Posted inവിനോദം

ബേസില്‍ ജോസഫ് നായകനാകുന്ന ‘ഫാലിമി’ ട്രെയിലര്‍

ചിയേഴ്സ് എന്റര്‍ടൈന്‍മെന്റ്‌സും സൂപ്പര്‍ ഡ്യൂപ്പര്‍ സിനിമയും ചേര്‍ന്നു നിര്‍മ്മിച്ചു നവാഗതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഫാലിമി’. ബേസില്‍ ജോസഫും ചിയേഴ്സ് എന്റര്‍ടൈന്‍മെന്റസും ഒന്നിക്കുന്ന ചിത്രം കൂടെയാണ് ഫാലിമി. പേര് സൂചിപ്പിക്കും പോലെയൊരു ഫാമിലി എന്റെര്‍റ്റൈനര്‍ ആയ ചിത്രത്തിന്റെ ട്രെയിലര്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കുകയാണ്. ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രത്തില്‍ ജഗദീഷും മഞ്ജു പിള്ളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരുവനന്തപുരത്തു നിന്നൊരു കുടുംബം വാരണാസിയിലേക്ക് നടത്തുന്ന ഒരു യാത്രയും അതിനിടയില്‍ നടക്കുന്ന […]

Posted inവിനോദം

‘അച്ചുതന്റെ അവസാന ശ്വാസം’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

മധ്യവയസ്‌കനും കിടപ്പ് രോഗിയുമായ അച്ചുതന്റെ ജീവതം പറയുന്ന ചിത്രമായ ‘അച്ചുതന്റെ അവസാന ശ്വാസം’ത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. എല്‍.എം.എ ഫിലിം പ്രൊഡക്ഷന്‍സ്, പ്രെസ്റ്റോ മൂവീസ്, പെര്‍ഫ്റ്റ് പിക്ച്ചര്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ലീനു മേരി ആന്റണി നിര്‍മ്മിച്ച് നവാഗതനായ അജയ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മറിയം, ചട്ടമ്പി, സാജന്‍ ബേക്കറി, അപ്പന്‍ എന്നീ സിനിമകളിലൂടെ പ്രശസ്തനായ ജോസഫ് ചിലമ്പനാണ് ചിത്രത്തില്‍ അച്ചുതനായി എത്തുന്നത്. ജോസഫ് ചിലമ്പനെ കൂടാതെ പൗളി വല്‍സന്‍, അനില്‍ കെ […]

Posted inഓട്ടോമോട്ടീവ്

ഇലക്ട്രിക് വാഹന വിപണിയിലേക്ക് റോയല്‍ എന്‍ഫീല്‍ഡ്

ഇലക്ട്രിക് വാഹന വിപണിയിലേക്ക് കാലെടുത്ത് വയ്ക്കാന്‍ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. കമ്പനിയുടെ സ്വപ്ന പദ്ധതി എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഇവി മേഖലയിലേക്കുള്ള രംഗപ്രവേശം. മിഡ്-വെയ്റ്റ് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റിലെ (250സിസി -750സിസി) ആഗോളവമ്പന്‍ ഇഐസിഎംഎ മോട്ടോര്‍ ഷോ 2023ലാണ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹന ഡിസൈന്‍ ആശയമായ ഹിമാലയന്‍ ഇലക്ട്രിക് അവതരിപ്പിച്ചു കൊണ്ടാണ് പുതുയുഗത്തിന് ആരംഭം കുറിക്കാന്‍ ആര്‍ഇ ഒരുങ്ങുന്നത്. പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ ആഗോള തലത്തിലെ അവതരണത്തിനൊപ്പമാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഇലക്ട്രിക് ടെസ്റ്റ്‌ബെഡും കമ്പനി വാഹന […]

Posted inപുസ്തകങ്ങൾ

കോഡക്‌സ് ഗിഗാസ്

സാമ്പ്രദായിക ഡിറ്റക്ടീവ് നോവലുകളില്‍ നിന്ന് വ്യത്യസ്തമായി ചരിത്രം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ എല്ലാ ജ്ഞാന മേഖലകളുടെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന സര്‍ഗ്ഗാത്മകസൃഷ്ടികളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ക്രൈം ഫിക്ഷന്‍ എന്നതിന് ഉത്തമോദാഹരണമാണ് കോഡക്സ് ഗിഗാസ്. വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഒരു ഗൂഢസംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ചുരുളഴിക്കുന്ന അനുരാഗ് ഗോപിനാഥിന്റെ ആഖ്യാനവും മികച്ചതാണ്. ‘കോഡക്‌സ് ഗിഗാസ്’. ഡിസി ബുക്‌സ്. വില 256 രൂപ.

Posted inആരോഗ്യം

ചായ, കാപ്പി മുതലായവ ഇരുമ്പിന്റെ ആഗിരണത്തെ തടയുന്നു

ഇരുമ്പ് നമ്മുടെ ശരീരത്തിന് വളരെ പ്രധാനപ്പെട്ട ഒരു രാസ മൂലകമാണ്. ശരീരത്തിലുടനീളം ഓക്‌സിജന്‍ വഹിക്കുന്ന ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഹീമോഗ്ലോബിന്റെ ഒരു പ്രധാന ഘടകമാണിത്. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് ഇരുമ്പിന്റെ കുറവ് വളരെ സാധാരണയായി കാണപ്പെടുന്നത്. പ്രത്യേകിച്ച് ഗര്‍ഭകാലത്താണ് സ്ത്രീകള്‍ ഇരുമ്പിന്റെ കുറവ് വളരെ കൂടുതലായി നേരിടേണ്ടി വരുന്നത്. ഓരോ മാസവും സ്ത്രീകള്‍ക്ക് ആര്‍ത്തവമുണ്ടാകുകയും, അതിലൂടെ അവരുടെ ശരീരത്തിലെ ഇരുമ്പിന്റെ അളവ് കുറയുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ട ഇരുമ്പിന്റെ അളവ് തിരികെ ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഡോക്ടര്‍മാരുടെ […]

Posted inലേറ്റസ്റ്റ്

പാഴ്സല്‍ 800 ഏക്കറിലെ മരച്ചുവട്ടില്‍

പോസ്റ്റ് മാന്‍ ഉടമയ്ക്കു നല്‍കേണ്ട പാഴ്സല്‍ ഉടമയുടെ 800 ഏക്കര്‍ സ്ഥലത്തെ ഒരു മരച്ചുവട്ടില്‍ വച്ചു. മരച്ചുവട്ടില്‍ പാഴ്സല്‍ വച്ചിട്ടുണ്ടെന്ന് ഉടമയെ അറിയിക്കുകയും ചെയ്തു. പാഴ്സല്‍ കണ്ടെത്താന്‍ ഉടമയായ വനിത തന്റെ 800 ഏക്കര്‍ പറമ്പിലെ മരച്ചുവടുകളിലെല്ലാം പരതി നടന്നു. പാഴ്സല്‍ തേടി മരച്ചുവടുകള്‍തോറും അലയുന്ന വീഡിയോ അവര്‍തന്നെ പകര്‍ത്തി. ഈ വീഡിയോ യൂറ്റിയൂബില്‍ വൈറലായി. ഓസ്ട്രേലിയയിലെ സെന്‍ട്രല്‍ ക്വീന്‍സ്ലാന്റിലെ ഹെയ്ഡി എന്ന വയോധികയ്ക്കുള്ള പാഴ്സലാണ് പോസ്റ്റ്മാന്‍ മരച്ചുവട്ടില്‍ വച്ചത്. ടിക്ടോക്കിലൂടെയാണ് ഹെയ്ഡി ഈ അനുഭവം ആദ്യം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇ ഡി അന്വേഷണത്തെ വിമർശിച്ച് എം എം മണി

മനുഷ്യസഹജമായ വീഴ്ചകൾ സംഭവിക്കുമെന്നും അത് എല്ലാ കാലത്തും നടന്നിട്ടുള്ളതാണെന്നും എംഎം മണി.എവിടെയെങ്കിലും ചില വീഴ്ചകൾ വന്നിട്ടുണ്ട് എന്നതുകൊണ്ട് സഹകരണ പ്രസ്ഥാനങ്ങൾ എല്ലാം പിഴയാണെന്ന് കരുതുന്നത് ശുദ്ധ അസംബന്ധമാണ്.ഇഡിയെ ഉപയോഗിച്ച് സഹകരണ മേഖലയെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇ ഡി ബാങ്കുകളെ മാത്രമല്ല രാഷ്ട്രീയ നേതാക്കളെയും കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു

സാമ്പത്തിക പ്രതിസന്ധിമൂലമാണ് പെൻഷൻ വിതരണത്തിന് പണം അനുവദിക്കാൻ സാധിക്കാത്തതെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വൈകുന്നതിനെതിരായ ഹര്‍ജിയിലാണ് ചീഫ് സെക്രട്ടറി ഓണ്‍ലൈനില്‍ ഹാജരായി ഇക്കാര്യം അറിയിച്ചത് .നവംബർ 30നുള്ളിൽ ഒക്ടോബർ നവംബർ മാസത്തെ പെൻഷൻ നൽകണമെന്നും, ഇത് നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയും കെഎസ്ആര്‍ടിസി എംഡിയും കോടതിയിൽ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 8

◾ഒരാഴ്ചക്കിടെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം വീണ്ടും സുപ്രീം കോടതിയില്‍. ബില്ലുകളില്‍ ഒപ്പ് വയ്ക്കാത്ത നടപടിക്കെതിരെ 2022 ല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെതിരെയാണ് ചീഫ് സെക്രട്ടറിയും, നിയമ സെക്രട്ടറിയും ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്രസര്‍ക്കാരിനെയും എതിര്‍ കക്ഷികളാക്കി കേരളസര്‍ക്കാരും ടിപി രാമകൃഷ്ണന്‍ എംഎല്‍എയും സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ ഹര്‍ജി. ◾ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി. എന്നാല്‍ ഒബ്സര്‍വറുടെ സാന്നിധ്യത്തിലാണ് തെരഞ്ഞടുപ്പ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെ അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ ഫ്ലാറ്റിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എറണാകുളത്തെ ഇടത്തറയിലുള്ള ഫ്ലാറ്റിലാണ് അലനെ അവശനിലയിൽ കണ്ടെത്തിയത്.പന്തീരാങ്കാവ് കേസ് നിലവിൽ വിചാരണ നടക്കുകയാണ്. ഈ വിചാരണ മൂലം പരീക്ഷകൾ തടസ്സപ്പെടുന്ന സാഹചര്യം അലനുണ്ട്. ഇതാവാം ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.