Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹോക്കി ലോക റാങ്കിംഗിൽ ആറാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ വനിതകൾ

ഹോക്കി ലോക റാങ്കിംഗിൽ ആറാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ വനിതകൾ. 2368.83 റേറ്റിംഗ് പോയിന്റുമായി ഇംഗ്ലണ്ടിനെ മറികടന്നു. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലും ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിലും നടത്തിയ തകർപ്പൻ പ്രകടനമാണ് തുണയായത്.ഏഷ്യൻ ഗെയിംസിന് മുമ്പ് എട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാൽ കോണ്ടിനെന്റൽ ഷോപീസിലെ വെങ്കല മെഡലും റാഞ്ചിയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലെ കിരീട നേട്ടവും ആറാം സ്ഥാനത്തേക്കുള്ള വനിതാ ടീമിൻ്റെ തിരിച്ചുവരവിന് വഴിയൊരുക്കി. ലോക റാങ്കിംഗിൽ ഇന്ത്യയുടെ ഏറ്റവും മികച്ച മുന്നേറ്റമായിരുന്നു ആറാം സ്ഥാനത്തേക്കുള്ള ഉയർച്ച.

Posted inലേറ്റസ്റ്റ്, General, പ്രധാന വാർത്തകൾ

സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ കർശന നിർദേശം

രാജ്യ തലസ്ഥാനത്ത് വായു ഗുണനിലവാരം മോശമായ സാഹചര്യത്തില്‍ വൈക്കോല്‍ കത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് പഞ്ചാബ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ക്ക് നിര്‍ദേശംനല്‍കി സുപ്രീം കോടതി. വൈക്കോൽ കത്തിക്കുന്നതിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച സുപ്രീംകോടതി, വര്‍ഷാവര്‍ഷം ഡല്‍ഹിക്ക് ഇത്തരത്തില്‍ കടുത്ത അന്തരീക്ഷ മലിനീകരണത്തിലൂടെ കടന്നുപോകാന്‍ സാധിക്കില്ലെന്നും പറഞ്ഞു.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ കർശന നിർദേശം

രാജ്യ തലസ്ഥാനത്ത് വായു ഗുണനിലവാരം മോശമായ സാഹചര്യത്തില്‍ വൈക്കോല്‍ കത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് പഞ്ചാബ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ക്ക് നിര്‍ദേശംനല്‍കി സുപ്രീം കോടതി. വൈക്കോൽ കത്തിക്കുന്നതിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച സുപ്രീംകോടതി, വര്‍ഷാവര്‍ഷം ഡല്‍ഹിക്ക് ഇത്തരത്തില്‍ കടുത്ത അന്തരീക്ഷ മലിനീകരണത്തിലൂടെ കടന്നുപോകാന്‍ സാധിക്കില്ലെന്നും പറഞ്ഞു.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വൈദ്യുതി വകുപ്പിന് കീഴിൽ കോടികളുടെ അഴിമതിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്

വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യുന്നതിൽ അഴിമതിയുണ്ടെന്നും, ചാർജ് ചെയ്യൽ നടക്കുന്നത് ആപ്പ് വഴിയാണ്,ഇതിനായി ആപ്പിൽ മുൻകൂറായി പണം കെട്ടണം.നിശ്ചിത കാലയളവിൽ റീചാർജ് ചെയ്തില്ലെങ്കിൽ പണം നഷ്ടപ്പെടുമെന്നും, വൈദ്യുതി വകുപ്പിന് കീഴിൽ കോടികളുടെ അഴിമതിയെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. വൈദ്യുതി തൂണുകളിൽ ചാർജിങ് പോയിന്റ് സ്ഥാപിക്കാൻ കോടികൾ ചെലവിട്ടു.വൈദ്യുതി ചാർജ് ചെയ്യാൻ കെഎസ്ഇബി പുറത്തിറക്കിയ കെ മാപ്പ് പ്രവർത്തന രഹിതമാണ്.ഇതിനു പകരം ചാർജ് മോഡിനെ തെരഞ്ഞെടുത്തത് ടെണ്ടര്‍ ഇല്ലാതെയാണെന്നും പി.കെ.ഫിറോസ് ആരോപിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തനിക്കെതിരെ പണ്ട് ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് കെ ടി ജലീൽ എം എൽ എ

വിശുദ്ധ ഖുർആനെയും റംസാൻ കിറ്റിനെയും ഈന്തപ്പഴത്തെയും സ്വർണ്ണക്കടത്തിലേക്ക് വലിച്ചിഴച്ച് എന്നെ അപമാനിക്കാൻ ശ്രമിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വരെ കത്തെഴുതുകയും ചെയ്തവർ നെഞ്ചത്ത് കൈവെച്ച് ഇക്കാര്യം ആലോചിക്കുന്നത് നന്നായിരിക്കുമെന്ന് കെ ടി ജലീൽ എം എൽ എ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.സ്വർണക്കടത്ത് കേസിലെ 44 പ്രതികൾക്ക് പിഴയിട്ടതിന് പിന്നാലെ തനിക്കെതിരെ പണ്ട് ഉയർന്ന ആരോപണങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കാര്യമറിയാതെ വിമർശിക്കരുതെന്ന് ഫോക്ക്ലോർ അക്കാദമി

വിമർശകർ ദയവായി പ്രദർശനം വന്ന് കാണണമെന്ന് ഫോക്ക്ലോർ അക്കാദമി ചെയര്‍മാന്‍ ഒഎസ് ഉണ്ണികൃഷ്ണന്‍. ആദിവാസികളെ പ്രദര്‍ശന വസ്തുവാക്കിയിട്ടില്ല. അവിടെ അവരുടെ കലാപ്രകടനങ്ങളുടെ അവതരണമാണ് നടത്തിയത്.തെറ്റ് ചൂണ്ടികാണിച്ചാല്‍ തിരുത്തും. ആരെങ്കിലും ഫോട്ടോയെടുത്ത് തെറ്റായ രീയില്‍ പ്രചരിപ്പിക്കുന്നത് കണ്ട് വിമര്‍ശനം ഉന്നയിക്കരുത്. തെറ്റ് ബോധ്യപ്പെട്ടാല്‍ അംഗീകരിക്കുമെന്നും വേണ്ടിവന്നാല്‍ മാപ്പു പറയാനും തയ്യാറാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രിയങ്ക ഗാന്ധിക്ക് പൂക്കളില്ലാത്ത ബൊക്ക നൽകി കോൺഗ്രസ് പ്രവർത്തകൻ

പ്രിയങ്ക ഗാന്ധി ഇൻഡോറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം. വേദിയിൽ പ്രിയങ്കയെ അഭിവാദ്യം ചെയ്ത് കോൺഗ്രസ് പ്രവർത്തകൻ നൽകിയ ബൊക്കയിലാണ് പൂക്കളില്ലാതിരുന്നത്. ബൊക്കയിൽ പൂക്കളില്ലെന്ന് പ്രിയങ്ക​ഗാന്ധി തന്നെ പറയുകയും, എന്നാൽ പൂക്കൾ കൊഴിഞ്ഞുപോയെന്ന് പ്രവർത്തകൻ മറുപടി പറഞ്ഞെന്നുമാണ് റിപ്പോർട്ട്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 7

◾അസമയത്തെ വെടിക്കെട്ട് നിരോധിച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഭാഗികമായി റദ്ദാക്കി. വെടിക്കെട്ടു സമയക്രമം ക്ഷേത്രങ്ങളുടെ സാഹചര്യം പരിഗണിച്ച് സര്‍ക്കാരിനു തീരുമാനിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. സുപ്രീംകോടതി വിധിക്കു വിധേയമായിട്ടാകണം തീരുമാനമെടുക്കേണ്ടത്. ക്ഷേത്രങ്ങള്‍ റെയ്ഡ് ചെയ്ത് വെടിക്കോപ്പുകള്‍ പിടിച്ചെടുക്കാനുള്ള നിര്‍ദ്ദേശം റദ്ദാക്കി. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഉത്തരവ്. ◾കെ റെയില്‍ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും തുടര്‍ ചര്‍ച്ച വേണമെന്നും റെയില്‍വേ ബോര്‍ഡ്. ദക്ഷിണ റെയില്‍വേക്കാണ് ഈ നിര്‍ദേശം നല്‍കിയത്. റെയില്‍വേ ബോര്‍ഡിന് ദക്ഷിണ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഉപവാസ സമരത്തിൽ നിന്ന് പിന്മാറി വ്യാപാരികള്‍

കല്ലുത്താൻ കടവിലെ പുതിയ കെട്ടിടത്തിലേക്ക് പാളയം മാർക്കറ്റ് മാറ്റാനുള്ള പ്രവൃത്തികൾ പൂര്‍ത്തിയാകാനിരിക്കെയാണ് വ്യാപാരികള്‍ പ്രതിഷേധം ആരംഭിച്ചത്. ഇത് വ്യാപാരികളുടെയും അനുബന്ധ തൊഴിലാളികളുടെയും ഉപജീവന മാർഗം ഇല്ലാതാക്കുമെന്നും പാളയത്ത് തന്നെ കൂടുതൽ സൗകര്യം ഒരുക്കുകയുമാണ് വേണ്ടതെന്നാണ് സമരക്കാരുടെ ആവശ്യം.കോഴിക്കോട് മേയർ ചർച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചതോടെ ഉപവാസ സമരത്തിൽ നിന്ന് വ്യാപാരികൾ പിൻമാറി. അതേസമയം കടയപ്പ് സമരം തുടരുകയാണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനും എം ശിവശങ്കറിനും 65 ലക്ഷം പിഴ ചുമത്തി

കോൺസുലേറ്റ് കേന്ദ്രീകരിച്ചുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെല്ലാം ശിവശങ്കറിന് അറിയാമായിരുന്നു എന്ന് കസ്റ്റംസ് കമ്മീഷണറുടെ റിപ്പോർട്ട്. സന്ദീപ്, സരിത്ത്, സ്വപ്ന സുരേഷ്, എം ശിവശങ്കർ എന്നിവർക്ക് 65 ലക്ഷം രൂപയാണ് പിഴ ചുമത്തിയിട്ടുള്ളത്. യൂണിറ്റാക്ക് എംഡി സന്തോഷ് ഈപ്പന് ഒരു കോടിയും ,യുഎഇ കോൺസൽ ജനറൽ ധനകാര്യ വിഭാഗം തലവൻ ഖാലിദ് 1.30 കോടി പിഴ ഒടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.