Posted inഓട്ടോമോട്ടീവ്

ഒകയ ഇവിയുടെ ഫാസ്റ്റ് എഫ്3 ഇന്ത്യയിലെത്തി

ഒകയ ഇവി തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ഫാസ്റ്റ് എഫ്3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 99,999 വിലയുള്ള പുതിയ ഒകായ ഇവിയുടെ ഫാസ്റ്റ് എഫ്3 ഇ-സ്‌കൂട്ടര്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 125 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് ശ്രേണി വാഗ്ദാനം ചെയ്യും. പുതിയ ഇ-സ്‌കൂട്ടര്‍ വാട്ടര്‍പ്രൂഫും പൊടി പ്രതിരോധവുമുള്ളതാണെന്നും ലോഡിംഗ് കപ്പാസിറ്റിയെ അടിസ്ഥാനമാക്കി പരമാവധി വേഗത 70 കിലോമീറ്ററാണെന്നും കമ്പനി അറിയിച്ചു. 2500വാട്ട് (3.35എച്ച്പി) പീക്ക് പവര്‍ നല്‍കുന്ന 1200വാ്ട്ട് മോട്ടോര്‍ ആണ് ഒകായ ഇവി ഫാസ്റ്റിന് എഫ്3 […]

Posted inപുസ്തകങ്ങൾ

മെഡിവഴിപാട് – ജനിതകം

മെഡിവഴിപാട് എന്ന ഈ ഓര്‍മ്മക്കുറിപ്പടികളില്‍ ഓരോ പുറത്തിലും ചിരിക്കുള്ള മരുന്ന് കുറിച്ചിട്ടുണ്ട് കക്ഷി. ഇഗ്‌നൂവില്‍ നിന്നും ഉരുളയ്ക്കുപ്പേരിയില്‍ ബിരുദാനന്തരബിരുദം എടുത്തവരാണ് ഡോക്ടറിന്റെ കഥാപാത്രങ്ങള്‍ എന്ന് തോന്നും അവര്‍ തമ്മിലുള്ള വാചകമടി കണ്ടാല്‍. അല്‍പ്പം വിശദമായി, സിനിമാ നിരൂപണത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മെഡിവഴിപാട് നല്ലൊരു എന്റര്‍ടെയ്‌നര്‍ ആണ്. ഒറ്റ ഇരുപ്പിന് തന്നെ വായിച്ചു തീര്‍ക്കാന്‍ തോന്നിപ്പിക്കുന്ന, കഴിയുന്ന, ചെറുകുറിപ്പുകളുടെ ഒരു രസികന്‍ സമാഹാരം.തോമസിന്റെ ജീവിതകഥയിലൂടെ സഞ്ചരിക്കുമ്പോള്‍ ഏതൊരു വായനക്കാരനും ജീവിതത്തെക്കുറിച്ച് ‘ഇങ്ങനെയും കാണാമല്ലോ’ എന്നൊരു ചിന്തയുദിച്ചെന്നിരിക്കും. ഒരാത്മധൈര്യം കൈവന്നെന്നിരിക്കും. […]

Posted inആരോഗ്യം

പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കരുത്!

പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കുന്നത് നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാമെന്ന് പഠനം. പ്രമേഹം, പൊണ്ണത്തടി മുതലായവയ്ക്ക് പ്രധാനകാരണം പഞ്ചസാര വേണ്ടെന്ന് വച്ചിരിക്കുകയാണ് പലരും. ഒരു കേക്കോ ചോക്ലേറ്റോ കഴിക്കുമ്പോള്‍ നമുക്ക് പെട്ടെന്ന് ഊര്‍ജ്ജവും ഉന്മേഷവുമൊക്കെ തോന്നാറില്ലേ? എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പഞ്ചസാര നമ്മുടെ തലച്ചോറിന്റെ റിവാര്‍ഡ് സിസ്റ്റത്തെ സ്വാധീനിക്കും, ഇത് നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടാന്‍ സഹായിക്കും. പഞ്ചസാര ഡോപ്പമിന്‍ റിലീസ് ചെയ്യുകയും ഇത് തല്‍ക്ഷണം നമുക്ക് സന്തോഷം നല്‍കുകയും ചെയ്യും. നമ്മുടെ ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര ഒഴിവാക്കുമ്പോള്‍, അത് പലപ്പോഴും വിഷാദം, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിജെപിക്കെതിരായി ആരുമായും സഖ്യത്തിന് തയ്യാർ യെച്ചൂരിയുടെ വാക്കുകളെ സ്വാഗതം ചെയ്ത് കോൺഗ്രസ്

ബിജെപിക്കെതിരെ ആരുമായും സഖ്യത്തിന് തയ്യാറെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കേരള ഘടകത്തിന് അന്ധമായ കോൺഗ്രസ് വിരോധമാണ്.യച്ചൂരി കേരളത്തിലെ നേതാക്കൾക്ക് കാര്യങ്ങൾ മനസിലാക്കിക്കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിപിഎം സഹകരണത്തിന്‍റെ പശ്ചാത്തലത്തിലാണ് വേണുഗോപാലിന്റെ പ്രതികരണo.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  അയോധ്യ കേസില്‍ വിധി പ്രസ്താവിച്ച സുപ്രീം കോടതി ജഡ്ജി അടക്കം ആറു പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. മൊത്തം 13 ഗവര്‍ണര്‍മാര്‍ക്കു മാറ്റം. അയോധ്യ കേസില്‍ വിധി പ്രസ്താവിച്ച ബഞ്ചിലെ ജസ്റ്റിസ് അബ്ദുല്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായാണു നിയമിച്ചത്. കര്‍ണാടക സ്വദേശിയാണ്. അയോധ്യ കേസില്‍ വിധി പറഞ്ഞ ബെഞ്ചിന്റെ അധ്യക്ഷനായിരുന്ന ജസ്റ്റിസ് രഞ്ജന്‍ ഗഗോയിയെ കഴിഞ്ഞ വര്‍ഷം രാജ്യസഭാംഗമായി നോമിനേറ്റു ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച ലക്ഷ്മണ്‍ പ്രസാദ് ആചാര്യ സിക്കിം ഗവര്‍ണറാകും. ആര്‍മി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചാലക്കുടി പുഴയിൽ വല ശരീരത്തിൽ കുടുങ്ങിയ നിലയിൽ ചീങ്കണ്ണിയെ കണ്ടെത്തി.

ചാലക്കുടി പുഴയിൽ വല ശരീരത്തിൽ കുടുങ്ങിയ നിലയിൽ ചീങ്കണ്ണിയെ കണ്ടെത്തി.പാറപ്പുറത്ത് കിടന്നിരുന്ന ചീങ്കണ്ണിയുടെ ശരീരത്തിലാണ് പച്ച നിറത്തിലുള്ള വല കുടുങ്ങിയതായി കണ്ടെത്തി. വെറ്റിലപ്പാറ ഭാഗത്ത് കുടിവെള്ള പദ്ധതിയുടെ മോട്ടോർ ഷെഡ്‌ഡിനടുത്താണ് ചീങ്കണ്ണിയെ കണ്ടെത്തിയത്. പാറപ്പുറത്ത് കിടന്നിരുന്ന ചീങ്കണ്ണിയുടെ ശരീരത്തിലാണ് പച്ച നിറത്തിലുള്ള വല കുടുങ്ങിയതായി കണ്ടെത്തിയത്. ചീങ്കണ്ണിക്ക് നീന്തുന്നതിന് പ്രശ്നമൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവം കണ്ടതോടെ ദൃശ്യങ്ങളെടുത്ത് നാട്ടുകാർ വനംവകുപ്പിന് അയച്ചുകൊടുത്തിരുന്നു.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട അന്തേവാസിയായ കൊലക്കേസ് പ്രതി വേങ്ങരയിൽ പിടിയിൽ

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട അന്തേവാസിയായ കൊലക്കേസ് പ്രതി വേങ്ങരയിൽ പിടിയിൽ.  കൊലക്കേസ് പ്രതിയാണ്. 8.45 ഓടെ മലപ്പുറം വേങ്ങര ബസ്സ്റ്റാൻഡിൽ നിന്നാണ് പൂനം ദേവിയെ പിടികൂടിയത്. ഇവരെ കോഴിക്കോട് സിറ്റി പൊലീസിന് കൈമാറും. രാവിലെ 7.30 ന് ഇവർ കോഴിക്കോട് നിന്ന് വേങ്ങരയ്ക്ക് ബസ്സ് കയറി. വേങ്ങരയിൽ ഇറങ്ങിയ ഉടനെ ഇവരെ പൊലീസ് പിടികൂടി. പൂനം ദേവിയെ തിരിച്ചറിഞ്ഞ ആളുകൾ പൊലീസിന് വിവരം കൈമാറുകയായിരുന്നു. മലപ്പുറം വേങ്ങരയിൽ വച്ച് ഭർത്താവ് സഞ്ചിത് പസ്വാനെ കൊലപ്പെടുത്തിയ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആദിവാസി യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു കേന്ദ്രത്തിൽ ഭാര്യക്കൊപ്പമെത്തിയ ആദിവാസി യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ആരോപണവിധേയരായ സുരക്ഷാ ജീവനക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇല്ലാത്ത മോഷണക്കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിച്ചതാണ് വിശ്വനാഥൻ ജീവനൊടുക്കാൻ കാരണമെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. വിശ്വനാഥന്റെ സംസ്കാരം ഇന്ന് കൽപ്പറ്റ പറവയൽ കോളനിയിലെ വീട്ടുവളപ്പിൽ നടക്കും. നിലവിൽ കോഴിക്കോട് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ വയനാട്ടിലേക്ക് കൊണ്ടുപോകും. ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്തെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

റിസോര്‍ട്ട് വിവാദത്തില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി ഇപി ജയരാജന്‍.

തനിക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും വിവാദമുണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും ഇപി വിമര്‍ശിച്ചു. താന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് ആരും പറഞ്ഞിട്ടില്ല. വിവാദങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് മാധ്യമങ്ങള്‍ തന്നെ കണ്ടെത്തണമെന്നും ഇ പി ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു. അന്വേഷണവാർത്തകൾ തള്ളുമ്പോഴും . വിവാദങ്ങൾക്ക് പിന്നിലാരാണെന്ന് മാധ്യമങ്ങൾ അന്വേഷിക്കണം, മടിയിൽ കനമുള്ളവനേ വഴിയിൽ പേടിയുള്ളൂ എന്ന മുഖ്യമന്ത്രിയുടെ ശൈലി കടമെടുത്താണ് ഇപിയും വിവാദങ്ങളെ നേരിടുന്നത്. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദം ഇ പി ജയരാജൻ വിശദീകരിക്കുകയും അന്വേഷണമടക്കം തുടര്‍ നടപടികൾ സംസ്ഥാന സെക്രട്ടേറിയറ്റിലെന്ന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പി.കെ. ശശിക്കെതിരെ വീണ്ടും പാർട്ടി അന്വേഷണം.

പി.കെ. ശശിക്കെതിരെ വീണ്ടും പാർട്ടി അന്വേഷണം. പാർട്ടി ഫണ്ട് തിരിമറി സംബന്ധിച്ച പരാതിയാണ് അന്വേഷിക്കുക. അന്വേഷണത്തിനായി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തെ ചുമതലപ്പെടുത്തി. മണ്ണാർക്കാട് ഏരിയാ കമ്മറ്റിയിൽ പോയി അന്വേഷണം നടത്താനാണ് ചുമതലപ്പെടുത്തിയത്. ശനിയാഴ്ച ചേർന്ന സിപിഎം ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി  പങ്കെടുത്ത യോഗത്തിലാണ് ശശിക്കെതിരെ തീരുമാനമെടുത്തത്. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്ന് സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് പാർട്ടിക്ക് മുന്നിലെ പ്രധാന പരാതി.  മണ്ണാർക്കാട് വിദ്യാഭ്യാസ സഹകരണ  സൊസൈറ്റിക്ക് കീഴിലെ […]