വിലക്കയറ്റവും വൈദ്യുതി ചാര്‍ജ് വര്‍ധനയും ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി മുസ്ലിം ലീഗ്. കെഎസ്ഇബി ഓഫീസുകള്‍ക്ക് മുന്നില്‍ നാളെ ലീഗ് ധര്‍ണ നടത്തും. സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്മെന്റ് വന്‍ പരാജയമാണെന്നും ലീഗ് കുറ്റപ്പെടുത്തി. ജനകീയ വിഷയങ്ങള്‍ യുഡിഎഫ് ഏറ്റെടുക്കുന്നതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തമിഴ്നാട്ടിലും പുതുച്ചേരിയിലും എൻഐഎ റെയ്ഡ്
തമിഴ്നാട്ടിലും പുതുചേരിയിലും എൻഐഐ റെയ്ഡ്. ഇതേ തുടർന്ന് ചെന്നൈയിൽ ഷബാബുദീൻ, മുന്ന, മിയാൻ എന്നീ 3 ബംഗ്ലാദേശി പൗരൻമാർ പിടിയിലായി.ഇവർക്ക് നിരോധിക്കപ്പെട്ട സംഘടനകളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ത്രിപുരയിലെ മേൽവിലാസത്തിൽ എടുത്ത വ്യാജ ആധാർ കാർഡുകളും കണ്ടെടുത്തു. ഉത്തരേന്ത്യക്കാരെന്ന വ്യാജേനയാണ് മൂന്ന് പേരും ഇവിടെ താമസിച്ചിരുന്നത്.
മണിപ്പൂരിൽ പലയിടത്തും സംഘർഷാവസ്ഥ തുടരുന്നു
മണിപ്പൂരിൽ സംഘർഷത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഒരു സൈനികന്റെ അമ്മയടക്കം നാല് പേരെ കലാപകാരികൾ തട്ടിക്കൊണ്ടുപോയിരുന്നു. ഈ സാഹചര്യത്തിലാണ് സംഘർഷമുണ്ടായത്. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താൻ അടിയന്തര നടപടി വേണമെന്ന് കരസേന ആവശ്യപ്പെട്ടു. അതോടൊപ്പം കഴിഞ്ഞ ദിവസം മണിപ്പൂരിലെ ഇംഫാലിൽ വീണ്ടും ആയുധം കൊളളയടിക്കാൻ ശ്രമം നടന്നിരുന്നു. ജനക്കൂട്ടത്തിന് നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഇംഫാലിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം കണ്ടല സർവ്വീസ് ബാങ്കിലും ഇഡി പരിശോധന
തിരുവനന്തപുരം കണ്ടല സർവ്വീസ് ബാങ്കിലെ മുൻ സെക്രട്ടറിമാരുടെ വീടുകളിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ പരിശോധന.ഇന്ന് പുലർച്ചെ അഞ്ചരമണിയോടെയാണ് എറണാകുളത്ത് നിന്നെത്തിയ ഇ.ഡി സംഘം വീടുകളിൽ പരിശോധന ആരംഭിച്ചത്. ബാങ്കിലെ മുൻ സെക്രട്ടറിമാരായ ശാന്തകുമാരി രാജേന്ദ്രൻ, മോഹനചന്ദ്രൻ, കളക്ഷൻ ഏജന്റ് അനി എന്നിവരുടെ വീടുകളിലാണ് ഇ.ഡി പരിശോധന നടത്തുന്നത്.
മാനവീയം വീഥിയിൽ വീണ്ടും സംഘർഷം
തിരുവനന്തപുരത്തെ മാനവീയം വീഥിയിൽ പൊലീസിന് നേരെയുണ്ടായ കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റു. നെട്ടയം സ്വദേശി രാജിക്ക് ആണ് കല്ലേറിൽ പരിക്കേറ്റത്. പൊലീസിനെ കല്ലെറിഞ്ഞ ജയപ്രസാദ് എന്നയാള്‍ ഉൾപ്പെടെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചഭാഷിണി ഉപയോഗം രാത്രി 12 മണിക്ക് പൊലിസ് നിർത്തിവെച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു പോലീസിനു നേരെ കല്ലേറുണ്ടായത്.കഴിഞ്ഞ ദിവസവും മാനവീയം വീഥിയിൽ കൂട്ടയടി നടന്നിരുന്നു. സംഘർഷത്തെ തുടർന്ന് നൈറ്റ് ലൈഫിൽ പരിശോധന കടുപ്പിക്കാനുള്ള തീരുമാനത്തിലായിരുന്നു പോലീസ്.
പ്രഭാത വാര്‍ത്തകള്‍ | നവംബര്‍ 8
◾മാധ്യമപ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ തോന്നുംപോലെ പിടിച്ചെടുക്കരുതെന്നു സുപ്രീംകോടതി. ഇതിനായി വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം തയ്യാറാക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സികള്‍ ഭരണകൂടമായി മാറുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ഫോണും കമ്പ്യൂട്ടറടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുക്കുന്ന പ്രവണത വര്‍ധിച്ചതിനെതിരേ മീഡിയ പ്രൊഫഷണല്‍സ് ഫൗണ്ടേഷന്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താസ്രോതസ് സംരക്ഷിക്കാനുള്ള അവകാശമുണ്ട്. സ്വകാര്യത മൗലിക അവകാശമാണെന്നും സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു. ◾ഏഴു ദിവസമായി തിരുവനന്തപുരത്ത് നടത്തിയ കേരളീയം -2023 അടുത്ത വര്‍ഷങ്ങളിലും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ […]
ദീപാവലി തിരക്ക് കണക്കിലെടുത്ത് 2 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് സതേൺ റെയിൽവേ
ദീപാവലി തിരക്ക് കണക്കിലെടുത്ത് 2 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് സതേൺ റെയിൽവേ. ട്രെയിൻ നമ്പർ 06062 നാഗർകോവിൽ -മംഗലാപുരം ഫെസ്റ്റിവൽ സ്പെഷ്യൽ നവംബർ 11, 18, 25 തീയതികളിൽ സർവീസ് നടത്തും. 2.45 ന് നാഗർകോവിലിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം പുലർച്ചെ 5. 15 ന് മംഗലാപുരത്ത് എത്തും.
പാപ്പരത്ത ഹര്‍ജി ഫയല്‍ ചെയ്ത് വീവര്‍ക്ക്
സാമ്പത്തിക ബാധ്യത വര്‍ധിച്ചതിനെ തുടര്‍ന്ന് ജോലി ചെയ്യാന്‍ വര്‍ക്ക് സ്പേസ് ഒരുക്കുന്ന പ്രമുഖ അമേരിക്കന്‍ കമ്പനിയായ വീവര്‍ക്ക് പാപ്പരത്ത ഹര്‍ജി ഫയല്‍ ചെയ്തു. ഒരു ഘട്ടത്തില്‍ 5000 കോടി ഡോളറായി മൂല്യം ഉയര്‍ന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. കമ്പനിയെ പുനഃസംഘടിപ്പിക്കുന്നതിന് ഓഹരിയുടമകളുടെ സഹകരണം കമ്പനി തേടിയിട്ടുണ്ട്. കമ്പനിയുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കൂടാതെ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഓഫീസ് സ്പേസ് വാടകയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ […]
‘ഉയിര്‍പ്പ്’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു
നിരവധി പ്രേക്ഷക പ്രശംസ നേടിയ ‘ബന്നേര്‍ഘട്ട’ എന്ന സിനിമക്ക് ശേഷം വിഷ്ണു നാരായണന്‍ രചനയും സംവിധാനവും ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ‘ഉയിര്‍പ്പ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാള സിനിമയില്‍ ഇതിനകം കാണാത്ത ‘സ്‌ളാഷര്‍ ത്രില്ലര്‍’ എന്ന സ്വഭാവത്തിലുള്ള സിനിമയാണ്. മലയാളത്തിലെ പ്രമുഖ സംവിധായകരും, മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരും ചേര്‍ന്നാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. തോട്ടിങ്ങല്‍ ഫിലിംസിന്റെ ബാനറില്‍ ഷമീര്‍ തോട്ടിങ്ങല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി എന്നീ മൂന്ന് […]
‘സലാര്‍’ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് 160 കോടി രൂപ!
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് പ്രഭാസ് നായകനായി എത്തുന്ന ‘സലാര്‍’ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സിന് ലഭിച്ച തുക സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ട്. ഒടിടി റൈറ്റ്‌സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒടിടി റൈറ്റ്‌സ് നൈറ്റ്ഫ്‌ലിക്‌സാണ് നേടിയിരിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സിന് ലഭിച്ചതില്‍ വെച്ച് ഉയര്‍ന്ന തുകയാണ് സലാറിന്റേത് എന്നതിനാല്‍ റെക്കോര്‍ഡുമാണ്. പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നു. കേരളത്തില്‍ സലാര്‍ വിതരണം ചെയ്യുക ചിത്രത്തില്‍ വര്‍ദ്ധരാജ് […]
