Posted inബിസിനസ്സ്

മുംബൈ ധാരാവിയുടെ മുഖം മാറ്റാന്‍ 12,000 കോടി നിക്ഷേപിച്ച് അദാനി ഗ്രൂപ്പ്

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ആദ്യഘട്ടത്തില്‍ 12,000 കോടി രൂപ നിക്ഷേപിക്കാന്‍ അദാനി ഗ്രൂപ്പ്. മഹാരാഷ്ട്ര സര്‍ക്കാര്‍ ജൂലൈയില്‍ ധാരാവിയില്‍ 23,000 കോടി രൂപ ചെലവിട്ട് നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല അദാനി ഗ്രൂപ്പിന് നല്‍കിയിരുന്നു. ചേരിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അദാനി റിയല്‍റ്റി സമര്‍പ്പിച്ച പദ്ധതിക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. തുടര്‍ന്ന് ധാരാവി നവീകരണത്തിനായി 80% അദാനി ഗ്രൂപ്പിന്റെയും ബാക്കി മഹാരാഷ്ട്ര സര്‍ക്കാരിന്റെയും ഉടമസ്ഥതയിലുള്ള ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ […]

Posted inടെക്നോളജി

പരസ്യ ബ്ലോക്കറുകര്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യൂട്യൂബ്

വീഡിയോ കാണുമ്പോള്‍ വരുന്ന പരസ്യങ്ങള്‍ തടയാനായി പരസ്യ ബ്ലോക്കറുകര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി യൂട്യൂബ്. വെബ് ബ്രൗസറുകളില്‍ ‘ആഡ് ബ്ലോക്കര്‍ എക്സ്റ്റന്‍ഷനുകള്‍’ ഡൗണ്‍ലോഡ് ചെയ്താണ് യൂട്യൂബിലെ പരസ്യങ്ങളെ തുരത്തുന്നത്. യൂട്യൂബില്‍ മാത്രമല്ല, വെബ് സൈറ്റുകളിലെ ഗൂഗിള്‍ ആഡുകളും, പോപ്-അപ് പരസ്യങ്ങളുമൊക്കെ ആഡ് ബ്ലോക്കറുകള്‍ ഉപയോഗിച്ച് തടയാന്‍ കഴിയും. പരസ്യങ്ങളില്ലാതെ, വീഡിയോകള്‍ കാണാന്‍ പണമടച്ച് പ്രീമിയം മെമ്പര്‍ഷിപ്പ് എടുക്കാനാണ് യൂട്യൂബ് ആവശ്യപ്പെടുന്നത്. ബ്രൗസറില്‍ നിന്ന് ആഡ് ബ്ലോക്കര്‍ നീക്കിയില്ലെങ്കില്‍ വീഡിയോ കാണാന്‍ കഴിയില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ […]

Posted inവിനോദം

‘കാത്ത് കാത്തൊരു കല്യാണം’ 24ന് റിലീസ്

ടോണി സിജിമോന്‍, ക്രിസ്റ്റി ബെന്നറ്റ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയിന്‍ ക്രിസ്റ്റഫര്‍ സംവിധാനം ചെയ്യുന്ന ‘കാത്ത് കാത്തൊരു കല്യാണം’ 24ന് റിലീസ് ചെയ്യും. കുട്ടികള്‍ ഉണ്ടാകാത്ത ഗ്രാമത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഏറെ പുതുമയുള്ള പ്രമേയമാണ് ‘കാത്ത് കാത്തൊരു കല്യാണം ‘ പറയുന്നത്. ചെറുകര ഫിലിംസിന്റെ ബാനറില്‍ മനോജ് ചെറുകരയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് നന്ദനാണ്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക്, ഭ്രമരം, മായാവി, ചോട്ടാ മുംബൈ. എന്നീ ചിത്രങ്ങളില്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം […]

Posted inവിനോദം

ബോളിവുഡിലെ ഏറ്റവും വലിയ പരാജയമായി ‘ദ് ലേഡി കില്ലര്‍’

2023 ല്‍ ബോളിവുഡിലെ ഏറ്റവും വലിയ പരാജയമായി മാറുകയാണ് ‘ദ് ലേഡി കില്ലര്‍’ എന്ന ചിത്രം. അര്‍ജുന്‍ കപൂര്‍, ഭൂമി പഡ്നേക്കര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ആദ്യദിനം നേടിയത് വെറും 38000 രൂപയാണ്. 293 ടിക്കറ്റുകളാണ് എല്ലാ കേന്ദ്രങ്ങളില്‍നിന്നും കൂടി വിറ്റുപോയത്. 45 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമുമായി നേരത്തേ ധാരണ വച്ചതിനാല്‍ വെറും അന്‍പത് കേന്ദ്രങ്ങളില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്തിരുന്നത്. ഒടിടി റിലീസ് പദ്ധതിയിട്ടിരുന്നതിനാല്‍ വേണ്ടത്ര പ്രമോഷനും […]

Posted inഓട്ടോമോട്ടീവ്

കാര്‍ സ്മാര്‍ട്ടാക്കാന്‍ ജിയോമോട്ടീവ്

ഏതു കാറിനെയും മിനിറ്റുകള്‍ക്കുള്ളില്‍ സ്മാര്‍ട് വാഹനമാക്കി മാറ്റാവുന്ന ഉപകരണവുമായി ജിയോ. ജിയോമോട്ടീവ് എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം വാഹനത്തിന്റെ ഒബിഡിയുമായി (ഓണ്‍ ബോര്‍ഡ് ഡയഗ്‌നോസ്റ്റിക്) ഘടിപ്പിച്ചാല്‍ കാര്‍ സ്മാര്‍ട്ടായി. വാഹന സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഡ്രൈവിങ് അനുഭവം മെച്ചപ്പെടുത്താനുമായി രൂപകല്‍പന ചെയ്തിരിക്കുന്ന വിപുലമായ സവിശേഷതകളോടെയാണ് ഈ നൂതന ഉല്‍പന്നം വിപണിയില്‍ എത്തിയത്. ഭൂരിഭാഗം പുതുതലമുറ വാഹനങ്ങളിലും ഘടിപ്പിക്കാവുന്ന ജിയോമോട്ടീവ് സ്റ്റീയറിങ്ങിനു താഴെയുള്ള ഒബിഡി പോര്‍ട്ടില്‍ ഘടിപ്പിക്കാം. ഫോണ്‍ നെറ്റ്വര്‍ക്കുമായി നേരിട്ട് ബന്ധപ്പെടുത്തിയിരിക്കുന്ന ജിയോമോട്ടീവില്‍ തല്‍സമയ 4ജി ജിയോ ട്രാക്കിങ് […]

Posted inപുസ്തകങ്ങൾ

പൂര്‍ണ്ണ

ഒന്നാംകിട കവി, മലയാള നോവലില്‍ ദിശാവ്യതിയാനമുണ്ടാക്കിയ നോവലിസ്റ്റ്, സി.ജെയുടെ നേരും നെറിയുമുള്ള ധിക്കാരവും എം.പി. നാരായണപിള്ളയുടെ മറുമൊഴിയും സി.പി. രാമചന്ദ്രന്റെ പത്രപ്രവര്‍ത്തനബുദ്ധിയും ഒരാളില്‍ക്കാണണമെങ്കില്‍ ഇങ്ങു വരൂ എന്നു പറയുന്ന കോളമിസ്റ്റ്. ജാപ്പാണം പുകയിലയും തളിര്‍വെറ്റിലയും കളിയടക്കയും നര്‍മ്മവും ഇട്ടുവെച്ച മുറുക്കാന്‍ചെല്ലം. കടുപ്പമുള്ളതില്‍ മാത്രം അഭിരമിച്ച, നിവര്‍ന്നുമാത്രം നടന്ന വ്യക്തിപ്രഭാവം…. ലേഖനങ്ങളും കവിതകളും കുറിപ്പുകളും നോവല്‍ഭാഗവുമുള്ള ഈ പുസ്തകത്തിന് ആമുഖമെഴുതുമ്പോള്‍ ഓര്‍ക്കുന്നത് മൂന്നു പുസ്തകങ്ങളുടെ ഭ്രൂണമാണിതെന്ന സത്യമാണ്. ഏതില ചവച്ചാലും അതിന്ന വൃക്ഷത്തിന്റെ എന്ന് അറിയിക്കുന്ന രാജീവന്റെ കാവ്യവൃക്ഷത്തിന്റെ […]

Posted inആരോഗ്യം

പൊള്ളലേറ്റാല്‍ ടൂത്ത്‌പേസ്റ്റ്, തേന്‍ തുടങ്ങിയ പുരട്ടരുത്!

അടുക്കള കൈകാര്യം ചെയ്യുമ്പോള്‍ പലപ്പോഴും പൊള്ളല്‍ ഏല്‍ക്കാറുണ്ട്. കുട്ടികളിലും പ്രായമായവരിലും പൊള്ളല്‍ കൂടുതല്‍ അപകടമാണ്. പൊള്ളിയഭാഗത്ത് ടൂത്ത്‌പേസ്റ്റ്, തേന്‍ തുടങ്ങിയവയൊക്കെ പുരട്ടുന്നത് പല വീടുകളിലും ധാരാളമായി കണ്ടുവരുന്ന പ്രവണതയാണ്. എന്നാല്‍ ഇവ ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ഉണ്ടാക്കുന്നത്. പൊള്ളലേറ്റ ചര്‍മത്തിന് ക്ഷതമേല്‍ക്കുമ്പോള്‍ത്തന്നെ നമ്മുടെ രോഗപ്രതിരോധശക്തിക്ക് കോട്ടം തട്ടുകയും അവിടെ തേന്‍, പേസ്റ്റ് പോലുള്ള വസ്തുക്കള്‍ പുരട്ടുന്നത് അണുബാധയ്ക്ക് കാരണമാകും. പൊള്ളലേറ്റ ആളെ ഉടന്‍ സുരക്ഷിതമായ, വായു സഞ്ചാരമുള്ള സ്ഥലത്തേക്ക് മാറ്റുക. പൊള്ളലേറ്റ ഭാഗത്ത് ധാരാളം ശുദ്ധജലം ഒഴിക്കണം. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഷോകേസിൽ വയ്ക്കേണ്ട ഒന്നല്ല ആദിവാസികളെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

ആദിവാസികളെ ഷോകേസ് ചെയ്യാൻ പാടില്ല എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ.കേരളീയം പരിപാടിയിലെ കനകക്കുന്നിലെ ആദിവാസി പ്രദർശനം വലിയ രീതിയിൽ വിമർശനത്തിന് വഴിവെച്ചിരുന്നു.പഴയ കാര്യങ്ങൾ കാണിക്കുകയായിരുന്നു ഫോക് ലോർ അക്കാദമിയെന്നും, താനത് കണ്ടിരുന്നില്ല. നിരുപദ്രവകരമായിട്ടാണ് ചെയ്തത്. വിവിധ ഡിപ്പാർട്ടുമെന്റിന്റെ പ്രദർശനം ഉണ്ടായിരുന്നുവെന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഫോക് ലോർ അക്കാദമി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിലപാടിലുറച്ച് ഗവർണർ

വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ ബില്ലുകൾ പിടിച്ചു വയ്ക്കുന്നതിനെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു.എന്നാൽ മുഖ്യമന്ത്രി നേരിട്ടെത്തി വിശദാംശങ്ങൾ നൽകാതെ ബില്ലുകളിൽ ഒപ്പിടില്ലെന്ന നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഇപ്പോഴും സർക്കാറിന് വ്യക്തതയില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  അസമയത്തെ വെടിക്കെട്ട് നിരോധിച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഭാഗികമായി റദ്ദാക്കി. വെടിക്കെട്ടു സമയക്രമം ക്ഷേത്രങ്ങളുടെ സാഹചര്യം പരിഗണിച്ച് സര്‍ക്കാരിനു തീരുമാനിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. സുപ്രീംകോടതി വിധിക്കു വിധേയമായിട്ടാകണം തീരുമാനമെടുക്കേണ്ടത്. ക്ഷേത്രങ്ങള്‍ റെയ്ഡ് ചെയ്ത് വെടിക്കോപ്പുകള്‍ പിടിച്ചെടുക്കാനുള്ള നിര്‍ദ്ദേശം റദ്ദാക്കി. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഉത്തരവ്. കെ റെയില്‍ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും തുടര്‍ ചര്‍ച്ച വേണമെന്നും റെയില്‍വേ ബോര്‍ഡ്. ദക്ഷിണ റെയില്‍വേക്കാണ് ഈ നിര്‍ദേശം നല്‍കിയത്. റെയില്‍വേ ബോര്‍ഡിന് […]