പ്രണയദിനത്തില്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 11 ന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് വിന്‍ഡോസ്. ഫെബ്രുവരി 14ന് വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിന്ന് ബ്രൗസറിലേക്കുള്ള സോഫ്റ്റ്വെയര് അപ്ഡേറ്റ് ആകുന്നതോടെ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 11 പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകും. 2021 അവസാനത്തോടെ പുറത്തിറങ്ങിയ വിന്‍ഡോസ് 11ല്‍ സുരക്ഷിതമല്ലാത്തതും കാലഹരണപ്പെട്ടതുമായ സോഫ്റ്റ്വെയര് ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ വിന്‍ഡോസ് 10 പോലെയുള്ള ഒഎസിന്റെ പഴയ പതിപ്പുകളില്‍ സേവനം ലഭ്യമാകുന്നത് തുടരുന്നുണ്ടായിരുന്നു. പ്രണയദിനത്തില്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 11 പ്രവര്‍ത്തനരഹിതമാകുമെന്ന് റെഡ്മണ്ട്കമ്പനി ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 11-നെ മൈക്രോസോഫ്റ്റ് എഡ്ജിലേക്ക് റീഡയറക്ട് ചെയ്യാത്ത എല്ലാ ഉപകരണങ്ങളെയും ഈ അപ്ഡേറ്റ് ബാധിക്കുമെന്നും സ്ഥാപനം അറിയിച്ചിരുന്നു. 25 വര്‍ഷത്തെ സേവനമാണ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഇപ്പോള്‍ അവസാനിപ്പിക്കുന്നത്. ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ മാതൃകമ്പനിയായ മൈക്രോസോഫ്റ്റാണ് സേവനം അവസാനിപ്പിക്കുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്. നിലവില്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ പിന്‍ഗാമി എന്നറിയപ്പെടുന്നത് മൈക്രോസോഫ്റ്റ് എഡ്ജാണ്. 2015-ല്‍ വിന്‍ഡോസ് 10ലാണ് എഡ്ജ് അവതരിപ്പിച്ചത്.
പ്രണയദിനത്തില്‍ അവസാനിച്ചു, ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍!
