Posted inപുസ്തകങ്ങൾ

വിനീതവിസ്മയം

വിനീത് ശ്രീനിവാസന്‍ എന്ന നമുക്കെല്ലാം പരിചിതനും പ്രഗത്ഭനുമായ കലാകാരന്‍, ഫസലു എന്ന സഹൃദയനിലൂടെ പ്രവേശിച്ച്, ഫസലു എന്ന ആരാധകനിലൂടെ വളര്‍ന്ന്, ഫസലു എന്ന ‘അനുജനി’ലൂടെ വികസിച്ച്, എങ്ങനെ ഒരു അണയാപ്രചോദനവും ആത്മസുഹൃത്തുമായി എന്നതാണ് പ്രതിപാദ്യവിഷയം. ഒരു കലാകാരന്‍ എങ്ങനെ അവന്റെ കലയിലൂടെ ജീവിതങ്ങളെ സ്പര്‍ശിക്കുന്നു എന്നതിനും ക്രിയാത്മകമായ ഉണര്‍വ്വും ഉത്തേജനവും എങ്ങനെ സൂക്ഷ്മമായി നല്‍കുന്നു എന്നതിനും ഒരു ദൃഷ്ടാന്തമായി ഈ പുസ്തകത്തെ കാണാം. ‘വിനീതവിസ്മയം’. ഫസലു റഹ്മാന്‍. ഗ്രീന്‍ ബുക്‌സ്. വില 133 രൂപ.  

Posted inആരോഗ്യം

ഭക്ഷണത്തിന്റെ സമയവും മെറ്റബോളിസവും

ശരീരഭാരം കുറയ്ക്കുന്നതിലും ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിലും ഭക്ഷണ ശീലങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിന്റെ സമയം നിങ്ങളുടെ ഭാരത്തിലും മൊത്തത്തിലുള്ള ആരോഗ്യത്തിലും കാര്യമായ സ്വാധീനം ചെലുത്തും. ഈ ലേഖനത്തില്‍, നിങ്ങളുടെ ഭക്ഷണത്തിന്റെ സമയം ശരീരഭാരം കുറയ്ക്കുന്നതിനെ എങ്ങനെ ബാധിക്കുമെന്ന് ചര്‍ച്ച ചെയ്യുന്നു. പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം ശരീരഭാരം കുറയ്ക്കാന്‍ അത്യന്താപേക്ഷിതമാണ്. ദിവസം തുടങ്ങാന്‍ ആവശ്യമായ ഊര്‍ജവും പോഷകങ്ങളും ശരീരത്തിന് നല്‍കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മുട്ടയോ തൈരോ പോലുള്ള ഉയര്‍ന്ന പ്രോട്ടീന്‍ പ്രഭാതഭക്ഷണം, […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  ബസ് സമരം വരുന്നു. ഇന്ധന സെസ് പിന്‍വലിക്കുക, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന്‍ സമരത്തിനിറങ്ങുന്നത്. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍നിന്ന് അഞ്ചു രൂപയാക്കി മാര്‍ച്ച് 31 ന് മുമ്പ് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ ബസ് സമരം നടത്തും. ഈ മാസം 28ന് എല്ലാ കളക്ടറേറ്റുകള്‍ക്കു മുന്നിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തും. ഹോട്ടലുകള്‍ അമ്മയേപ്പോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ ഊട്ടുന്നവരാണ് ഹോട്ടലുകളും റസ്റ്ററന്റുകളും. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോന്നി ഉല്ലാസയാത്ര:ശക്തമായ നടപടി വേണമെന്ന് കെ.സുരേന്ദ്രൻ

കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്ര പോയ സംഭവത്തിൽ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ അഭാവത്തിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് സർക്കാർ മറുപടി പറയണം. വിഷയം സംസ്ഥാനം മുഴുവൻ ചർച്ചയായിട്ടും ഉല്ലാസയാത്ര തുടരാനുള്ള ജീവനക്കാരുടെ തീരുമാനം ധാർഷ്ട്യമാണ്. ഇടത് യൂണിയനുകളിൽപ്പെട്ട ഇവർക്ക് ഒത്താശ ചെയ്യുകയാണ് സർക്കാർ ചെയ്യുന്നത്. കോന്നി എംഎൽഎക്ക് വിഷയത്തിൽ ആത്മാർത്ഥയുണ്ടെങ്കിൽ ജനങ്ങളെ ദ്രോഹിച്ച ഉദ്യോഗസ്ഥർക്കെതിരെ സർക്കാരിനെ കൊണ്ട് നടപടിയെടുപ്പിക്കണം.. എഡിഎം ജീവനക്കാരെ സംരക്ഷിക്കുന്നുവെന്ന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷ കേന്ദ്രത്തിൽ നിന്ന് കാണാതായ ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷ ജീവനക്കാർ ചോദ്യം ചെയ്തതിൽ വിശ്വനാഥൻ മനോവിഷമത്തിൽ ആയിരുന്നെന്നാണ് ബന്ധുവിന്റെ ആരോപണം. മരിച്ചത് എങ്ങനെയെന്ന് അറിയണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട്  മേപ്പാടി പാറവയൽ സ്വദേശി വിശ്വനാഥൻ (46) ആണ് മരിച്ചത്. ഭാര്യയുടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ധന സെസ് പിൻവലിക്കണം, ഇല്ലെങ്കിൽ സമരമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണം, വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം എന്നീ ആവശ്യങ്ങളുമായി സ്വകാര്യ ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ. ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ സമരമെന്നും സ്വകാര്യ ബസ് ഉടമകൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണമെന്നതാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. മാർച്ച് 31 ന് മുമ്പ് വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ ഏപ്രിൽ ആദ്യവാരം മുതൽ ബസ് സമരം നടത്തും. നിലവിൽ വിദ്യാർത്ഥികളുടെ കുറഞ്ഞ യാത്രാ നിരക്ക് വർഷങ്ങളായി ഒരു രൂപയാണ്. ഇത് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹോട്ടലുകൾക്ക് അമ്മയുടെ സ്ഥാനമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഹോട്ടലുകൾക്ക് അമ്മയുടെ സ്ഥാനമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു .ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് അമ്മമാർ വിളമ്പുന്ന സംതൃപ്തി നൽകണം.കേരളത്തെ ആകെ ഊട്ടുന്നവരാണ് ഹോട്ടലുകളും റസ്റ്ററന്റുകളും.ഭക്ഷണത്തിൽ പുതിയ രീതികളും പരീക്ഷണങ്ങളും നടത്തുമ്പോളാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് .കൃത്യത പാലിച്ചുപോകാൻ എല്ലാവരും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.ഹോട്ടലുകൾ നേരിടുന്ന പ്രധാനപ്രതിസന്ധി വിലക്കയറ്റമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്രസർക്കാരിന്‍റെ സാമ്പത്തിക സർവേയിൽ ഇത് വ്യക്തമാണ്.പാചകവാതക വിലയും കൂടുന്നു,വിലക്കയറ്റത്തെ പിടിച്ചുനിർത്താനുള്ള ശ്രമമാണ് കേരളം നടത്തുന്നത്. ഭക്ഷ്യപദാർഥങ്ങൾക്കു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യക്ക് ഉജ്ജ്വല ജയം.

നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല ജയം.  132റൺസിനും ഇന്നിങ്ങ്സിസിനും ജയിച്ചു.ആർ.അശ്വിന് 5 വിക്കറ്റ് . ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 132 റണ്‍സിനും പരാജയപ്പെട്ടതിന് പിന്നാലെ ഓസ്‌ട്രേലിയക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് കേവലം 91 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യയില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും ചെറിയ സ്‌കോറാണിത്. ആദ്യമായിട്ടാണ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസീസ് മുന്നക്കം കാണാതെ പുറത്താവുന്നത്. മൂന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും ചെറിയ അഞ്ചാമത്തെ സ്‌കോര്‍ കൂടിയാണിത്. 2011ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്ടൗണില്‍ 47ന് പുറത്തായതാണ് മൂന്നാ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഓഹരി ഈട് നൽകി കൂടുതൽ തുക വായ്പ എടുത്ത് അദാനി ഗ്രൂപ്പ്.

ഓഹരി ഈട് നൽകി കൂടുതൽ തുക വായ്പ എടുത്ത് അദാനി ഗ്രൂപ്പ്. അദാനി ഗ്രീൻ എന‍ർജി, അദാനി പോർട്സ്, അദാനി ട്രാൻസ്മിഷൻ എന്നീ കമ്പനികളുടെ ഓഹരികൾ ഈടായി നൽകിയാണ് വായ്പ എടുത്തത്. അദാനി എന്‍റെർപ്രൈസസിന്‍റെ വായ്പാ തിരിച്ചടവിനായാണ് വീണ്ടും വായ്പയെടുത്തിരിക്കുന്നത്. അദാനി എന്റർപ്രൈസസിന്റെ പേരിലെടുത്ത വായ്പാ തിരിച്ചടവിന് വിവിധ ബാങ്കുകൾക്ക് പണം തിരിച്ചടയ്ക്കേണ്ടതുണ്ട്. എസ്ബിഐ ക്യാപ് ട്രസ്റ്റീസ് ഇന്നലെ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ നൽകിയ വിവരങ്ങളിലാണ് ഇടപാടിനെക്കുറിച്ച് അറിയുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹോദര സ്ഥാപനമാണ് […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 11

◾വിദേശത്തേക്കുള്ള യുവാക്കളുടെ ഒഴുക്കു തടയാന്‍ മികച്ച പഠന, നൈപുണ്യ സൗകര്യവും ശമ്പളവുമുള്ള തൊഴിലവസരങ്ങളും കേരളത്തില്‍ ഒരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രൊഫഷണല്‍ കോഴ്സ് പഠിക്കാന്‍ വിദ്യാര്‍ഥികള്‍ വിദേശത്തേക്കു പോകുകയാണ്. അവിടങ്ങളിലുള്ള മികച്ച സാഹചര്യം ഇവിടേയും ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഇന്റേണ്‍ഷിപ്പ് സൗകര്യം എല്ലാ പ്രൊഫഷണല്‍ കോഴ്സുകാര്‍ക്കും ഒരുക്കും. കേരളം യുവാക്കള്‍ക്കു യോജ്യമായ സ്ഥലമല്ലെന്നും വ്യവസായ സൗഹൃദമല്ലെന്നും പ്രചാരണം ഉണ്ട്. യുവാക്കള്‍ ഈ വ്യാജ പ്രചാരണം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ◾എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ […]