പോസ്റ്റ് മാന്‍ ഉടമയ്ക്കു നല്‍കേണ്ട പാഴ്സല്‍ ഉടമയുടെ 800 ഏക്കര്‍ സ്ഥലത്തെ ഒരു മരച്ചുവട്ടില്‍ വച്ചു. മരച്ചുവട്ടില്‍ പാഴ്സല്‍ വച്ചിട്ടുണ്ടെന്ന് ഉടമയെ അറിയിക്കുകയും ചെയ്തു. പാഴ്സല്‍ കണ്ടെത്താന്‍ ഉടമയായ വനിത തന്റെ 800 ഏക്കര്‍ പറമ്പിലെ മരച്ചുവടുകളിലെല്ലാം പരതി നടന്നു. പാഴ്സല്‍ തേടി മരച്ചുവടുകള്തോറും അലയുന്ന വീഡിയോ അവര്‍തന്നെ പകര്‍ത്തി. ഈ വീഡിയോ യൂറ്റിയൂബില്‍ വൈറലായി. ഓസ്ട്രേലിയയിലെ സെന്‍ട്രല്‍ ക്വീന്‍സ്ലാന്റിലെ ഹെയ്ഡി എന്ന വയോധികയ്ക്കുള്ള പാഴ്സലാണ് പോസ്റ്റ്മാന് മരച്ചുവട്ടില്‍ വച്ചത്. ടിക്ടോക്കിലൂടെയാണ് ഹെയ്ഡി ഈ അനുഭവം ആദ്യം പങ്കുവച്ചത്. പാഴ്സല്‍ കണ്ടെത്താന്‍ താന്‍ മണിക്കൂറുകളോളം അന്വേഷിച്ചെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നു. അതോടെ ടിക്ടോക്കില്‍ വൈറലായി. ”ചിയേഴ്സ് ഓസ്ട്രേലിയ പോസ്റ്റ്, ഗംഭീരമായിട്ടുണ്ട്,” എന്നു പറഞ്ഞുകൊണ്ടാണ് അവര്‍ തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്. വീഡിയോ വൈറലായതോടെ ഓസ്ട്രേലിയന്‍ പോസ്റ്റ് ക്ഷമാപണവുമായി രംഗത്തെത്തി.
പാഴ്സല്‍ 800 ഏക്കറിലെ മരച്ചുവട്ടില്‍
