Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അസമയത്ത് വെടിക്കെട്ട് വിലക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

അസമയത്ത് വെടിക്കെട്ട് വിലക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ അപ്പീൽ നൽകിയത്. പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങളാണ് സിംഗിൾ ബെഞ്ച് പരിശോധിച്ചതെന്ന് സർക്കാർ ഹർജിയിൽ വ്യക്തമാക്കി.അസമയം ഏതെന്ന് കോടതി ഉത്തരവിൽ വ്യക്തമല്ല. വ്യക്തികൾ ഉത്തരവിനെ ഇഷ്ടാനുസരണം വ്യാഖ്യാനിക്കും. ഏതെങ്കിലും ക്ഷേത്രത്തിൽ വെടിക്കോപ്പ് അനധികൃതമായി സൂക്ഷിച്ചെന്ന് കോടതി തന്നെ കണ്ടെത്തിയിട്ടില്ല. ഹർജിയിലും അത്തരം പരാതിയില്ലെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രോത്സവത്തിനുള്ള വെടിക്കെട്ടിന് 2005 ൽ സുപ്രീംകോടതി ഇളവ് […]

Posted inലേറ്റസ്റ്റ്

മന്ത്രി ചുംബനം

ആലിംഗനത്തിലൂടേയും ചുംബനത്തിലൂടേയുമെല്ലാം രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കാനോ അരക്കിട്ടുറപ്പിക്കാനോ കഴിയുമോ. ബെര്‍ലിനില്‍ കഴിഞ്ഞ ദിവസം നടന്ന യൂറോപ്യന്‍ യൂണിയന്‍ കോണ്‍ഫറന്‍സിനു ശേഷം ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ വിദേശകാര്യ മന്ത്രിമാര്‍ പോസു ചെയ്തതായിരുന്നു. ക്രൊയേഷ്യന്‍ വിദേശകാര്യ മന്ത്രി ഗോര്‍ഡന്‍ ഗ്രിലിക് റാഡ്മാന്‍ ജര്‍മന്‍ വിദേശകാര്യ മന്ത്രി അന്നാലീന ബെയര്‍ബോക്കിനെ ചുംബിക്കാന്‍ ശ്രമിച്ചു. വീഡിയോ വൈറലായി, വിവാദവുമായി. 65 കാരനായ റാഡ്മാന്‍ ആദ്യം വനിതാ മന്ത്രിയുടെ അരികിലെത്തി ഹസ്തദാനം ചെയ്തു. അതിനുശേഷമാണു കവിളില്‍ ചുംബിക്കാന്‍ ശ്രമിച്ചത്. വനിതാ മന്ത്രി […]

Posted inബിസിനസ്സ്

അദാനി വില്‍മറിലെ ഓഹരി പങ്കാളിത്തം വിറ്റൊഴിയാന്‍ അദാനിയുടെ നീക്കം

അടിസ്ഥാനസൗകര്യ വികസനം ഉള്‍പ്പെടെ മറ്റ് പദ്ധതികള്‍ക്ക് പണം കണ്ടെത്താനായി അദാനി വില്‍മറിലെ ഓഹരി പങ്കാളിത്തം വിറ്റൊഴിയാന്‍ അദാനി ഗ്രൂപ്പിന്റെ നീക്കം. അദാനി വില്‍മറില്‍ അദാനി ഗ്രൂപ്പിന് 43.97 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ഇത് മുഴുവന്‍ വിറ്റൊഴിയാന്‍ ആഗോള കണ്‍സ്യൂമര്‍ ഗുഡ്സ് കമ്പനികളുമായി ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ് സൂചന. ഈ ഓഹരി വില്‍പ്പനയിലൂടെ 250-300 കോടി ഡോളറാണ് (20,800 – 24,960 കോടി രൂപ) പ്രതീക്ഷിക്കുന്നതെന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഫോര്‍ച്യൂണ്‍ ബ്രാന്‍ഡായ ഭക്ഷ്യ എണ്ണ ഉത്പാദകരായ അദാനി […]

Posted inവിനോദം

കമല്‍ ഹാസന്‍-മണിരത്നം ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ

ഗംഭീര ആക്ഷന്‍ രംഗങ്ങളുമായി കമല്‍ ഹാസന്‍-മണിരത്നം ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് വീഡിയോ. ‘തഗ് ലൈഫ്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. കമല്‍ ഹാസന്റെ ആക്ഷന്‍ രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ‘ഏന്‍ പേര് രംഗരായ ശക്തിവേല്‍ നായകന്‍’ എന്നു പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. കമല്‍ ഹാസന്റെ 234-ാം ചിത്രമായി ഒരുങ്ങുന്ന തഗ് ലൈഫില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജയം രവി, തൃഷ, അഭിരാമി, നാസര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മണിരത്നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന്‍ എ.ആര്‍ റഹ്മാനും എഡിറ്റര്‍ […]

Posted inവിനോദം

‘ഇരുഗപട്രു’ ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു

യുവരാജ് ദയാളന്റെ സംവിധാനത്തില്‍ എത്തിയ തമിഴ് റൊമാന്റിക് ഡ്രാമ ചിത്രം ‘ഇരുഗപട്രു’ ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ഒക്ടോബര്‍ 6 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. വിക്രം പ്രഭു, ശ്രദ്ധ ശഅരീനാഥ്, വിദാര്‍ഥ്, ശ്രീ, അപര്‍ണതി, മനോബാല എന്നിവര്‍ക്കൊപ്പം സാനിയ ഇയ്യപ്പനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. പ്രവര്‍ത്തനത്തില്‍ തന്റേതായ രീതികളുള്ള ഒരു മാര്യേജ് കൌണ്‍സിലര്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. പ്രശ്‌നങ്ങളില്ലാതെ പൊയ്‌ക്കൊണ്ടിരുന്ന ഇവരുടെ തന്നെ ജീവിതം തന്നെ സങ്കീര്‍ണ്ണമാവുകയാണ്. പ്രശ്‌നങ്ങള്‍ അവര്‍ എങ്ങനെ പരിഹരിക്കുന്നുവെന്നും സന്തോഷകരമായ ഒരു […]

Posted inഓട്ടോമോട്ടീവ്

മഹീന്ദ്ര ഥാറില്‍ നടി കീര്‍ത്തി സുരേഷിന്റെ ഓഫ് റോഡ് യാത്ര

മഹീന്ദ്ര ഥാര്‍ ചെന്നൈ കടപ്പുറത്തുകൂടി പായിച്ച് നടി കീര്‍ത്തി സുരേഷ്. ഓഫ് റോഡിങ്, നമ്മ ചെന്നൈ എന്ന അടിക്കുറിപ്പോടു കൂടി ഥാര്‍ ഓടിക്കുന്നതിന്റെ വിഡിയോ നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. കടപ്പുറത്ത് കീര്‍ത്തി കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന വിഡിയോ വൈറലാണ്. കേരള റജിസ്‌ട്രേഷനിലുള്ള മഹീന്ദ്ര ഥാറിനാണ് കീര്‍ത്തിയുടെ അഭ്യാസം. ഓള്‍ വീല്‍ ഡ്രൈവ് മോഡല്‍ വളരെ അനായാസമാണ് കീര്‍ത്തി കൈകാര്യം ചെയ്യുന്നത്. 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന മോഡലാണ് ഡ്രൈവ് ചെയ്യുന്നത്. 130 ബിഎച്ച്പി കരുത്തും 300 […]

Posted inപുസ്തകങ്ങൾ

പെണ്‍ഘടികാരം

മലയാളത്തിലെ ഉത്തരാധുനികതയുടെ രണ്ടാം തരംഗത്തിന്റെ സ്വഭാവം വെളിപ്പെടുത്തുന്ന ഒരു കഥാഖ്യാനരീതിയാണ് അജിത്തിന്റേത്. മധ്യവര്‍ഗ്ഗത്തില്‍പ്പെട്ട സാമാന്യ മനുഷ്യരുടെ നിത്യജീവിതമാണ് അജിത്തിന്റെ കഥകളുടെ ആഖ്യാനമണ്ഡലം. ആക്ഷേപഹാസ്യവും ഫലിതവും വിരുദ്ധോക്തിയും വിലക്ഷണീകരണവും സമൃദ്ധമായി ഉപയോഗിക്കുന്ന പെണ്‍ഘടികാരത്തിലെ കഥകള്‍ പരിഹാസത്തിന്റെ പുറന്തോടിനുള്ളില്‍ നിത്യജീവിതത്തിന്റെ വൈരുദ്ധ്യങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ ആന്തരലോകത്തേക്ക് ദാര്‍ശനികമോ പ്രത്യയശാസ്ത്രപരമോ ആയ ചിന്താഭാരങ്ങളൊന്നും നടിക്കാതെ സ്വതന്ത്രമായി നടന്നുകയറുന്നു. ‘പെണ്‍ഘടികാരം’. വി എസ് അജിത്ത്. ഡിസി ബുക്‌സ്. വില 161 രൂപ.

Posted inആരോഗ്യം

പാന്റ്‌സിന്റെ പോക്കറ്റില്‍ മൊബൈല്‍ സൂക്ഷിക്കരുത്!

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം പുരുഷന്മാരിലെ ബീജകോശങ്ങളുടെ അളവിനെയും എണ്ണത്തെയും ബാധിക്കാമെന്ന് സ്വിറ്റ്സര്‍ലന്‍ഡില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ദിവസം 20 തവണയിലധികം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പുരുഷന്മാര്‍ക്ക്, അപൂര്‍വമായി മൊബൈല്‍ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് ബീജത്തിന്റെ അളവില്‍ 21 ശതമാനവും എണ്ണത്തില്‍ 22 ശതമാനവും കുറവ് ഉണ്ടാകാമെന്ന് ഫെര്‍ട്ടിലിറ്റി ആന്‍ഡ് സ്റ്റെറിലിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. ഒരു മില്ലിലീറ്റര്‍ ശുക്ലത്തിലുള്ള ബീജകോശങ്ങളുടെ എണ്ണത്തെയാണ് സ്പേം കോണ്‍സണ്‍ട്രേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു സ്ഖലനത്തില്‍ പുറത്ത് വരുന്ന ശുക്ലത്തിലെ […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  തിരുവനന്തപുരത്ത് കെഎസ്‌യു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തെരുവുയദ്ധം. ഒരു വിദ്യാര്‍ത്ഥിനിയുടെ മൂക്ക് പോലീസുകാരന്‍ ഇടിച്ചു തകര്‍ത്തു. പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജു നടത്തുകയും ചെയ്തു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ കയ്യാങ്കളിയായി. ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ആര്‍. ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ടു മന്ത്രിയുടെ വസതിയിലേക്കു മാര്‍ച്ചു നടത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായ വിദ്യഭ്യാസ ബന്ദിന് കെഎസ് യു ആഹ്വാനം ചെയ്തു. തലസ്ഥാനത്ത് ഒരു പെണ്‍കുട്ടിയുടെ മൂക്ക് ഇടിച്ചു തകര്‍ത്ത പോലീസുകാരനു മക്കളില്ലേയെന്നു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മികച്ച ചികിത്സാ സേവനങ്ങൾ ഒരുക്കുന്നതിനോടൊപ്പം പകർച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും ഭക്ഷ്യ സുരക്ഷയ്ക്കും പ്രാധാന്യം നൽകും. പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ടീമിനെ സജ്ജമാക്കും.പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ തുടങ്ങിയ 4 ജില്ലകളിലെ ജില്ലാ സർവെയലൻസ് ഓഫീസർമാർ, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റുകൾ എന്നിവരടങ്ങുന്നവരായിരിക്കും ടീം. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർക്കായിരിക്കും ചുമതല. ഏതെങ്കിലും പകർച്ചവ്യാധി കണ്ടെത്തിയാൽ സംസ്ഥാനതലത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഭക്ഷ്യസുരക്ഷാ […]