പ്രേക്ഷകരെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ‘പള്ളിമണി’ ട്രെയ്ലര് റിലീസായി. മണിക്കൂറുകള്‍ക്കകം തന്നെ ട്രെയിലര്‍ വൈറലായി മാറി. ഗര്‍ഭിണികളും ഹൃദ്രോഗികളും സിനിമ കാണരുത് എന്ന അണിയറ പ്രവര്‍ത്തകരുടെ പോസ്റ്റര്‍ വൈറലായി കൊണ്ടിരിക്കുമ്പോഴാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസാകുന്നത്. ചിത്രത്തില്‍ പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ കൂടുതല്‍ അടങ്ങിയിട്ടുണ്ട് എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ചിത്രം ഫെബ്രുവരി 17 ന് റിലീസ് ചെയ്യും. 14 വര്‍ഷത്തിനു ശേഷം നിത്യ ദാസ് വീണ്ടും നായിക പദവിയിലേക്ക് എത്തുന്ന ചിത്രമാണ് ‘പള്ളിമണി’. നിത്യയെ കൂടാതെ ശ്വേത മേനോന് രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പള്ളിമണി’ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത കലാസംവിധായകന്‍ അനില്‍ കുമ്പഴയാണ്. കെ. ആര് നാരായണന് രചിച്ചിരിക്കുന്ന വരികള്‍ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന് ആണ്. ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയില്‍ തീര്‍ത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന് എന്നിവരാണ് മറ്റു താരങ്ങള്‍. സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ‘പള്ളിമണി’യുടെ കഥ, തിരക്കഥ, സംഭാഷണം കെ.വി അനില്‍.
ഭയത്തിന്റെ മുള്‍മുനയില്‍ ‘പള്ളിമണി’ ട്രെയിലര്‍
