യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവ് അനുസരിച്ച് ഇസ്രയേൽ പലസ്തീൻ യുദ്ധത്തിൽ പരിക്കേറ്റ പലസ്തീൻ സ്വദേശികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ യുഎഇ ഗാസയിൽ ഫീൽഡ് ഹോസ്പിറ്റൽ ആരംഭിക്കുന്നു. യുഎഇയുടെ കാരുണ്യ പദ്ധതിയായ ഗാലന്റ് നൈറ്റ്-3ന്റെ ഭാഗമായി 150 കിടക്കകളുള്ള ആശുപത്രിയാണ് സ്ഥാപിക്കുന്നത്. അതോടൊപ്പം ഗാസയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തെ പിന്തുണച്ച അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് വൈറ്റ് ഹൗസിന്റെ ദീപാവലി ക്ഷണം നിരസിച്ച് കനേഡിയൻ കവി രൂപി കൗർ.
പരിക്കേറ്റ പലസ്തീൻ സ്വദേശികൾക്ക് യുഎഇ ഗാസയിൽ ഫീൽഡ് ഹോസ്പിറ്റൽ ആരംഭിക്കുന്നു
