ജീവിത ശൈലിയാണ് ഒരു പരിധിവരെ കാന്‍സര്‍ വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. ക്യാന്‍സര്‍ പല അവയവങ്ങളെയും ബാധിക്കാം. അതില്‍ പ്രധാനമായും പലരിലും ഇപ്പോള്‍ കണ്ടുവരുന്ന ഒന്നാണ് കുടലിലെ ക്യാന്‍സര്‍. വന്‍കുടലിലോ മലാശയത്തിലോ പോളിപ്പുകള്‍ ( ചെറിയ മുഴകള്‍) പ്രത്യക്ഷപ്പെടുന്നതാണ് ലക്ഷണം. കോളോനോസ്കോപ്പി എന്ന പരിശോധന നടത്തിയാല്‍ അര്‍ബുദമാകും മുമ്പു തന്നെ ഇവയെ നീക്കം ചെയ്യാന്‍ സാധിക്കും. ജീവിതശൈലി, ഭക്ഷണം ഇവ നിയന്ത്രിച്ചാല്‍ ഒരു പരിധി വരെ ക്യാന്‍സര്‍ അഥവാ അര്‍ബുദം വരാതെ തടയാം. കുടലിലെ ക്യാന്‍സര്‍ ബാധിച്ചവരില്‍ ശാസ്ത്രക്രിയയ്ക്കും കീമോതെറാപ്പിക്കും ശേഷം നട്സ് പതിവായി കഴിച്ചാല്‍ അര്‍ബുദം വീണ്ടും വരാനുള്ള സാധ്യത കുറവാണെന്ന് യേല്‍ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ബദാം, വാള്‍നട്ട്, ഹേസല്‍ നട്ട്, പെക്കണ്‍, അണ്ടിപ്പരിപ്പ് എന്നിവ കഴിച്ചാല്‍ കുടലിലെ അര്‍ബുദം വരാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു. കുടലിലെ അര്‍ബുദം ബാധിച്ച 862 പേരില്‍ അരവര്‍ഷക്കാലം നീണ്ട പഠനം നടത്തി. ആഴ്ചയില്‍ ഒന്നോ രണ്ടോ ഔണ്‍സ് നട്സ് കഴിച്ചവരില്‍ 42 ശതമാനം പേര്‍ക്ക് രോഗം കുറഞ്ഞതായും 57 ശതമാനം പേര്‍ക്ക് രോഗം മാറിയതായും കണ്ടു.
നട്സ് കഴിച്ച് കുടല് കാന്‍സര്‍ ഒഴിവാക്കാം
