കെപിസിസി അച്ചടക്ക സമിതി യോഗത്തിൽ ആര്യാടൻ ഷൗക്കത്ത് വിശദമായി കാര്യങ്ങൾ പറഞ്ഞുവെന്നും കുറച്ചു കാര്യങ്ങളിൽ കൂടി വ്യക്തത വേണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ. എട്ടാം തീയതി വീണ്ടും യോഗം ചേർന്ന് കാര്യങ്ങൾ തീരുമാനിക്കും. ഷൗക്കത്ത് ഒരു കത്ത് നൽകിയിട്ടുണ്ട്. അത് സമിതി ഫയലിൽ സ്വീകരിച്ചു. സിപിഐഎം വെറുതെ വെള്ളം വെച്ച് കാത്തിരിക്കുകയാണ്. അവർക്ക് എന്തോ കാല ദോഷം സംഭവിച്ചിട്ടുണ്ട്. കോൺഗ്രസിൽ നിന്ന് ആരെയും പ്രതീക്ഷിച്ചു സി പി ഐ എം മുന്നോട്ട് പോകേണ്ടതില്ലെന്നും അവർ കഷ്ടപ്പെട്ട് ക്ഷണിച്ചു കൊണ്ട് പോയ കെ വി തോമസിന്റെ അവസ്ഥ അറിയാമല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.
ആര്യാടൻ ഷൗക്കത്ത് വിശദമായി കാര്യങ്ങൾ പറഞ്ഞുവെന്നും കുറച്ചു കാര്യങ്ങളിൽ കൂടി വ്യക്തത വേണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ
