വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യുന്നതിൽ അഴിമതിയുണ്ടെന്നും, ചാർജ് ചെയ്യൽ നടക്കുന്നത് ആപ്പ് വഴിയാണ്,ഇതിനായി ആപ്പിൽ മുൻകൂറായി പണം കെട്ടണം.നിശ്ചിത കാലയളവിൽ റീചാർജ് ചെയ്തില്ലെങ്കിൽ പണം നഷ്ടപ്പെടുമെന്നും, വൈദ്യുതി വകുപ്പിന് കീഴിൽ കോടികളുടെ അഴിമതിയെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. വൈദ്യുതി തൂണുകളിൽ ചാർജിങ് പോയിന്റ് സ്ഥാപിക്കാൻ കോടികൾ ചെലവിട്ടു.വൈദ്യുതി ചാർജ് ചെയ്യാൻ കെഎസ്ഇബി പുറത്തിറക്കിയ കെ മാപ്പ് പ്രവർത്തന രഹിതമാണ്.ഇതിനു പകരം ചാർജ് മോഡിനെ തെരഞ്ഞെടുത്തത് ടെണ്ടര്‍ ഇല്ലാതെയാണെന്നും പി.കെ.ഫിറോസ് ആരോപിച്ചു.
വൈദ്യുതി വകുപ്പിന് കീഴിൽ കോടികളുടെ അഴിമതിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്
