Posted inബിസിനസ്സ്

സ്റ്റാര്‍ട്ടപ്പ് ധനസമാഹരണത്തില്‍ മുന്നേറ്റം

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ധനസമാഹരണത്തില്‍ മുന്നേറ്റം. കണക്കുകള്‍ പ്രകാരം, 2023 ജനുവരിയില്‍ സ്റ്റാര്‍ട്ടപ്പ് ധനസമാഹരണം 96.2 കോടി ഡോളറായാണ് ഉയര്‍ന്നത്. 2022 ഡിസംബറില്‍ ഇത് 93.5 കോടി ഡോളറായിരുന്നു. ട്രാക്ക്‌സണിന്റെ ഇന്ത്യ ടെക് മൊബിലിറ്റി ഫണ്ടിംഗ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജനുവരിയില്‍ സാമ്പത്തിക സാങ്കേതികവിദ്യ, എന്റര്‍പ്രൈസസ് അപ്ലിക്കേഷനുകള്‍, ഊര്‍ജ്ജ സാങ്കേതികവിദ്യ എന്നീ മേഖലകളിലാണ് കൂടുതല്‍ ധനസമാഹരണം നടന്നിട്ടുള്ളത്. സാമ്പത്തിക സാങ്കേതികവിദ്യ മേഖലയിലെ ധനസമാഹരണം 2022 ഡിസംബറിലെ 26.1 കോടി ഡോളറില്‍ നിന്ന് 144 ശതമാനം വര്‍ദ്ധനവോടെ 63.7 കോടി ഡോളറായാണ് […]

Posted inടെക്നോളജി

ഉത്തരം തെറ്റിച്ച് ‘ബാര്‍ഡ്’, ആല്‍ഫബെറ്റിന് നഷ്ടം 100 ബില്യണ്‍ ഡോളര്‍

ചാറ്റ്ജിപിടിയോട് മത്സരിക്കാനായി ഗൂഗിള്‍ അവതരിപ്പിച്ച എ.ഐ ചാറ്റ്‌ബോട്ടായ ‘ബാര്‍ഡ്’ തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചതോടെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിന് ബുധനാഴ്ച വിപണി മൂല്യത്തില്‍ നിന്ന് നഷ്ടമായത് 100 ബില്യണ്‍ ഡോളര്‍. മൂന്ന് മാസങ്ങള്‍ക്കിടെ ആദ്യമായാണ് അവര്‍ ഇത്ര വലിയ നഷ്ടം നേരിടുന്നത്. മൈക്രോസോഫ്റ്റിനും ചാറ്റ്ജിപിടിക്കുമുള്ള ഗൂഗിളിന്റെ മറുപടി പ്രതീക്ഷിച്ചവര്‍ക്ക് കാര്യമായൊന്നും നല്‍കാന്‍ ഗൂഗിളിനായില്ല. ബാര്‍ഡ് ഒരുചോദ്യത്തിന് തെറ്റായി മറുപടി നല്‍കിയത് ഗൂഗിളിന് തിരിച്ചടിയായി. ഒമ്പത് വയസുള്ള കുട്ടിയോട് പറയാനായി ജെയിംസ് വെബ്ബ് ബഹിരാകാശ ടെലസ്‌കോപ്പിനെ പറ്റിയുള്ള വിവരങ്ങള്‍ പറയാന്‍ […]

Posted inവിനോദം

‘ഡ്രൈവിംഗ് ലൈസന്‍സ്’ ഹിന്ദി പതിപ്പ് ‘സെല്‍ഫി’യിലെ ഗാനം

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും തകര്‍ത്തഭിനയിച്ച ‘ഡ്രൈവിംഗ് ലൈസന്‍സി’ന്റെ ഹിന്ദി പതിപ്പ് ‘സെല്‍ഫി’യിലെ പുതിയ പാട്ട് റിലീസ് ചെയ്തു. അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വീഡിയോ സോംഗ് ആണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ പ്രമോയ്ക്ക് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. രാജ് മെഹ്തയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് സെല്‍ഫിയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ചെയ്ത വേഷം അക്ഷയ് കുമാറും സുരാജ് അവതരിപ്പിച്ച കഥാപാത്രം ഇമ്രാന്‍ ഹാഷ്മിയുമാണ് ചെയ്തിരിക്കുന്നത്. ചിത്രം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സുരക്ഷ വർധിപ്പിച്ചു

ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സുരക്ഷ വർധിപ്പിച്ചു. ഇന്ധന സെസിൽ പ്രതിപക്ഷ പ്രതിഷേധം  കണക്കിലെടുത്താണ് സുരക്ഷ കൂട്ടിയത്. ഇന്ധന സെസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭക്ക് അകത്തും പുറത്തും സമരം ശക്തമാക്കിയിരുന്നു. നിയമ സഭ മാ‍ര്‍ച്ചും ജില്ലകളിൽ കലക്ടറേറ്റ് മാ‍ർച്ചും സംഘടിപ്പിച്ച് പ്രതിപക്ഷം സമരം ശക്തമാക്കുകയാണ്. സമരങ്ങൾ മിക്കയിടത്തും അക്രമാസക്തമാകുകയും ചെയ്തിരുന്നു. യൂത്ത് കോൺ​ഗ്രസ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്ന സംഭവവും ആലുവയിൽ ഉണ്ടായി. ഇതേ തുടർന്നാണ് ധനമന്ത്രിക്ക് പൊലീസ് സുരക്ഷ കൂട്ടിയത്.

Posted inവിനോദം

‘ഓ മൈ ഡാര്‍ലിംഗ്’ ട്രെയ്ലര്‍

ബാലതാരമായി എത്തി പ്രേക്ഷകരുടെ മനംകവര്‍ന്ന അനിഖ സുരേന്ദ്രന്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘ഓ മൈ ഡാര്‍ലിംഗ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. നേരത്തെ പുറത്തിറക്കിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ന്യൂജനറേഷന്‍ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ലിപ്ലോക്ക് രംഗങ്ങളുടെ അതിപ്രസരം തന്നെയുണ്ടെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ആല്‍ഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ. ജോയ് ആണ് തിരക്കഥ. മെല്‍വിന്‍ ജി […]

Posted inഓട്ടോമോട്ടീവ്

ജിക്‌സര്‍ സീരീസ് അവതരിപ്പിച്ച് സുസുക്കി

ജിക്‌സര്‍, ജിക്‌സര്‍ എസ്എഫ്, ജിക്‌സര്‍ 250, ജിക്‌സര്‍ എസ്എഫ് 250 എന്നിവ ഉള്‍പ്പെടുന്ന പുതുക്കിയ ജിക്‌സര്‍ ശ്രേണി ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ അവതരിപ്പിച്ചു. പുതിയ 2023 സുസുക്കി ജിക്‌സറിന് 1.40 ലക്ഷം രൂപയാണ് വില. ജിക്‌സര്‍ എസ്എഫിന് 1.45 ലക്ഷം രൂപയും ജിക്‌സര്‍ 250 ന് 1.95 ലക്ഷം രൂപയും ജിക്‌സര്‍ എസ്എഫ് 250 ന് 2.02 ലക്ഷം രൂപയുമാണ് വില. ആദ്യമായി, ജിക്‌സര്‍ ശ്രേണിയില്‍ സുസുക്കി റൈഡ് കണക്ട് ബ്ലൂടൂത്ത് […]

Posted inപുസ്തകങ്ങൾ

മഹിഷ്മതിയുടെ റാണി – ഭാഗം – 3

മഹിഷ്മതി അപകടത്തിലാണ്. രാജ്യത്തിനെതിരേ ശത്രുക്കളെല്ലാം ഒരുമിച്ച് ആക്രമണം അഴിച്ചു വിടുമ്പോള്‍ പ്രതികാരത്തെക്കാള്‍ വലുത് പ്രതിരോധമാണെന്ന് ശിവഗാമി തിരിച്ചറിയുന്നു. നിശ്ചയദാര്‍ഢ്യത്തിന്റെ മുഖങ്ങളായി മാറിയ കട്ടപ്പ മഹാദേവ, ഗുണ്ടു രാമു എന്നിവര്‍ക്കൊപ്പം അവള്‍ ചേരുമ്പോള്‍ ആവേശഭരിതമായ പോരിനാണ് മഹിഷ്മതി സാക്ഷിയാകുന്നത്. റാണിയാകാനുള്ള ശിവഗാമിയുടെ യാത്രയില്‍ എത്ര ദൂരം അവള്‍ക്ക് പോകാനാകും? എന്തൊക്കെ നഷ്ടപ്പെടുത്തേണ്ടി വരും? മഹിഷ്മതിയുടെ അറിയാക്കഥകള്‍ വായനക്കാരിലേക്കെത്തിച്ച ബാഹുബലി സീരീസിലെ മൂന്നാമത്തെയും അവസാനത്തെയും പുസ്തകം. ‘മഹിഷ്മതിയുടെ റാണി – ഭാഗം – 3’. ആനന്ദ് നീലകണ്ഠന്‍. വിവര്‍ത്തനം: സുരേഷ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കർണാടകയിലെ പുതിയ വിമാനത്താവളത്തിന് യെദിയൂരപ്പയുടെ പേരിടും

കർണാടകയിൽ പുതുതായി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന വിമാനത്താവളത്തിന് ബി.എസ് യെദിയൂരപ്പയുടെ പേരിടും. ഫെബ്രുവരി 27-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാൻ പോകുന്ന പുതിയ വിമാനത്താവളത്തിനാണ് യെദിയൂരപ്പയുടെ പേരിടുക. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ആണ് ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തിയത്. നേരത്തെ കർണാടക മന്ത്രിസഭായോഗമാണ് യെദിയൂരപ്പയുടെ പേര് വിമാനത്താവളത്തിനിടാൻ തീരുമാനിച്ചത്. വ്യോമയാന മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് കത്ത് നൽകുമെന്നും ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Posted inആരോഗ്യം

അമിതവണ്ണം 13 തരം അര്‍ബുദങ്ങളിലേക്ക് നയിക്കാം

പതിമൂന്ന് വ്യത്യസ്ത തരം അര്‍ബുദങ്ങളിലേക്ക് അമിതവണ്ണം നയിക്കാമെന്ന് ആരോഗ്യവിദഗ്ധര്‍. അന്നനാളം, വയര്‍, കരള്‍, പാന്‍ക്രിയാസ്, കൊളോണ്‍,റെക്ടം, ഗാള്‍ ബ്ലാഡര്‍, വൃക്ക, തൈറോയ്ഡ് എന്നിവിടങ്ങളില്‍ അര്‍ബുദത്തിനുള്ള സാധ്യത അമിതവണ്ണക്കാരില്‍ 1.5 മുതല്‍ നാല് മടങ്ങു വരെ അധികമാണെന്ന് ഇന്റര്‍നാഷനല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ പുറത്തു വിട്ട വര്‍ക്കിങ് ഗ്രൂപ്പ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അമിതവണ്ണക്കാരായ സ്ത്രീകള്‍ക്ക് പ്രത്യുത്പാദന സംബന്ധമായ അവയവങ്ങളില്‍ ഉണ്ടാകുന്ന എന്‍ഡോമെട്രിയല്‍ പോലുള്ള അര്‍ബുദങ്ങള്‍ക്ക് നാലു മുതല്‍ ഏഴ് മടങ്ങു വരെ സാധ്യത അധികമാണെന്നും റിപ്പോര്‍ട്ട് […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തള്‍

  അഞ്ചു വര്‍ഷമായി 7,100 കോടി കുടിശിക ധനവകുപ്പ് പിരിച്ചിട്ടില്ലെന്നു സിഐജി റിപ്പോര്‍ട്ട്. ബജറ്റിലൂടെ മൂവായിരം കോടി രൂപയുടെ അധിക നികുതി ചുമത്തിയിരിക്കേയാണ് ഏഴായിരത്തിലേറെ കോടി രൂപയുടെ കുടിശിക പിരിച്ചില്ലെന്ന റിപ്പോര്‍ട്ടു പുറത്തുവന്നത്. 12 വകുപ്പുകളില്‍ ആണ് കുടിശ്ശികയുള്ളത്. തെറ്റായ നികുതി നിരക്ക് പ്രയോഗിച്ചതിനാല്‍ 11.03 കോടിയുടെ കുറവുണ്ടായി. നികുതി രേഖകള്‍ കൃത്യമായി പരിശോധിക്കാത്തതിനാല്‍ നികുതി പലിശ ഇനത്തില്‍ 7.54 കോടി കുറഞ്ഞു. സിഐജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ധന സെസ് അടക്കം ബജറ്റില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച […]