വിറ്റാമിന്‍ ഡി കഴിക്കുന്നത് ആത്മഹത്യാ പ്രവണത കുറയ്ക്കുന്നുവെന്ന് പുതിയ പഠനം. വിഷാദരോഗമുള്ളവരില്‍ വിറ്റാമിന്‍ ഡിയുടെ അളവ് കുറവാണെന്ന് പല ശാസ്ത്രീയ പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. തലച്ചോറിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും വിറ്റാമിന്‍ ഡി പ്രധാനമാണ്. അമേരിക്കയില്‍ വിമുക്ത സൈനികര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ഇതിനായി ലക്ഷക്കണക്കിന് ആളുകളിലാണ് പഠനം നടത്തിയത്. 2010നും 2018നും ഇടയില്‍ ഒരിക്കലെങ്കിലും ആത്മഹത്യാശ്രമമോ അത്തരം പ്രവണതയോ കണ്ടുവന്നിരുന്നവരിലായിരുന്നു പഠനം. ഇത്തരം ആളുകളില്‍ ആത്മഹത്യാ പ്രവണത 44ശതമാനത്തോളം കുറഞ്ഞതായാണ് കണ്ടെത്തല്‍. ആരോഗ്യത്തിന് ഒരു പ്രധാന വില്ലനായി മാറിയിരിക്കുകയാണ് വിറ്റാമിന്‍ ഡിയുടെ കുറവ്. അസ്ഥികള്‍ മുതല്‍ രോഗപ്രതിരോധശേഷി വരെയുള്ള ആരോഗ്യാവസ്ഥകളില്‍ വിറ്റാമിന്‍ ഡി ഒരു പ്രധാന പങ്കുവഹിക്കുന്നു. ശരീര വേദന, മുടികൊഴിച്ചില്‍, ഹൃദയാഘാതം തുടങ്ങി പല അസുഖങ്ങള്‍ക്കും, ഇപ്പോള്‍ കണ്ടെത്തുന്ന പ്രധാന കാരണം വിറ്റാമിന്‍ ഡിയുടെ കുറവാണ്.ശരീരത്തിനു സ്വന്തമായി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഏക വിറ്റാമിനാണ് ഡി. ശരീരത്തിന് ആവശ്യമുളള വിറ്റാമിന്‍ ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തില്‍ നിന്നാണ് ലഭിക്കുന്നത്. 20 ശതമാനം ഭക്ഷണത്തില്‍ നിന്നും. ഭക്ഷണത്തില്‍ നിന്ന് ഭൂരിഭാഗവും മാംസാഹാരത്തില്‍ നിന്നാണ് ലഭിക്കുന്നത്.
വിറ്റാമിന്‍ ഡി കഴിക്കുന്നത് ആത്മഹത്യാ പ്രവണത കുറയ്ക്കും
