ദില്ലിയിലെ ജനങ്ങൾ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ്.നടപടി പേപ്പറിൽ മാത്രം ഒതുങ്ങിയാൽ പോരെന്നും കോടതി.വായു മലിനീകരണത്തിൽ ദില്ലി സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നതോടൊപ്പം വിഷയത്തിൽ രാഷ്ട്രീയക്കളി അവസാനിപ്പിച്ച് പരിഹാരം കാണണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. കൊലപാതകത്തിന് തുല്യമായ കാര്യമാണ് ഇപ്പോൾ നടക്കുന്നത്. കാർഷികാവശിഷ്ടങ്ങൾക്ക് തീയിടുന്നത് അടിയന്തരമായി തടയണമെന്നും കോടതി പറഞ്ഞു.
വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി റദ്ദാക്കി
സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സർക്കാരിന് തീരുമാനമെടുക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ആയിരിക്കണം തീരുമാനമെടുക്കേണ്ടത്. അസമയത്തെ വെടിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ഭാഗികമായി റദ്ദാക്കി. ക്ഷേത്രങ്ങൾ റെയ്ഡ് ചെയ്ത് വെടിക്കോപ്പുകൾ പിടിച്ചെടുക്കാനുള്ള നിർദ്ദേശവും പൂർണമായും റദ്ദാക്കി. സർക്കാർ അപ്പീലിൽ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.
കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ അവസരവാദ പാർട്ടിയായെന്ന് രമേശ് ചെന്നിത്തല
കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ അവസരവാദ പാർട്ടിയായെന്നും, മുസ്ലിം ലീഗിനെ ചാക്കിട്ട് പിടിക്കുകയാണ് ലക്ഷ്യം.മുങ്ങുന്ന വഞ്ചിയിൽ ആര് കയറാനാണെന്നും രമേശ് ചെന്നിത്തല. കോൺഗ്രസും ലീഗും തമ്മിൽ ഹൃദയ ബന്ധമാണ് ഉള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ലീഗുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് വിഡി സതീശൻ
ഏത് പാർട്ടിയായാലും അവർക്ക് പ്രശ്നമുണ്ടായാലും പാർട്ടി നേതൃത്വം പരിഹരിച്ച് മുന്നോട്ട് പോവുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ.പാണക്കാട്ടേത് സൗഹൃദ സന്ദർശനമാണെന്നും ലീഗുമായി അഭിപ്രായ വ്യത്യാസമില്ലെന്നും ,കോൺഗ്രസിനകത്ത് പ്രശ്നമുണ്ടായാലും ലീഗിനകത്ത് പ്രശ്നമുണ്ടായാലും അതവർ തീർക്കുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം സാധാരണ രീതിയിൽ ഉള്ള കൂടിക്കാഴ്ച മാത്രമായിരുന്നെന്നും, ചർച്ച ചെയ്തത് പാർലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മാത്രമാണെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.
സ്വന്തം നിലയ്ക്ക് അപ്പീല്‍ നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം
നൂറ്റാണ്ടുകളായുള്ള ആചാരത്തിന്റെ ഭാഗമാണ് കരിമരുന്ന് പ്രയോഗമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ബോര്‍ഡ് പ്രസിഡന്റ് . ആരാധനാലയങ്ങളില്‍ അസമയത്ത് പടക്കം പൊട്ടിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സ്വന്തം നിലയ്ക്ക് അപ്പീല്‍ നൽകാനാണ് ബോർഡിന്റെ തീരുമാനമെന്നും, അഭിഭാഷകരുടെ ഉപദേശം സ്വീകരിച്ചശേഷമാകും നിയമനടപടിയെന്നും അദ്ദേഹം പറഞ്ഞു.
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചു
മഞ്ചേശ്വരം മുൻ എംഎൽഎ യായ എംസി കമറുദ്ദീൻ ഒന്നാം പ്രതിയായ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കേസിൽ കമറുദ്ദിൻ അടക്കം 29 പ്രതികളാണുള്ളത്. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 168 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബഡ്സ് ആക്റ്റ്, നിക്ഷേപക താൽപര്യ സംരക്ഷണ നിയമം, ഐപിസി വകുപ്പുകൾ ചുമത്തിയാണ് കേസ്.
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം
നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിങ്ങിനിടെ ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം. സുക്മ തോണ്ടമാര്‍കയില്‍ സ്ഫോടനത്തില്‍ സി.ആര്‍.പി.എഫ് ജവാന് പരുക്കേറ്റു. മാവോയിസ്റ്റ് സ്വാധീന മേഖലകളായ ബസ്തര്‍, ദന്തേവാഡ, സുക്മ, ബീജാപൂര്‍, കാങ്കീർ, രാജ്നന്ദഗാവ് നാരായണ്‍പൂര്‍ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പില്‍ പോളിങ് ബൂത്തിലെത്തുക. അര്‍ദ്ധ സൈനികവിഭാഗങ്ങളും സംസ്ഥാന പൊലീസും ഈ ജില്ലകളില്‍ പൂര്‍ണ്ണമായും വിന്യസിച്ചിരിക്കുകയാണ്. ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന മിസോറമിലും പോളിങ് തുടങ്ങി.
പ്രഭാത വാര്‍ത്തകള്‍ | നവംബര്‍ 7
◾ഗാസയെ വിഭജിച്ച ഇസ്രയേല്‍ സൈന്യം വടക്കന്‍ ഗാസ പടിച്ചെടുത്തു. ഗാസയിലെ ഇസ്രയേല്‍- ഹമാസ് പോരാട്ടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കടന്നു. വടക്കന്‍ ഗാസയിലുള്ളവര്‍ മൂന്നു മണിക്കൂറിനകം തെക്കന്‍ ഗാസയിലേക്കു മാറണമെന്ന് ആവശ്യപ്പെട്ട് സൈന്യം ലഘുലേഖകള്‍ വിതരണം ചെയ്തു. ഭയംമൂലം ജനം പുറത്തിറങ്ങാതെ ബങ്കറുകളിലും ഭൂഗര്‍ഭ അറകളിലുമാണു കഴിയുന്നത്. ഗാസ നഗരത്തെ വളഞ്ഞ ഇസ്രയേല്‍ സൈന്യം വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്. ◾ഗവര്‍ണര്‍ ജനപ്രതിനിധിയല്ലെന്നു സുപ്രീം കോടതി നിരീക്ഷിച്ചെങ്കിലും ഭരണഘടനാ പരിരക്ഷയുള്ള ഗവര്‍ണറെ എതിര്‍കക്ഷിയാക്കിയത് എന്തിനെന്നു കോടതി രജിസ്ട്രി. […]
ആര്യാടൻ ഷൗക്കത്ത് വിശദമായി കാര്യങ്ങൾ പറഞ്ഞുവെന്നും കുറച്ചു കാര്യങ്ങളിൽ കൂടി വ്യക്തത വേണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ
കെപിസിസി അച്ചടക്ക സമിതി യോഗത്തിൽ ആര്യാടൻ ഷൗക്കത്ത് വിശദമായി കാര്യങ്ങൾ പറഞ്ഞുവെന്നും കുറച്ചു കാര്യങ്ങളിൽ കൂടി വ്യക്തത വേണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ. എട്ടാം തീയതി വീണ്ടും യോഗം ചേർന്ന് കാര്യങ്ങൾ തീരുമാനിക്കും. ഷൗക്കത്ത് ഒരു കത്ത് നൽകിയിട്ടുണ്ട്. അത് സമിതി ഫയലിൽ സ്വീകരിച്ചു. സിപിഐഎം വെറുതെ വെള്ളം വെച്ച് കാത്തിരിക്കുകയാണ്. അവർക്ക് എന്തോ കാല ദോഷം സംഭവിച്ചിട്ടുണ്ട്. കോൺഗ്രസിൽ നിന്ന് ആരെയും പ്രതീക്ഷിച്ചു സി പി ഐ എം മുന്നോട്ട് പോകേണ്ടതില്ലെന്നും അവർ കഷ്ടപ്പെട്ട് ക്ഷണിച്ചു കൊണ്ട് […]
പലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചത് നിലപാടാണെന്നും അതിൽ മാറ്റമില്ലെന്നും കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്
മലപ്പുറത്ത് പാർട്ടി വിലക്ക് ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചത് നിലപാടാണെന്നും അതിൽ മാറ്റമില്ലെന്നും കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ഇക്കാര്യത്തിൽ പാർട്ടിക്കുണ്ടായ തെറ്റിദ്ധാരണ മാറ്റും. താൻ അച്ചടക്കം ലംഘിച്ചോ എന്നത് മാധ്യമങ്ങളോട് പറയുന്നില്ല. കെപിസിസി ജനറൽ സെക്രട്ടറിയാണ് താനെന്ന് പറഞ്ഞ ആര്യാടൻ ഷൗക്കത്ത് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും പ്രതികരിച്ചു. സിപിഎമ്മിന്റെ ക്ഷണം തള്ളാനും ആര്യാടൻ ഷൗക്കത്ത് തയ്യാറായില്ല.
