യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവ് അനുസരിച്ച് ഇസ്രയേൽ പലസ്തീൻ യുദ്ധത്തിൽ പരിക്കേറ്റ പലസ്തീൻ സ്വദേശികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ യുഎഇ ഗാസയിൽ ഫീൽഡ് ഹോസ്പിറ്റൽ ആരംഭിക്കുന്നു. യുഎഇയുടെ കാരുണ്യ പദ്ധതിയായ ഗാലന്റ് നൈറ്റ്-3ന്റെ ഭാഗമായി 150 കിടക്കകളുള്ള ആശുപത്രിയാണ് സ്ഥാപിക്കുന്നത്. അതോടൊപ്പം ഗാസയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തെ പിന്തുണച്ച അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് വൈറ്റ് ഹൗസിന്റെ ദീപാവലി ക്ഷണം നിരസിച്ച് കനേഡിയൻ കവി രൂപി കൗർ.
കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് ലാഭത്തില്‍ 60 ശതമാനത്തിലെറെ വളര്‍ച്ച
കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് നടപ്പു വര്‍ഷം (2023-24) ജൂലൈ-സെപ്റ്റംബറിലെ സംയോജിത ലാഭത്തില്‍ 60 ശതമാനത്തിലെറെ വളര്‍ച്ച. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 112.79 കോടി രൂപയില്‍ നിന്ന് 60.95 ശതമാനം ഉയര്‍ന്ന് 181.53 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണിലെ 98.65 കോടി രൂപയില്‍ നിന്ന് ലാഭം 84 ശതമാനം ഉയര്‍ത്താനും കപ്പല്‍ശാലയ്ക്ക് സാധിച്ചു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ 10 രൂപ മുഖവിലയുള്ള ഓഹരിയെ അഞ്ച് രൂപ വിലയുള്ള രണ്ട് ഓഹരികളാക്കി മാറ്റുമെന്നും സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഹരി […]
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ നിന്ന് പണം സമ്പാദിക്കാം
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ നിന്ന് പണം സമ്പാദിക്കാന്‍ സാധിക്കുന്ന സേവനങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് മെറ്റ. ഇന്‍സ്റ്റഗ്രാം ക്രിയേറ്റേഴ്സിനുള്ള ‘ഇന്‍വൈറ്റ് ഓണ്‍ലി ഹോളിഡേ ബോണസാണ്’ ഇതില്‍ ആദ്യത്തേത്. ക്രിയേറ്റേഴ്‌സിന് അവര്‍ പങ്കുവെക്കുന്ന ക്രിയേറ്റീവായിട്ടുള്ള ഫോട്ടോകള്‍ക്കും റീലുകള്‍ക്കും പ്രതിഫലം നല്‍കുന്ന സംവിധാനമാണിത്. പ്രാരംഭഘട്ടത്തില്‍ യു.എസ്, സൗത്ത് കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ ക്രിയേറ്റേഴ്‌സിനാണ് ഫീച്ചര്‍ ലഭ്യമാവുക. ഈ വര്‍ഷം അവസാനം വരെ തിരഞ്ഞെടുത്ത ക്രിയേറ്റേഴ്സിന് ഈ ഫീച്ചര്‍ പരീക്ഷണാര്‍ഥം ലഭ്യമാക്കിയേക്കും. അതേസമയം പണം ലഭിക്കാന്‍ ചില മാനദണ്ഡങ്ങളുണ്ട്. ബോണസിന്റെ കാലാവധിയില്‍ റീലുകള്‍ […]
വിക്കി കൗശല്‍ നായകനാകുന്ന ‘സാം ബഹദുര്‍’ ട്രെയിലര്‍
വിക്കി കൗശല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘സാം ബഹദുര്‍’. വലിയ മേയ്‌ക്കോവറിലാണ് വിക്കി കൗശല്‍ ചിത്രത്തില്‍ എത്തുന്നത്. സാം ബഹദുറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സാം മനേക്ഷാ ആയാണ് പുതിയ ചിത്രത്തില്‍ വിക്കി കൗശല്‍ വേഷമിട്ടിരിക്കുന്നത്. ഇന്ത്യന്‍ കരസേനയുടെ ഫീല്‍ഡ് മാര്‍ഷലായ ആദ്യത്തെ വ്യക്തിയാണ് സാം മനേക്ഷാ. സാന്യ മല്‍ഹോത്ര നായികയായും എത്തുന്ന ചിത്രത്തില്‍ ഫാത്തിമ സന ഷെയ്ക്ക്, ജസ്‌കരന്‍ സിംഗ് ഗാന്ധി, നീരജ് കബി, റിച്ചാര്‍ഡ്, എഡ്വാര്‍ഡ് രോഹന്‍ വര്‍മ, ജെഫ്രീ, രാജീവ്, എഡ് റോബിന്‍സണ്‍, റിച്ചാര്‍ഡ് […]
‘വേല’യുടെ പ്രീറിലീസ് ടീസര്‍
നവംബര്‍ 10 ന് തിയേറ്ററുകളിലേക്കെത്തുന്ന ‘വേല’യുടെ പ്രീറിലീസ് ടീസര്‍ റിലീസായി. ഷെയിന്‍ നിഗവും സണ്ണി വെയ്നും പോലീസ് വേഷങ്ങളിലെത്തുന്ന ചിത്രം പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കുന്ന ചിത്രമാണ്. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത ചിത്രത്തിലെ തിരക്കഥ എം.സജാസ് ഒരുക്കുന്നു. ഹിറ്റ് സംഗീത സംവിധായകന്‍ സാം സി എസ്സാണ് വേലയുടെ ഗാനങ്ങള്‍ക്കും പശ്ചാത്തല സംഗീതത്തിനും പിന്നില്‍. പാലക്കാടും പരിസര പ്രദേശത്തും ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ്. വേലയുടെ ട്രെയ്‌ലറും […]
പോര്‍ഷെ 911 ജിടി 3 ടൂറിങ് മാനുവല്‍ സ്വന്തമാക്കി പൃഥ്വിരാജ്
ലംബോര്‍ഗിനി ഉറുസും ബിഎംഡബ്ല്യു 7 സീരിസുമെല്ലാമുള്ള പൃഥ്വിരാജിന്റെ ഏറ്റവും പുതിയ വാഹനം പോര്‍ഷെയുടെ സ്‌പോര്‍ട്‌സ് കാര്‍. പോര്‍ഷെ 911 ജിടി 3 ടൂറിങ് മാനുവല്‍ ഗിയര്‍ബോക്‌സാണ് താരം സ്വന്തമാക്കിയത്. മാനുവല്‍ ഗിയര്‍ബോക്‌സ് കാറുകള്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ മാത്രമേ പോര്‍ഷെ 911 മാനുവല്‍ മോഡല്‍ വാങ്ങാറുള്ളൂ. ബുക്ക് ചെയ്താല്‍ ഏറെ നാള്‍ കാത്തിരുന്നാല്‍ മാത്രമേ പോര്‍ഷെ 911 ജിടി 3 ടൂറിങ് മാനുവല്‍ ലഭിക്കൂ. ഇന്ത്യയില്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് ഇതിന്റെ മാനുവല്‍ മോഡല്‍ സ്വന്തമായുള്ളത്. നേരത്തെ […]
ശ്രീലങ്കന്‍ കഥകള്‍
അ. മുത്തുലിംഗം, ലിയനഗേ അമരകീര്‍ത്തി, ഷോഭാശക്തി, ചക്രവര്‍ത്തി, തക്ഷില സ്വര്‍ണമാലി, സുമുദു നിരാഗി സെനെവിരത്‌നെ, ഹസീന്‍ ആദം, മുഹമ്മദ് റഷ്മി അഹമദ്, തമിഴ്‌നദി, പ്രമീള പ്രദീപന്‍, ഇസുരു ചാമര സോമവീര, സുസാന്ത മൂനമല്‍പേ. ശ്രീലങ്കന്‍ സംസ്‌കാരവൈവിധ്യങ്ങളെയും അധിനിവേശചരിത്രത്തെയും അടിച്ചമര്‍ത്തലുകളെയും ഐക്യപ്പെടലുകളെയും അതിജീവനത്തെയും പ്രണയത്തെയും വിദ്വേഷത്തെയും അടയാളപ്പെടുത്തുന്ന രചനകളുടെ പരിഭാഷ. സിംഹള-തമിഴ് എഴുത്തുകളുടെ വശ്യതയും വൈവിദ്ധ്യവും വിളിച്ചോതുന്ന പന്ത്രണ്ട് എഴുത്തുകാരുടെ കഥകളുടെ സമാഹാരം. ‘ശ്രീലങ്കന്‍ കഥകള്‍’. പരിഭാഷ – എ.കെ. റിയാസ് മുഹമ്മദ്. മാതൃഭൂമി. വില 246 രൂപ. […]
വാര്‍ദ്ധക്യത്തെ ഓടിക്കാന്‍ ഈ അഞ്ചു ഭക്ഷണങ്ങള്‍ ശീലമാക്കാം
പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ ഏതു പ്രായത്തിലും നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യത്തോടെയിരിക്കാന്‍ സംരക്ഷിക്കും. എണ്‍പതുകളില്‍ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുമെന്ന ചിന്ത പലരെയും ബാധിക്കുന്നുണ്ട്. എന്നാല്‍ ഈ അഞ്ചു ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍, നിങ്ങളെ വാര്‍ദ്ധക്യം എളുപ്പത്തില്‍ പിടികൂടില്ല. പപ്പായയുടെ പപ്പെയ്ന്‍ എന്ന എന്‍സൈം പ്രായമാകല്‍ വിരുദ്ധ ഗുണങ്ങള്‍ക്കായി സഹായിക്കുന്നു. ഇതില്‍ ലൈക്കോപീന്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ ധാരാളമുണ്ട്, ഇത് പ്രായമാകുന്നതിന്റെ ദൃശ്യമായ ലക്ഷണങ്ങളില്‍ നിന്ന് സംരക്ഷിക്കും. ചര്‍മ്മത്തില്‍ അടിഞ്ഞുകൂടുകയും ചെറിയ മുഴകള്‍ രൂപപ്പെടുകയും ചെയ്യുന്ന കേടായ കെരാറ്റിന്‍ നീക്കം ചെയ്യാനും പപ്പൈന് കഴിയും. […]
മദ്ധ്യാഹ്ന വാർത്തകൾ
ഒരാഴ്ചക്കിടെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം വീണ്ടും സുപ്രീം കോടതിയിൽ.ബില്ലുകളിൽ ഒപ്പ് വയ്ക്കാത്ത നടപടിക്കെതിരെ 2022 ൽ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയതിനെതിരെയാണ്ചീഫ് സെക്രട്ടറിയും, നിയമ സെക്രട്ടറിയും ഹർജി സമര്‍പ്പിച്ചിരിക്കുന്നത്.ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്രസർക്കാരിനെയും എതിർ കക്ഷികളാക്കി കേരളസർക്കാരും ടിപി രാമകൃഷ്ണൻ എംഎൽഎയും സുപ്രീംകോടതിയിൽ നല്‍കിയ ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ ഹര്‍ജി. കേരള ചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണ് തൃശൂർ കേരളവർമ്മ കോളേജിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ പേരിൽ കെഎസ്‍യു നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ- […]
ഗവർണ്ണർക്കെതിരെ രണ്ടാമത്തെ ഹര്‍ജിയുമായി കേരളം
ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്രസർക്കാരിനെയും എതിർ കക്ഷികളാക്കി കേരളസർക്കാരും ടിപി രാമകൃഷ്ണൻ എംഎൽഎയും സുപ്രീംകോടതിയിൽ നല്‍കിയ ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ ഹര്‍ജി. ചീഫ് സെക്രട്ടറിയും, നിയമ സെക്രട്ടറിയുമാണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്.ബില്ലുകളിൽ ഒപ്പ് വയ്ക്കാത്ത നടപടിക്കെതിരെ 2022 ൽ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
