ഏത് പാർട്ടിയായാലും അവർക്ക് പ്രശ്നമുണ്ടായാലും പാർട്ടി നേതൃത്വം പരിഹരിച്ച് മുന്നോട്ട് പോവുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ.പാണക്കാട്ടേത് സൗഹൃദ സന്ദർശനമാണെന്നും ലീഗുമായി അഭിപ്രായ വ്യത്യാസമില്ലെന്നും ,കോൺഗ്രസിനകത്ത് പ്രശ്നമുണ്ടായാലും ലീഗിനകത്ത് പ്രശ്നമുണ്ടായാലും അതവർ തീർക്കുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം സാധാരണ രീതിയിൽ ഉള്ള കൂടിക്കാഴ്ച മാത്രമായിരുന്നെന്നും, ചർച്ച ചെയ്തത് പാർലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മാത്രമാണെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.
ലീഗുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് വിഡി സതീശൻ
