വേനലോ വര്‍ഷമോ എന്ന വ്യത്യാസമില്ലാതെ വര്‍ഷം മുഴുവന്‍ സണ്‍സ്ക്രീന്‍ പുരട്ടണമെന്ന് ആരോഗ്യവിദഗ്ധര്‍. ചര്‍മ്മത്തിന് ഏല്ക്കുന്ന കരുവാളിപ്പ്, സൂര്യാഘാതം തുടങ്ങിയ ഏത് പ്രശ്നങ്ങള്‍ക്കും നല്കുന്ന പ്രതിരോധമാണിത്. സൂര്യാഘാതത്തിനുള്ള സാധ്യത ഇക്കാലത്ത് കൂടുതലാണ്. ദിവസവും സണ്‍സ്ക്രീന്‍ പുരട്ടുന്നതുകൊണ്ട് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ഇത് സൂര്യതാപത്തിന്റെ സാധ്യത ഗണ്യമായി കുറയ്ക്കുന്നു. അമിതമായി വെയിലേല്‍ക്കുന്നത് മൂലം ചര്‍മത്തില്‍ കാന്‍സറിനുള്ള സാധ്യത കൂട്ടുന്നു. എന്നാല്‍ ദിവസവും സണ്‍സ്ക്രീന്‍ പുരട്ടുന്നത് വഴി ത്വക്ക് കാന്‍സര്‍ വരാനുള്ള സാധ്യത പകുതിയായി കുറയ്ക്കുന്നു. സൂര്യാഘാതം നിരന്തരമായി ഏല്‍ക്കുന്നത് മൂലം ചര്‍മ്മത്തിന്റെ ആരോഗ്യം നശിക്കുന്നു. ഇതുമൂലം ചര്‍മത്തിന്റെ സ്വാഭാവിക നിറം ഇല്ലാതാകുകയും ചര്‍മത്തില്‍ ചുളിവുകളും വരകളും വേഗത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. സ്ഥിരമായി സണ്‍സ്ക്രീന്‍ പുരട്ടുന്ന 55 വയസ്സിന് താഴെയുള്ളവര്‍ക്ക് വാര്‍ധക്യത്തിന്റെ ഈ ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറക്കുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. സണ്‍സ്ക്രീന്‍ പുരട്ടുന്നത് ചര്‍മ്മത്തിന്റെ നിറവ്യത്യാസവും കറുത്ത പാടുകളും തടയാന്‍ സഹായിക്കുന്നു, ഇത് ചര്‍മ്മം മിനുസമാര്‍ന്നതും കൂടുതല്‍ തിളക്കമുള്ളതുമാക്കാന്‍ സഹായിക്കുന്നു. സൂര്യപ്രകാശം ഏല്ക്കുന്ന സ്ഥലങ്ങളില്‍ ദിവസവും സണ്‍സ്ക്രീന്‍ പുരട്ടുന്നത് അത്യാവശ്യമാണെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. പുറത്ത് പോകുന്നതിന് 15 മിനിറ്റ് മുമ്പെങ്കിലും സണ്‍സ്ക്രീന്‍ പുരട്ടണം. മുഖം, കഴുത്ത്, നെഞ്ച്, ചെവി, കൈകള്‍ എന്നിവയിലായിരിക്കണം സണ്‍സ്ക്രീന്‍ പുരട്ടേണ്ടത്. ചര്‍മ്മത്തിന് എന്തെങ്കിലും അസുഖങ്ങളുള്ളവര്‍ ചര്‍മ്മരോഗ വിദഗ്ധന്റെ ഉപദേശം തേടിയതിന് ശേഷം മാത്രം സണ്‍സ്ക്രീന്‍ പുരട്ടുക.
സണ്‍സ്ക്രീന്‍ പുരട്ടാം, എല്ലാ ദിവസവും!
