ഇന്ധന സെസിനെതിരെ അലയടിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം, കൊച്ചിയിലും പത്തനംതിട്ടയിലും സംഘർഷമുണ്ടായി.കൊച്ചിയിൽ പ്രവർത്തകർ പൊലീസിന് നേരെ കുപ്പിയെറിഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും ശ്രമം നടന്നു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇന്ധന സെസിലും നികുതി വർധനക്കുമെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലാണ് സംഘർഷം. പത്തനംതിട്ടയിലും കൊച്ചിയിലുമാണ് പ്രതിഷേധ മാർച്ച് സംഘർഷത്തിലേക്ക് എത്തിയത്. പ്രവർത്തകർ പിരിഞ്ഞ് പോകാതായതോടെ പൊലീസ് ലാത്തി പ്രയോഗിച്ചു. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലാത്തിയടിയിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. നാല് പേരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുപ്പതോളം പേരെ കസ്റ്റഡിയിൽ എടുത്തു.
ഇന്ധന സെസിനെതിരെ കോൺഗ്രസ് പ്രതിഷേധം.
