രാജ്യത്ത് റീട്ടെയില്‍ വാഹനങ്ങളുടെ വില്‍പ്പന കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. 2023 ജനുവരിയില്‍ കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, ട്രാക്ടറുകള്‍ എന്നിവയുടെ വില്‍പ്പനയിലാണ് റെക്കോര്‍ഡ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ജനുവരിയില്‍ ഇന്ത്യയിലെ റീട്ടെയില്‍ വാഹന വില്‍പ്പന 14 ശതമാനമായാണ് വര്‍ദ്ധിച്ചത്. ഇതോടെ, ജനുവരിയില്‍ മാത്രം 18.27 ലക്ഷം വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സാധിച്ചിട്ടുണ്ട്. 2022 ജനുവരിയില്‍ 16.08 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. മൂന്നുചക്ര വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന 59 ശതമാനം വര്‍ദ്ധിച്ച് 65,796 […]
സിനിമയില്‍ നമ്മുടെ കാലം
സത്യജിത് റായ്, മൃണാള്‍ സെന്‍, ഫെര്‍ണാണ്ടേണ്ടാ സൊളാനസ്, ജീന്‍ ലുക് ഗൊദാര്‍ദ്, ചിന്ത രവീന്ദ്രന്‍, പി.എ. ബക്കര്‍, പവിത്രന്‍, കെ.പി. കുമാരന്‍, കെ.ജി. ജോര്‍ജ്, കെ.ആര്‍. മോഹന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, എം.ടി. വാസുദേവന്‍ നായര്‍, ബെഹ്റാം ബെയ്സായ്, അപുത്രയം, ദേവി, സദ്ഗതി, ഗണശത്രു, കല്‍ക്കത്ത71, ഭുവന്‍ഷോം, ഇന്റര്‍വ്യൂ, തീച്ചൂളകളുടെ മുഹൂര്‍ത്തം. ‘സിനിമയില്‍ നമ്മുടെ കാലം’. ഒ കെ ജോണി. മാതൃഭൂമി ബുക്‌സ്. വില 266 രൂപ.
വിറ്റാമിന്‍ ഡി കഴിക്കുന്നത് ആത്മഹത്യാ പ്രവണത കുറയ്ക്കും
വിറ്റാമിന്‍ ഡി കഴിക്കുന്നത് ആത്മഹത്യാ പ്രവണത കുറയ്ക്കുന്നുവെന്ന് പുതിയ പഠനം. വിഷാദരോഗമുള്ളവരില്‍ വിറ്റാമിന്‍ ഡിയുടെ അളവ് കുറവാണെന്ന് പല ശാസ്ത്രീയ പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. തലച്ചോറിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും വിറ്റാമിന്‍ ഡി പ്രധാനമാണ്. അമേരിക്കയില്‍ വിമുക്ത സൈനികര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ഇതിനായി ലക്ഷക്കണക്കിന് ആളുകളിലാണ് പഠനം നടത്തിയത്. 2010നും 2018നും ഇടയില്‍ ഒരിക്കലെങ്കിലും ആത്മഹത്യാശ്രമമോ അത്തരം പ്രവണതയോ കണ്ടുവന്നിരുന്നവരിലായിരുന്നു പഠനം. ഇത്തരം ആളുകളില്‍ ആത്മഹത്യാ പ്രവണത 44ശതമാനത്തോളം കുറഞ്ഞതായാണ് കണ്ടെത്തല്‍. ആരോഗ്യത്തിന് ഒരു പ്രധാന വില്ലനായി […]
വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്, മുൻകൂർ ജ്യാമ്യാപേക്ഷ 10 ന്.
വ്യാജ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റിന്റെ മുൻകൂർ ജാമ്യാപേക്ഷ 10 നു പരിഗണിക്കാനായി മാറ്റി. കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപികരിച്ചിട്ടുണ്ട്. മെഡിക്കൽ റേക്കോഡ്സ് ജീവനക്കാരിയേയും ലേബർ റൂമിൽ അന്നുണ്ടായിരുന്നവരെയും പ്രതി ചേർക്കണമെന്നാവശ്യപ്പെട്ടാണ് നഗരസഭയിലെ താത്കാലിക ജീവനക്കാരിയായിരുന്ന രഹ്ന പൊലീസിൽ പരാതി നൽകി. കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണ സംഘം കുഞ്ഞിനെ കൈവശം വച്ച തൃപ്പൂണ്ണിത്തുറയിലെ ദമ്പതികളുടെ മൊഴി എടുത്തേക്കും.വ്യാജ രേഖ ചമച്ചതിലെ പ്രേരണാ കുറ്റത്തിൽ ഇവരെ പ്രതി ചേർക്കുന്നതിലേക്കാണ് […]
തുർക്കി സിറിയ ഭൂകമ്പത്തിൽ – കെട്ടിടങ്ങൾക്കടിയിൽപ്പെട്ട ആയിരങ്ങൾക്കായി തിരച്ചിൽ.
ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമായി മരണം 7800 കടന്നു; സിറിയയിലും തുർക്കിയിലും രക്ഷാപ്രവർത്തനം തുടരുന്നു, കഠിനമായ തണുപ്പ് പ്രധാന തടസ്സം. തുർക്കിയിൽ 5,434 പേരും സിറിയയിൽ 1,872 പേരും ഉൾപ്പടെ ആകെ 7,306 പേർ മരിച്ചെന്നാണ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്. 20,000 പേർ മരിച്ചിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ. ഭൂചലനം 23 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ട ലോകാരോഗ്യ സംഘടന, ദുരന്തമേഖലയിലേക്ക് സഹായം എത്തിക്കാൻ രാജ്യങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. കഠിനമായ തണുപ്പ് രക്ഷാ […]
ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില വിലയിരുത്താന്‍ സര്‍ക്കാര്‍ ഇന്നലെ ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തുടര്‍ ചികിത്സയ്ക്കായി ബെംഗളൂരുവിൽ കൊണ്ടുപോകുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും.ആരോഗ്യനില മെച്ചപ്പെട്ടാൽ മാത്രമേ എയർ ആംബുലൻസ് വഴി കൊണ്ടുപോകേണ്ടതുള്ളു എന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. ശ്വാസതടസവും ചുമയും കുറഞ്ഞെങ്കിലും ന്യൂമോണിയ ഭേദമായ ശേഷമാകും ആശുപത്രി മാറൽ.ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില വിലയിരുത്താന്‍ സര്‍ക്കാര്‍ ഇന്നലെ ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു.ഒടുവിലെ ആരോഗ്യാവസ്ഥ സംബന്ധിച്ച് പത്തുമണിയോടെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറങ്ങും
ഇന്ധന സെസിൽ ഇളവ് കിട്ടുമോ എന്ന് ഇന്നറിയാം
ഇന്ധന സെസിൽ ഇളവ് കിട്ടിയാൽ നേട്ടം യുഡിഎഫിനെന്ന് വിലയിരുത്തൽ,പ്രതിപക്ഷ എംഎൽഎമാരുടെ സമരം തുടരുന്നു. ബജററിൽ പ്രഖ്യാപിച്ച 2 രൂപ സെസ് പിൻവലിക്കുന്നതിന്റെ സൂചനകളില്ല. മൂന്ന് ദിവസത്തെ ബജറ്റ് ചർച്ച ഇന്നു സമാപിക്കുന്നതു മന്ത്രിയുടെ പ്രസംഗത്തോടെയാണ്.ബജറ്റിന്മേലുള്ള പൊതു ചർച്ചയുടെ മറുപടിയിൽ ആണ് ധനമന്ത്രി നിലപാട് അറിയിക്കുക. ഇന്ധന സെസ് കുറക്കുമോ ഇല്ലയോ എന്നതിൽ ധനമന്ത്രിയുടെ തീരുമാനം ഇന്നറിയാം.രണ്ട് രൂപ സെസ് 1 രൂപയാക്കി കുറക്കണം എന്നായിരുന്നു എൽഡിഎഫിലെ ആദ്യ ചർച്ചകൾ . എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ രണ്ടാഭിപ്രായം ഉണ്ട്.പ്രതിപക്ഷ […]
പ്രഭാത വാര്‍ത്തകള്‍ | ഫെബ്രുവരി 8
◾വെള്ളക്കരം വര്‍ദ്ധന 50 രൂപ മുതല്‍ 550 രൂപ വരെ. മിനിമം നിരക്ക് 22.05 രൂപയില്‍നിന്ന് 72.05 രൂപയായി വര്‍ധിപ്പിച്ചു. വര്‍ധനയ്ക്കു ഈ മാസം മൂന്നു മുതല്‍ മുന്‍കാല പ്രാബല്യം ഏര്‍പ്പെടുത്തി ജല അതോരിറ്റി പുതുക്കിയ താരിഫ് പുറത്തിറക്കി. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 15,000 ലിറ്റര്‍ വരെ സൗജന്യം. വെള്ളക്കരം, ഇന്ധന സെസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് നിരക്കു വര്‍ധിപ്പിച്ച് ഉത്തരവിറക്കിയത്. ◾പാര്‍ലമെന്റില്‍ വിലക്കിയ അദാനി വിഷയം ഉന്നയിച്ച് രാഹുല്‍ ഗാന്ധി. അദാനിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള ബന്ധത്തെയും […]
തുർക്കിയിലും സിറിയയിലും രക്ഷാ പ്രവർത്തനത്തിന് തടസമായി കനത്ത മഞ്ഞും മഴയും
ഭൂചനത്തിൽ നടുങ്ങിയ തുർക്കിയിലും സിറിയയിലും രക്ഷാ പ്രവർത്തനത്തിന് തടസമായി കനത്ത മഞ്ഞും മഴയും. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ലോകത്തെയാകെ നടുക്കിയ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 5000 കടന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നത്. ദുരന്തം രണ്ട് കോടി മുപ്പത് ലക്ഷം പേരെ ബാധിക്കുമെന്നും റിപ്പോർട്ടുണ്ട്. രാജ്യം കണ്ടതിൽവച്ച് എറ്റവും വലിയ ഭൂകമ്പം തകർത്ത തുർക്കിയിലെങ്ങും നെഞ്ച് പൊള്ളുന്ന കാഴ്ചയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്നുയരുന്ന സഹായം തേടിയുള്ള നിലവിളികൾ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ തേങ്ങലുകളും ഏറെ വേദനിപ്പിക്കും. ഭൂചലനം നടന്ന് […]
മന്ത്രി റോഷി അഗസ്റ്റ്യനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ
വെളളക്കര വർധന നിയമസഭയിൽ ന്യായീകരിച്ച മന്ത്രി റോഷി അഗസ്റ്റ്യനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പഴയ റോഷി ഇങ്ങനെയായിരുന്നില്ലെന്നും എൽഡിഎഫിൽ പോയതോടെ ആളാകെ മാറിപ്പോയെന്നുമായിരുന്നു സതീശന്റെ കുറ്റപ്പെടുത്തൽ. നിയമസഭയിൽ വെള്ളക്കര വർധനയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾക്കിടെയാണ് മുമ്പ് യുഡിഎഫിനൊപ്പമുണ്ടായിരുന്ന കേരളാ കോൺഗ്രസിലെ (എം) റോഷി അഗസ്റ്റ്യൻ എൽഡിഎഫിലെത്തിയതോടെ ആകെ മാറിപ്പോയെന്ന് സതീശൻ അഭിപ്രായപ്പെട്ടത്. ‘ഞങ്ങൾക്കറിയാവുന്ന ഒരു റോഷി അഗസ്റ്റിനുണ്ടായിരുന്നു. ഇതുപോലെ മറുപടി പറയുന്നൊരാളായിരുന്നില്ല അങ്ങ്. അപ്പുറം പോയതിന്റെയോ മന്ത്രിയായതിന്റെയോ കുഴപ്പമാണ്’. ഒന്നുകിൽ എൽഡിഎഫിൽ പോയതിന്റെയാണ് അതല്ലെങ്കിൽ മന്ത്രിയായതിന്റെ കുഴപ്പമെന്നായിരുന്നു സതീശന്റെ […]
