സുള്ള്യയിൽ കൊല്ലപ്പെട്ട യുവമോർച്ചാ നേതാവ് പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതിയെ എസ് ഡി പി ഐ മത്സരിപ്പിച്ചേക്കും. കൊലക്കേസ് പ്രതി ഷാഫി ബെള്ളാരെയെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നിന്ന് മത്സരിപ്പിക്കാനാണ് എസ് ഡി പി ഐയുടെ നീക്കം. കേരള അതിർത്തിയ്ക്ക് തൊട്ടടുത്തുള്ള ജില്ലയാണ് ദക്ഷിണ കന്നഡയിലെ പുത്തൂർ. യുവമോർച്ചാ നേതാവ് പ്രവീൺ നെട്ടാരു വധക്കേസിലെ കേസിൽ പ്രതിയായ ഷാഫി ബെള്ളാരെ ഇപ്പോൾ ജയിലിലാണ്. വരുന്ന കർണാടക സംസ്ഥാന തെരഞ്ഞെടുപ്പിലാകും ഷാഫി ബെള്ളാരെയെ എസ് ഡി പി ഐ മത്സരിപ്പിക്കുക. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടൻ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.
കൊല്ലപ്പെട്ട യുവമോർച്ചാ നേതാവ് പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതിയെ എസ് ഡി പി ഐ മത്സരിപ്പിച്ചേക്കും
