മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. ലൈഫ് മിഷന് കോഴ ഇടപാടിലെ കള്ളപ്പണ കേസില്‍ മൂന്നു ദിവസമായി ശിവശങ്കറിനെ കൊച്ചിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. ശിവശങ്കറിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. തന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്നതു ശിവശങ്കറിന്റെ പണമായിരുന്നെന്ന സ്വപ്ന സുരേഷിന്റെയും വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് കരാറിനു 4. 48 കോടി കോഴ നല്‍കിയെന്ന സന്തോഷ് ഈപ്പന്റെയും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസ്. സ്വര്‍ണ്ണ കടത്തിലെ കള്ളപ്പണക്കേസിലും ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു.
