വെളളക്കര വർധന നിയമസഭയിൽ ന്യായീകരിച്ച മന്ത്രി റോഷി അഗസ്റ്റ്യനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പഴയ റോഷി ഇങ്ങനെയായിരുന്നില്ലെന്നും എൽഡിഎഫിൽ പോയതോടെ ആളാകെ മാറിപ്പോയെന്നുമായിരുന്നു സതീശന്റെ കുറ്റപ്പെടുത്തൽ. നിയമസഭയിൽ വെള്ളക്കര വർധനയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾക്കിടെയാണ് മുമ്പ് യുഡിഎഫിനൊപ്പമുണ്ടായിരുന്ന കേരളാ കോൺഗ്രസിലെ (എം) റോഷി അഗസ്റ്റ്യൻ എൽഡിഎഫിലെത്തിയതോടെ ആകെ മാറിപ്പോയെന്ന് സതീശൻ അഭിപ്രായപ്പെട്ടത്. ‘ഞങ്ങൾക്കറിയാവുന്ന ഒരു റോഷി അഗസ്റ്റിനുണ്ടായിരുന്നു. ഇതുപോലെ മറുപടി പറയുന്നൊരാളായിരുന്നില്ല അങ്ങ്. അപ്പുറം പോയതിന്റെയോ മന്ത്രിയായതിന്റെയോ കുഴപ്പമാണ്’. ഒന്നുകിൽ എൽഡിഎഫിൽ പോയതിന്റെയാണ് അതല്ലെങ്കിൽ മന്ത്രിയായതിന്റെ കുഴപ്പമെന്നായിരുന്നു സതീശന്റെ വാക്കുകൾ. വെളളക്കരത്തിലൂടെ കടത്തിൽ നട്ടം തിരിയുന്ന ജനത്തിൻറെ കരണത്ത് സർക്കാർ മാറിമാറി അടിക്കുകയാണെന്നെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
മന്ത്രി റോഷി അഗസ്റ്റ്യനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ
