കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശുപാര്‍ശ ചെയ്യപ്പെടുന്ന കുത്തിവയ്പ്പുകളുടെ പട്ടികയിലേക്ക് കോവിഡ്-19 വാക്‌സീനുകളും ഉള്‍പ്പെടുത്തി അമേരിക്കയിലെ സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി). കോവിഡ് പ്രാഥമിക വാക്‌സീനുകള്‍ ഉള്‍പ്പെടുത്തിയ പുതിയ പട്ടിക ബൂസ്റ്റര്‍ ഡോസുകളും ശുപാര്‍ശ ചെയ്യുന്നു. ആറ് മാസത്തിനും 11 വയസ്സിനും ഇടയിലുള്ള ആരോഗ്യവാന്മാരായ കുട്ടികള്‍ക്ക് രണ്ട് ഡോസ് മൊഡേണ അല്ലെങ്കില്‍ ഫൈസര്‍-ബയോഎന്‍ടെക് വാക്‌സീനും തുടര്‍ന്ന് ഒരു ബൈവാലന്റ് വാക്‌സീന്‍ ഷോട്ടും നല്‍കാനാണ് സിഡിസി പറയുന്നത്. 12 വയസ്സിനു മുകളിലുള്ളവര്‍ക്ക് മൊഡേണയോ ഫൈസര്‍-ബയോഎന്‍ടെക്കോ നോവോവാക്‌സോ നല്‍കി തുടര്‍ന്നൊരു […]
ബിബിസി ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.
ബിബിസി ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി വിവാദം നിലനിൽക്കുന്നതിനിടെയാണ് പരിശോധന ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഇന്ന് രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥർ ബിബിസി ഓഫീസിൽ എത്തിയത്. ബിബിസി ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തതായി സൂചനയുണ്ട്. മുംബൈയിലെ ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്.ദില്ലിയിൽ എട്ട് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ബിസിനസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും ബിബിസിയുടെ ഇന്ത്യൻ ഭാഷാ ചാനലുകളുടെ വരുമാന രേഖകളും പരിശോധിക്കുന്നു
മധ്യാഹ്ന വാര്‍ത്തകള്‍
കേന്ദ്ര സര്‍ക്കാരില്‍നിന്ന് അര്‍ഹമായ ജിഎസിടി വിഹിതം കിട്ടുന്നില്ലെന്ന് ഇന്നലെവരെ പറഞ്ഞിരുന്ന ധനമന്ത്രി മലക്കം മറിഞ്ഞതിനു വിശദീകരണം വേണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി. കേരളം അക്കൗണ്ടന്റ് ജനറല്‍ സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാറില്ലെന്ന കേന്ദ്ര ധനമന്ത്രിയുടെ ആരോപണത്തിനും മറുപടി വേണം. കഴിഞ്ഞ ഡിസംബര്‍ അഞ്ചിനു സമര്‍പ്പിക്കേണ്ടിയിരുന്ന എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ട് കേരളം സമര്‍പ്പിച്ചിട്ടുണ്ടോ? ഐജിഎസ്ടിയില്‍ കേരളത്തിന് അയ്യായിരം കോടി നഷ്ടമാകുന്നു എന്ന എക്‌സപെന്‍ഡിച്ചര്‍ കമ്മിറ്റി റിപ്പോര്‍ട്ടാണ് താന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചത്. കുടിശികയായി 750 കോടി രൂപ മാത്രമാണു […]
കോഴിക്കോട്ടെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ പൊലീസ് റിപ്പോർട്ട് പൂർണ്ണമായി തള്ളി പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്‍
കോഴിക്കോട്ടെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ പൊലീസ് റിപ്പോർട്ട് പൂർണ്ണമായി തള്ളി പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്‍. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇൻക്വസ്റ്റ് നടത്താത്തത് വീഴ്ചയാണെന്നും, നാല് ദിവസത്തിനകം പുതിയ റിപ്പോർട്ട് സമർപ്പിക്കണമെന്നും പൊലീസിന് നിര്‍ദേശം നല്‍കി. അതേസമയം, വിശ്വനാഥന്‍റെ മരണത്തിൽ ദേശീയ പട്ടിക വർഗ കമ്മീഷൻ കേസെടുത്തു.ഇതൊരു സാധാരണ കേസായാണോ കണ്ടതെന്ന് പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്‍ ചോദിച്ചു. പട്ടികവർഗ്ഗ പ്രമോട്ടറുടെ മൊഴിയെടുക്കണമെന്നും പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം തന്നെ കേസെടുക്കണമെന്ന് പൊലീസിനോട് കമ്മീഷന്‍ നിർദേശിച്ചു. അസ്വാഭാവിക മരണത്തിന് […]
സൈബി ജോസിനെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ.
ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന പരാതിയിൽ അഭിഭാഷകനായ സൈബി ജോസിനെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്നും, സൈബിയ്ക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നുംസർക്കാർ ഹൈക്കോടതിയിൽ . എന്നാൽ പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ തനിക്കെതിരെ കണ്ടെത്തലുകളൊന്നുമില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സൈബി ജോസ് കോടതിയിൽ പറഞ്ഞു. പരാതിയ്ക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെങ്കിൽ അതും അന്വേഷിക്കട്ടെ എന്ന് വ്യക്തമാക്കിയ കോടതി, കേസിൽ എപ്പോൾ ആവശ്യപ്പെട്ടാലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ സൈബി ജോസിന് നിർദ്ദേശം നൽകി. ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും. […]
മുഖ്യമന്ത്രിക്ക് ഇന്നും കനത്ത സുരക്ഷ ഹോട്ടലിലേക്കുള്ള യാത്രയിൽ മറ്റ് വാഹനങ്ങൾ തടഞ്ഞു
വിമർശനങ്ങൾക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയന് ഇന്നും കനത്ത സുരക്ഷ. ക്ലിഫ് ഹൗസിൽ നിന്നും ഹോട്ടലിലേക്കുള്ള യാത്രയിൽ മറ്റ് വാഹനങ്ങൾ തടഞ്ഞു. സെക്രട്ടറിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഹോട്ടലിൽ എത്തിയത്. അതേസമയം, മുഖ്യമന്ത്രിയുടെ സുരക്ഷ വിവാദത്തില്‍ വിമര്‍ശനം കനക്കുകയാണ്. മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കാൻ വേണ്ടി മകന്‍റെ മരുന്ന് വാങ്ങാന്‍ പോയ അച്ഛനെ തടഞ്ഞ സംഭവം വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കാലടി കാഞ്ഞൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. നെടുമ്പാശ്ശേരി വിമനത്താവളത്തിൽ പോയി മടങ്ങുമ്പോഴാണ് കോട്ടയം സ്വദേശിയായ ശരത്തിന്‍റെ നാല് […]
ജിഎസ്ടി കുടിശിക വിഷയത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പരാമർശത്തിനെതിരെ എൻ കെ പ്രേമചന്ദ്രൻ
ജിഎസ്ടി കുടിശിക വിഷയത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പരാമർശത്തിനെതിരെ എൻ കെ പ്രേമചന്ദ്രൻ. പാർലമെന്റിലെ തന്റെ ചോദ്യത്തിന്റെ പേരിൽ ബാലഗോപാൽ തെറ്റിദ്ധാരണ പരത്തുകയാണെന്ന് പ്രേമചന്ദ്രൻ പ്രതികരിച്ചു. കേന്ദ്ര ധനമന്ത്രിയോടുള്ള തന്റെ ചോദ്യം ജിഎസ്ടി വിഹിതത്തെ കുറിച്ച് മാത്രമായിരുന്നില്ല ഐജിഎസ്ടിയിൽ കേരളത്തിന് 5000 കോടി നഷ്ടമാകുന്നു എന്ന എക്സപെൻഡിച്ചർ കമ്മിറ്റി റിപ്പോർട്ടാണ് തന്റെ ചോദ്യത്തിന് ആധാരമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംപിയുടെ പ്രതികരണം. ബാലഗോപാലിനോട് വിവിധ ചോദ്യങ്ങളും പ്രേമചന്ദ്രൻ ചോദിച്ചിട്ടുണ്ട്. ഐജിഎസ്ടി (സംയോജിത ചരക്ക് സേവന […]
മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിയിലേക്ക് രാഹുൽ ഗാന്ധി എംപി അയച്ച 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു.
മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിയിലേക്ക് രാഹുൽ ഗാന്ധി എംപി അയച്ച 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു. സ്ഥലസൗകര്യം ഇല്ലെന്ന കാരണം പറഞ്ഞാണ് മെഡിക്കൽ ഓഫീസർ ഉപകരണങ്ങൾ തിരിച്ചയച്ചത്. എന്നാൽ ഇക്കാര്യം അറിഞ്ഞ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അയച്ച സാധനങ്ങൾ തിരിച്ചു ആവശ്യപ്പെട്ടു. മെഡിക്കൽ ഓഫീസർക്കെതിരെയും ജീവനക്കാർക്കെതിരെയും അന്വേഷണം നടത്തുമെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി പറഞ്ഞു. എച്ച്എംസി ചെയർമാൻ കൂടിയായ വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് ഇക്കാര്യം അറിയിച്ചത്. സ്ഥലപരിമിതിയുണ്ടെന്ന് പറഞ്ഞ് ഉപകരണങ്ങൾ തിരിച്ചയച്ചത് തെറ്റാണെന്നാണ് […]
താലൂക്ക് ഓഫീസിലെ കൂട്ട അവധി കളക്ടറുടെ റിപ്പോർട്ട് നാളെ .
കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിയിൽ തഹസിൽദാരുടെയും മൂന്ന് ഡെപ്യൂട്ടി തഹസിൽദാരുമാരുടെയും വിശദീകരണം തേടി ജില്ലാ കളക്ടർ. ഉദ്യോഗസ്ഥരെ കളക്ടറേറ്റിൽ വിളിച്ചുവരുത്തിയാണ് വിശദീകരണം ചോദിച്ചത്. സംഭവത്തിൽ കളക്ടർ നാളെ വിശദമായ റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മീഷ്ണർക്ക് കൈമാറും. അവധി അപേക്ഷ നൽകിയവർക്കെതിരെ നടപടിക്കുളള സാധ്യത കുറവാണ്. എന്നാൽ അനധികൃതമായി അവധി എടുത്തവരും ഇത്രയധികം ജീവനക്കാർക്ക് ഒന്നിച്ച് അവധി നൽകിയ തഹസിൽദാരും നടപടി നേരിടേണ്ടി വരുമെന്നാണ് സൂചന. ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ സർവീസ് സംഘടനകളും രംഗത്തുണ്ട്. വെള്ളിയാഴ്ച്ചയാണ് താലൂക്ക് ഓഫീസിലെ […]
യുഡിഎഫിന്റെ സംസ്ഥാന വ്യാപക രാപ്പകൽ സമരം ഇന്നവസാനിക്കും.
ഇന്ധന സെസ് ഏർപ്പെടുത്തിയതും ജനങ്ങൾക്ക് മേൽ അധികഭാരമേൽപ്പിക്കുന്ന ബജറ്റ് നിർദേശങ്ങളും പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള യുഡിഎഫിന്റെ സംസ്ഥാന വ്യാപക രാപ്പകൽ സമരം ഇന്നവസാനിക്കും. രാവിലെ പത്ത് മണിക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും, ജില്ലകളിൽ കളക്ടറേറ്റുകൾക്ക് മുന്നിലുമാണ് സമരം നടന്നത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും എതിരായ പ്രതിഷേധവും തുടരാനാണ് തീരുമാനം. ഇന്നലെ വൈകുന്നരേമാണ് യുഡിഎഫിന്‍റെ രാപ്പകൽ സമരം തുടങ്ങിയത്. സി എം പി സംസ്ഥാന […]
