സുള്ള്യയിൽ കൊല്ലപ്പെട്ട യുവമോർച്ചാ നേതാവ് പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതിയെ എസ് ഡി പി ഐ മത്സരിപ്പിച്ചേക്കും. കൊലക്കേസ് പ്രതി ഷാഫി ബെള്ളാരെയെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നിന്ന് മത്സരിപ്പിക്കാനാണ് എസ് ഡി പി ഐയുടെ നീക്കം. കേരള അതിർത്തിയ്ക്ക് തൊട്ടടുത്തുള്ള ജില്ലയാണ് ദക്ഷിണ കന്നഡയിലെ പുത്തൂർ. യുവമോർച്ചാ നേതാവ് പ്രവീൺ നെട്ടാരു വധക്കേസിലെ കേസിൽ പ്രതിയായ ഷാഫി ബെള്ളാരെ ഇപ്പോൾ ജയിലിലാണ്. വരുന്ന കർണാടക സംസ്ഥാന തെരഞ്ഞെടുപ്പിലാകും ഷാഫി ബെള്ളാരെയെ എസ് ഡി പി […]
ഹോങ്കോംഗിലേക്കു പറക്കാം, ഫ്രീയായി
അരലക്ഷം വിനോദസഞ്ചാരികള്‍ക്കു വിമാന ടിക്കറ്റു ഫ്രീ. ചൈനയിലെ ഹോങ്കോംഗ് നഗരത്തിലേക്കു വരുന്ന വിനോദ സഞ്ചാരികള്‍ക്കാണ് ആഗോള പബ്ലിസിറ്റിയിടെ ഭാഗമായി അമ്പതിനായിരം വിമാന ടിക്കറ്റ് സൗജന്യമായി സമ്മാനിക്കുന്നത്. ‘ഹലോ ഹോങ്കോംഗ്’ എന്നു പേരിട്ട ഈ ക്യാമ്പയിന്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും. ഹോങ്കോംഗിലെ വിനോദ സഞ്ചാര മേഖലയെ ഉണര്‍ത്താന്‍ 2,498 കോടി രൂപ വിലവരുന്ന വിമാന ടിക്കറ്റുകളാണു നല്‍കുന്നത്. ഹോങ്കോംഗിന്റെ നേതാവ് ജോണ്‍ ലീ ആണ് ഈ പദ്ധതിക്കു നേതൃത്വം നല്‍കുന്നത്. വിനോദ സഞ്ചാര കേന്ദ്രമായ ഹോങ്കോംഗ് കോവിഡ് പടര്‍ന്നു […]
അദാനി – മോദി ബന്ധത്തിൽ പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യമെന്ന് രാഹുൽ ഗാന്ധി
അദാനി – മോദി ബന്ധത്തിൽ പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യമെന്ന് രാഹുൽ ഗാന്ധി. അദാനിക്ക് വേണ്ടി ചട്ടങ്ങൾ മറികടക്കുന്നുവെന്നും മോദിയുടെ വിദേശ യാത്രകളിലെല്ലാം അദാനി അനുഗമിക്കുന്നുവെന്നും രാഹുൽ ഗാന്ധി വയനാട്ടിലെ പൊതുസമ്മേളനത്തിൽ പറഞ്ഞു. വന്യ ജീവി ആക്രമണത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും ബഫര്‍ സോണ്‍ ആശങ്കകള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അദാനി പ്രധാനമന്ത്രിയുടെ വിദേശയാത്രകളിലൊക്കെ പങ്കെടുക്കുന്നത് എങ്ങനെയെന്നും കരാറുകൾ ഒപ്പിടുന്നത് എങ്ങനെയെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യം. അദാനിക്ക് വേണ്ടി മോദി ചട്ടങ്ങൾ മറികടക്കുന്നുവെന്ന് ആരോപിച്ച മോദി, രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം […]
വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആനൂകൂല്യങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ മുന്നോട്ടു വച്ച് ഹൈക്കോടതി
വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആനൂകൂല്യങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ മുന്നോട്ടു വച്ച് ഹൈക്കോടതി.ആദ്യം വിരമിച്ച 174 പേരുടെ പെൻഷൻ ആനുകൂല്യങ്ങൾ ഈ മാസം തന്നെ നൽകണം.ജൂൺ 30 ന് മുൻപ് വിരമിച്ചവരുടെ പകുതി പെൻഷൻ ആനുകൂല്യങ്ങളും നൽകണം. നിർദേശങ്ങളിൽ കെ.എസ്.ആർ.ടിസിയോട് കോടതി നിലപാട് തേടി.വിരമിച്ച ജീവനക്കാരുടെ ഹർജിയില്‍ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു.ആനുകൂല്യ വിതരണത്തിന് സ്കീം മുന്നോട്ടു വയ്ക്കുന്നില്ല.രണ്ട് വർഷം സാവകാശം വേണമെന്നു മാത്രമാണ് ആവശ്യപ്പെടുന്നത്.ഒഴിവുകഴിവുകൾ മാത്രമാണ് കെ.എസ്.ആർ ടി സി പറയുന്നതെന്ന് കോടതി പരാമര്‍ശിച്ചു.
കോഴിക്കോട്ടെ ആദിവാസി യുവാവിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി
കോഴിക്കോട്ടെ ആദിവാസി യുവാവിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി. മരിച്ച വിശ്വനാഥൻറ ശരീരത്തിൽ ആറ് മുറിവുകളാണുള്ളത്. മര്‍ദ്ദനമേറ്റ പാടുകളില്ല. ശരീരത്തിലെ മുറിവുകള്‍ മരത്തില്‍ കയറുമ്പോള്‍ ഉണ്ടായതെന്ന് ഫൊറന്‍സിക് സര്‍ജന്‍ വിശദീകരിച്ചു. വിശ്വനാഥന്‍റെ കല്‍പ്പറ്റ പാറവയലിലെ വീട്ടില്‍ ഇന്ന് രാഹുല്‍ ഗാന്ധി എത്തിയിരുന്നു. വിശ്വനാഥന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അത് നീക്കാന്‍ നടപടി വേണമെന്നും കുടുംബം രാഹുല്‍ ഗാന്ധിയോട് ആവശ്യപെട്ടിരുന്നു. പ്രതിപക്ഷ നേതാവ്, വി ഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങിയവരും […]
വനിതാ ഐപിഎല്‍ താരലേലം .
പ്രഥമ വനിതാ ഐപിഎല്ലില്‍ വാശിയേറിയ ലേലം വിളിക്കൊടുവിലാണ് മന്ദാനയെ ആര്‍സിബി സ്വന്തമാക്കിയത്. 3.40 ലക്ഷം രൂപക്കാണ് സ്മൃതിയെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. ലേലത്തിലെ ഉയര്‍ന്ന തുകയാണിത്. അവസാന റൗണ്ട് വരെ സ്മൃതിക്കായി മുംബൈ ഇന്ത്യന്‍സ് രംഗത്തുണ്ടായിരുന്നെങ്കിലും ഒടുവില്‍ 3.40 കോടിക്ക് ആര്‍സിബി ടീമിലെത്തിച്ചു. ഇന്ത്യന്‍ ടീം ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗറിനായും ശക്തമായ ലേലം വിളി നടന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തുടക്കത്തില്‍ ഹര്‍മന്‍പ്രീത് രംഗത്തുവന്നു. എന്നാല്‍ ഒരു കോടി കടന്നതോടെ ബാംഗ്ലൂര്‍ പിന്‍മാറി. പിന്നീട് ഡല്‍ഹി […]
ഹോർട്ടികോർപ്പിന് ഇനി പച്ചക്കറി വില്‍ക്കില്ലെന്ന നിലപാടുമായി ഇടുക്കി വട്ടവടയിലെ പച്ചക്കറി കര്‍ഷകര്‍.
കഴിഞ്ഞ ഓണക്കാലത്ത് കൊടുത്ത പച്ചക്കറിയുടെ പണം പോലും ലഭിക്കാത്തതോടെ ഇനി ഹോർട്ടികോർപ്പിന് വില്‍ക്കില്ലെന്ന നിലപാടുമായി ഇടുക്കി വട്ടവടയിലെ പച്ചക്കറി കര്‍ഷകര്‍. കുടിശിക ബാങ്കിലുടെ നൽകുമെന്ന് കൃഷിമന്ത്രിയടക്കം വാഗ്ദാനം ചെയ്തി രുന്നു എന്നവർ പറഞ്ഞു. കുടിശിക നല്‍കാനുണ്ടെന്നും ഉടന്‍ കൊടുത്തുതീര്‍ക്കുമെന്നും ഹോര്ട്ടികോർപ്പ് പ്രതികരിച്ചു.ഹോർട്ടികോർപ്പിന് പച്ചക്കറി വിൽക്കുന്നവർക്ക് ഉടന്‍ പണം, വിറ്റ പച്ചക്കറിയുടെ ബില്ല് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍ നല്‍കിയാല്‍ പണം കിട്ടും. ഇതോക്കെയായിരുന്നു ഓണക്കാലത്ത് പറഞ്ഞിരുന്നത്. ഒന്നും നടന്നില്ലെന്നു മാത്രമല്ല മാസം ആറു കഴിഞ്ഞിട്ടും കൊടുത്ത […]
സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 13
◾കേരളം കൃത്യസമയത്തു രേഖകളും കണക്കുകളും ഹാജരാക്കാത്തതിനാലാണ് കേരളത്തിനുള്ള കേന്ദ്ര സാമ്പത്തിക വിഹിതം നല്‍കാത്തതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ അക്കൗണ്ടന്റ് ജനറല്‍ സാക്ഷ്യപ്പെടുത്തിയ രേഖ സമര്‍പ്പിക്കണം. 2017 മുതല്‍ ഇക്കാര്യങ്ങളില്‍ കേരളം വീഴ്ച വരുത്തുന്നുണ്ട്. അയ്യായിരം കോടി രൂപ സംസ്ഥാനത്തിനു കിട്ടാനുണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം എന്‍.കെ. പ്രേമചന്ദ്രന്‍ ലോകസഭയില്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ധനമന്ത്രിയുടെ മറുപടി. ◾ശ്രീലങ്കയിലെ എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്ന് തമിഴ് നാഷ്ണലിസ്റ്റ് മൂവ്മെന്റ് നേതാവ് പി നെടുമാരന്‍. വേലുപ്പിള്ള […]
കേരളം കൃത്യസമയത്ത് രേഖകൾ ഹാജരാക്കാറില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ .
ജിഎസ്ടി നഷ്ടപരിഹാരമായി 5,000 കോടിയോളം രൂപ ലഭിക്കാനുണ്ടെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ഇതിന്റെ വാസ്തവം എന്താണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി ലോക്സഭയിൽ ചോദിച്ചിരുന്നു. ഇതിനു മറുപടി പറയുകയായിരുന്നു ധനമന്ത്രി. കേരളം കൃത്യസമയത്ത് രേഖകൾ ഹാജരാക്കാറില്ല.ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുന്നതിന് കൃത്യമായ വ്യവസ്ഥകളുണ്ട്. നഷ്ടപരിഹാരം ലഭിക്കാൻ എജി സാക്ഷ്യപ്പെടുത്തിയ രേഖ സമർപ്പിക്കണം. എന്നാൽ, 2017 മുതൽ കേരളം രേഖ നൽകാറില്ല. സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കുകയും അതിനു കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുകയുമാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പറയുമ്പോൾ അതിന് എങ്ങനെയാണ് കേന്ദ്രസർക്കാരിന് മറുപടി […]
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടിത്തം.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടിത്തം. നിർമാണത്തിലിരിക്കുന്ന എട്ടുനില കെട്ടിടത്തിന്റെ മധ്യഭാഗത്തായാണ് തീപ്പിടിത്തമുണ്ടായത്. പന്ത്രണ്ടരയോടെയാണ് സംഭവം.തീയണയ്ക്കാൻ ഫയർ ഫോഴ്സ് ശ്രമം തുടരുകയാണ്. കോട്ടയത്തുനിന്നുള്ള രണ്ടു യൂണിറ്റ് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പാലായിൽനിന്നും ചങ്ങനാശ്ശേരിയിൽനിന്നുമുള്ള ഫയർ ഫോഴ്സ് യൂണിറ്റുകളോട് ഇവിടേക്ക് എത്തിച്ചേരാൻ നിർദേശം കൊടുത്തിട്ടുണ്ട്. തീപിടിച്ച കെട്ടിടം മൂന്നാം വാർഡിനോടു ചേർന്നാണുള്ളത്. തീയാളുന്നത് കണ്ടതോടെ ഈ വാർഡിൽനിന്ന് ആളുകളെ മാറ്റിയിരുന്നു. തീപിടുത്തത്തിന് കാരണം വ്യക്തമല്ല. നിർമാണത്തിലിരിക്കുന്ന കെട്ടിടമായതിനാൽ നിർമാണപ്രവർത്തനങ്ങൾക്കാവശ്യമായ വൈദ്യുതി ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ഇതിലുണ്ടായ ഷോർട്ട് സർക്യൂട്ടാകാം […]
