മഞ്ഞുപാളികളില്‍ 46,000 വര്‍ഷം മരവിച്ചിരുന്ന സൂക്ഷ്മ വിരയ്ക്കു ജീവന് തിരിച്ചുകിട്ടി. ജീവന് തിരിച്ചുകിട്ടിയെന്നു മാത്രമല്ല, പ്രത്യുല്പാദനം നടത്തിയെന്ന വിശേഷമാണ് ഇന്നു പങ്കുവയ്ക്കുന്നത്. സൈബീരിയയിലെ മഞ്ഞുപാളികളിലെ അതിസൂക്ഷമ നാടവിരയെയാണ് ശാസ്ത്രജ്ഞര്‍ ജീവിപ്പിച്ച് പ്രത്യുല്പാദനം നടത്തിച്ചത്. പാര്‍ത്തെനോജെനിസിസിലൂടെയാണ് ഈ വിര പ്രത്യുല്പാദനം നടത്തിയതത്. ആയിരക്കണക്കിന് വര്‍ഷങ്ങളാണ് ക്രിപ്റ്റോ ബയോസിസ് എന്ന അവസ്ഥയിലൂടെ വിര കടന്നുപോയതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പിഎല്‍ഓഎസ് ജെനറ്റിക്സ് എന്ന ജേണലിലാണ് ഈ ഗവേഷണ പഠനവിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് ഇനം ജീവികള്‍ സമുദ്രാന്തര്‍ ഭാഗത്തെ ഗര്‍ത്തങ്ങളിലും മരുഭൂമികളിലും അഗ്നിപര്‍വ്വത മേഖലകളിലുമെല്ലാം ഉണ്ടെന്നണ് ജീവശാസ്ത്ര വിദഗ്ധനായ ഹോളി ബിക് വിലയിരുത്തുന്നത്. സൈബീരിയന്‍ മഞ്ഞ് പാളികളുടെ ഉപരിതലത്തില്‍നിന്ന് 131 അടി താഴെ ക്രിപ്റ്റോബയോസിസ് എന്ന അവസ്ഥയിലായിരുന്നു വിരയുണ്ടായിരുന്നത്. അതിജീവിച്ച ഈ ചെറുജീവിയില്‍ നടത്തിയ ഗവേഷണം ചരിത്ര നേട്ടമാണെന്നാണു ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്.
46,000 വര്‍ഷം മരവിച്ചിരുന്ന വിര
