Posted inഓട്ടോമോട്ടീവ്

ഫോക്സ്വാഗണ്‍ ടൈഗന്റെ പുതിയ പതിപ്പെത്തി

ജിടി എഡ്ജ് ട്രയല്‍ എഡിഷന്‍ എന്ന പേരില്‍ ഫോക്സ്വാഗണ്‍ ടൈഗന്റെ പുതിയ പ്രത്യേക പതിപ്പ് പുറത്തിറക്കി. എസ്യുവിയുടെ എക്‌സ്-ഷോറൂം വില 16.3 ലക്ഷം രൂപയാണ്. ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച ജിടി എഡ്ജ് ലിമിറ്റഡ് എഡിഷനില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ചില സൗന്ദര്യവര്‍ദ്ധക മാറ്റങ്ങളാണ് ടൈഗണ്‍ ജിടി എഡ്ജ് ട്രയല്‍ എഡിഷന്റെ സവിശേഷത. എസ്യുവിക്ക് ഫങ്ഷണല്‍ റൂഫ് റെയിലുകളും 17 ഇഞ്ച് അലോയ് വീലുകളും ബ്ലാക്ക് & റെഡ് ബ്രേക്ക് കാലിപ്പറുകളില്‍ ഫിനിഷ് ചെയ്തിട്ടുണ്ട്. ടൈഗണ്‍ ജിടി എഡ്ജ് […]

Posted inപുസ്തകങ്ങൾ

റഷ്യന്‍ നാടോടിക്കഥകള്‍

റഷ്യന്‍ കവിയും നോവലിസ്റ്റുമായ അലക്സാണ്ടര്‍ പുഷ്‌കിന്‍ പുനരാഖ്യാനം ചെയ്ത നാടോടിക്കഥകള്‍. കുട്ടികള്‍ക്കു വേണ്ടി ലോകപ്രശസ്ത എഴുത്തുകാരന്റെ അക്ഷരസമ്മാനം. ‘റഷ്യന്‍ നാടോടിക്കഥകള്‍’. അലക്‌സാണ്ടര്‍ പുഷ്‌കിന്‍. പരിഭാഷ – പത്മാകൃഷ്ണമൂര്‍ത്തി. ചിത്രീകരണം-അരവിന്ദ് വട്ടംകുളം. മാതൃഭൂമി ബുക്‌സ്. വില 133 രൂപ.  

Posted inആരോഗ്യം

പ്രമേഹ രോഗികള്‍ക്ക് കഴിക്കാം ചുവന്ന ചീര

ചുവന്ന ചീര പോഷകഗുണങ്ങള്‍കൊണ്ട് സമ്പന്നമാണ്. ഇവ പ്രമേഹ രോഗികളുടെ ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. വൈറ്റമിന്‍ എ, സി, ഇ എന്നിവ ചുവന്ന ചീരയില്‍ ധാരാളമുണ്ട്. ഗ്ലൈസെമിക് ഇന്‍ഡക്സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടില്ല. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ രക്തത്തിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ ചുവന്ന ചീര ഇരുമ്പിന്റെ കലവറയാണ്. ചുവന്ന രക്താണുക്കളുടെ നിര്‍മാണത്തിനും ഹീമോഗ്ലോബിന്റെ പ്രവര്‍ത്തനത്തിനും ഇത് വളരെ അത്യാവശ്യമാണ്. ‘ആന്തോസയാനിന്‍’ എന്ന […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  മാധ്യമപ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ തോന്നുംപോലെ പിടിച്ചെടുക്കരുതെന്നു സുപ്രീംകോടതി. ഇതിനായി വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം തയ്യാറാക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സികള്‍ ഭരണകൂടമായി മാറുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ഫോണും ക്യംപൂട്ടറടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുക്കുന്ന പ്രവണ വര്‍ധിച്ചതിനെതിരേ മിഡിയ പ്രൊഫഷണല്‍സ് ഫൗണ്ടേഷന്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താസ്രോതസ് സംരക്ഷിക്കാനുള്ള അവകാശമുണ്ട്. സ്വകാര്യത മൗലിക അവകാശമാണെന്നും സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു. ഏഴു ദിവസമായി തിരുവനന്തപുരത്ത് നടത്തിയ കേരളീയം -2023 അടുത്ത വര്‍ഷങ്ങളിലും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളീയത്തിന്റെ സമാപനസമ്മേളനത്തിൽ പങ്കെടുത്ത് മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ

കേരളീയത്തിന്റെ സമാപനസമ്മേളനത്തിൽ പങ്കെടുത്ത് മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ.കേരളത്തിൽ നടക്കുന്ന ഒരു പ്രധാന പരിപാടി ആയതുകൊണ്ടാണ് പങ്കെടുത്തതെന്ന് അദ്ദേഹം പ്രതികരിച്ചു. നല്ല കാര്യങ്ങൾ ആര് ചെയ്താലും അംഗീകരിക്കും,കേരളീയം നല്ല പരിപാടിയാണ്. ബിജെപി കേരളീയത്തെ എതിർക്കുന്നതായി അറിയില്ല. മുഖ്യമന്ത്രി പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ നടത്തുന്നു. അത് കേൾക്കേണ്ട കാര്യമുണ്ടല്ലോ, വികസനത്തിന്റെ കാര്യത്തിൽ വിട്ടു നിൽക്കേണ്ട കാര്യമില്ലെന്നും കണ്ണടച്ച് എതിർക്കേണ്ടതില്ലെന്നും ഒ.രാജഗോപാൽ പ്രതികരിച്ചു.

Posted inലേറ്റസ്റ്റ്

46,000 വര്‍ഷം മരവിച്ചിരുന്ന വിര

മഞ്ഞുപാളികളില്‍ 46,000 വര്‍ഷം മരവിച്ചിരുന്ന സൂക്ഷ്മ വിരയ്ക്കു ജീവന്‍ തിരിച്ചുകിട്ടി. ജീവന്‍ തിരിച്ചുകിട്ടിയെന്നു മാത്രമല്ല, പ്രത്യുല്‍പാദനം നടത്തിയെന്ന വിശേഷമാണ് ഇന്നു പങ്കുവയ്ക്കുന്നത്. സൈബീരിയയിലെ മഞ്ഞുപാളികളിലെ അതിസൂക്ഷമ നാടവിരയെയാണ് ശാസ്ത്രജ്ഞര്‍ ജീവിപ്പിച്ച് പ്രത്യുല്‍പാദനം നടത്തിച്ചത്. പാര്‍ത്തെനോജെനിസിസിലൂടെയാണ് ഈ വിര പ്രത്യുല്‍പാദനം നടത്തിയതത്. ആയിരക്കണക്കിന് വര്‍ഷങ്ങളാണ് ക്രിപ്റ്റോ ബയോസിസ് എന്ന അവസ്ഥയിലൂടെ വിര കടന്നുപോയതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പിഎല്‍ഓഎസ് ജെനറ്റിക്സ് എന്ന ജേണലിലാണ് ഈ ഗവേഷണ പഠനവിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് ഇനം ജീവികള്‍ സമുദ്രാന്തര്‍ ഭാഗത്തെ ഗര്‍ത്തങ്ങളിലും മരുഭൂമികളിലും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആലുവയിൽ അച്ഛൻ വിഷം നൽകിയ 14 കാരി മരിച്ചു

ആലുവയിൽ അച്ഛൻ വിഷം നൽകിയ 14 കാരി മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് പെൺകുട്ടി മരിച്ചത്. ഇതരമതക്കാരനായ യുവാവുമായി പെൺകുട്ടി പ്രണയത്തിലായതാണ് പിതാവിനെ ചൊടിപ്പിച്ചത്. കളനാശിനിയാണ് ഇയാൾ കുട്ടിയെ കൊണ്ട് കുടിപ്പിച്ചത്. പിതാവ് അബീസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.

Posted inലേറ്റസ്റ്റ്

പല്ലിന്‍റെ റൂട്ട് കനാല്‍ ശസ്ത്രക്രിയ നടത്തിയ മൂന്നു വയസുകാരന്‍ മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍

കുന്നംകുളം മലങ്കര ആശുപത്രിയില്‍ പല്ലിന്‍റെ റൂട്ട് കനാല്‍ ശസ്ത്രക്രിയ നടത്തിയ മൂന്നു വയസുകാരന്‍ മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍. തൃശൂർ മുണ്ടൂർ സ്വദേശിയായ  കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. കുഞ്ഞിന് നാലുവയസാകാറായെന്നും പല്ലിന്‍റെ റൂട്ട് കനാല്‍ ശസ്ത്രക്രിയ നടത്തിയശേഷം കുഞ്ഞിന് ഹൃദയാഘാതമുണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നതെന്നും ഇതെങ്ങനെ സംഭവിക്കുമെന്ന് മനസിലാകുന്നില്ലെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. റൂട്ട് കനാല്‍ ശസ്ത്രക്രിയക്ക് വന്നിട്ട് കുഞ്ഞ് മരിച്ചാല്‍ അത് ചികിത്സാ പിഴവല്ലാതെ മറ്റെന്താണെന്നും ഇവര്‍ ആരോപിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളീയം -2023നെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളീയം -2023നെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ കോടികള്‍ ചിലവിട്ട് കേരളീയം നടത്തുന്നതിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേരളീയത്തിന്‍റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്.ഐക്യമുണ്ടെങ്കില്‍ എന്തും നേടാമെന്ന് തെളിയിച്ചു. കേരളീയം സംസ്ഥാനത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു.യുവനജങ്ങളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. ചുരുങ്ങിയ ആളുകളാണ് സംഘാടകരായി ഉണ്ടായിരുന്നത്. എന്നിട്ടും കേരളീയം സമ്പൂര്‍ണ വിജയമായെന്നും എല്ലാവര്‍ഷവും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ […]

Posted inലേറ്റസ്റ്റ്

പ്രവാസി വ്യവസായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു

കോട്ടയം മാഞ്ഞൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രവാസി വ്യവസായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇനി പ്രശ്നമുണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് സമരം നിർത്തുന്നതെന്ന് പ്രവാസി വ്യവസായി ഷാജിമോൻ ജോർജ് പ്രതികരിച്ചു.25 കോടി ചെലവഴിച്ച സ്പോർട്ടിങ് ക്ലബ് പദ്ധതിയ്ക്ക് കെട്ടിട നമ്പർ നൽകാത്ത നടപടിക്കെതിരെയായിരുന്നു പ്രവാസി വ്യവസായി ഷാജിമോന്റെ സമരം. ഇനി മൂന്നു ഡോക്യുമെന്റുകൾ കൊടുത്താൽ മതിയെന്ന് ചർച്ചയിൽ തീരുമാനമായെന്നും നിരാഹാരം നിർത്തുകയാണെന്നും ഷാജിമോൻ ജോർജ് വ്യക്തമാക്കി.