ ലാൽ ബഹദൂർ ശാസ്ത്രി വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. യുപിയിലെ കോൺഗ്രസ് നേതാവാണ് ആരോപണവുമായി രംഗത്തെത്തിയത്. രാഹുൽ ​ഗാന്ധിയുടെ വിമാനം കഴിഞ്ഞ ദിവസം രാത്രി […]