ദില്ലിയിൽ വായുമലിനീകരണം അപകടാവസ്ഥയിലായ സാഹചര്യത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടിയന്തര യോഗം വിളിച്ചു. പകൽ സമയങ്ങളിൽ പോലും കാഴ്ച്ചമറയുന്ന സാഹചര്യമാണ് നിലവില്‍ ദില്ലിയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ശരാശരി വായുഗുണനിലവാര സൂചിക 450 ആയിരുന്നുവെങ്കിൽ, ഇന്ന് രാവിലെ 480 കടന്നു. സൂചികയിൽ 100 കടന്നാൽ തന്നെ ഗുരുതരമാകുന്ന സാഹചര്യത്തിലാണിത്.
കേരളവര്‍മ കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശം
തൃശൂര്‍ കേരളവര്‍മ കോളജിലെ ചെയർമാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ റിട്ടേണിങ് ഓഫീസർക്ക് ഹൈക്കോടതിയുടെ നിർദ്ദേശം.എസ്എഫ്ഐ സ്ഥാനാർഥി ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നത് തടയാൻ ഹൈക്കോടതി തയ്യാറായില്ല. അതോടൊപ്പം വീണ്ടും തിരഞ്ഞെടുപ്പ് വേണമെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിച്ച സാഹചര്യത്തിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.
ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ കോര്‍പ്പറേറ്റ് നിക്ഷേപം കൂടി
അമേരിക്കയും ചൈനയുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ മൂര്‍ച്ഛിച്ചതോടെ രാജ്യാന്തര മേഖലയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ കോര്‍പ്പറേറ്റ് നിക്ഷേപം കുത്തനെ കൂടുന്നു. നടപ്പുവര്‍ഷം ലോകത്തിലെ മൊത്തം വിദേശ നിക്ഷേപത്തില്‍ ചൈനയുടെ വിഹിതം കേവലം ഒരു ശതമാനമായി കുറഞ്ഞുവെന്ന് അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ റോഡിയം ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ല്‍ ഈ രംഗത്ത് ചൈനയുടെ വിഹിതം 48 ശതമാനമായിരുന്നു. അതേസമയം ഇന്ത്യ, സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളുടെ സംയുക്ത വിഹിതം ഇക്കാലയളവില്‍ പത്ത് ശതമാനത്തില്‍ നിന്നും 38 ശതമാനമായാണ് […]
7.11 ദശലക്ഷം വാട്‌സാപ് അക്കൗണ്ടുകള്‍ക്കെതിരെ നടപടി
സെപ്റ്റംബറില്‍ 7.11 ദശലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തതായി വാട്സ്ആപ്പ്. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്നുള്ള പരാതികള്‍, അക്കൗണ്ട് ലംഘനങ്ങള്‍, ഗ്രീവന്‍സ് അപ്പലേറ്റ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്ക് മറുപടിയായാണ് വാട്‌സ്ആപ്പ് ആക്കൗണ്ടുകള്‍ നിരോധിച്ചത്. ഈ പ്രവര്‍ത്തനങ്ങള്‍ ഉപയോക്തൃ പരാതികള്‍, നിയമ ലംഘനങ്ങള്‍, റെഗുലേറ്ററി കംപ്ലയിന്‍സ് എന്നിവയുള്‍പ്പെടെ വിവിധ ആശങ്കകളെ അടിസ്ഥാനമാക്കിയുള്ളതാണ്. 2023 സെപ്റ്റംബര്‍ ഒന്നിനും സെപ്റ്റംബര്‍ 30നും ഇടയില്‍ 7,111,000 അക്കൗണ്ടുകള്‍ വാട്ട്സ്ആപ്പ് നിരോധിച്ചതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇവയില്‍, 2,571,000 […]
വൈറലായി ‘ആടുജീവിതം’ പോസ്റ്റര്‍
മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകരില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ഒന്നാണ് ‘ആടുജീവിതം’. പത്ത് വര്‍ഷത്തിനു ശേഷം എത്തുന്ന ബ്ലെസി ചിത്രം എന്നതിനൊപ്പം മലയാളികള്‍ കൊണ്ടാടിയ ഒരു നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം എന്നതും കാത്തിരിപ്പ് ഏറ്റുന്ന ഘടകമാണ്. ഏത് അഭിനേതാവും ആഗ്രഹിക്കുന്ന ഒന്നാണ് ആടുജീവിതത്തിലെ നായകനായ നജീബ്. ആ ഭാഗ്യം പൃഥ്വിരാജിനെയാണ് തേടിയെത്തിയത്. ശരീരഭാരം കുറച്ചതുള്‍പ്പെടെ വലിയ തയ്യാറെടുപ്പുകളും പ്രയത്‌നവുമാണ് പൃഥ്വി ഈ കഥാപാത്രത്തിനുവേണ്ടി ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. മണലാരണ്യത്തില്‍ ആടുകളുടെ പശ്ചാത്തലത്തില്‍ […]
‘ജയിലര്‍’ നവംബര്‍ 12ന് സണ്‍ ടിവിയില്‍
സമീപകാലത്ത് ഇറങ്ങിയ സിനിമയില്‍ നായകന് ഒപ്പമോ അതിന് മുകളിലോ വില്ലന്‍ മികച്ച പ്രകടനം കാഴ്ചവച്ചൊരു സിനിമയുണ്ട്. തമിഴ് ചിത്രം ‘ജയിലര്‍’ ആണത്. രജനികാന്ത് നായകനായി എത്തിയ ചിത്രത്തില്‍ ‘വര്‍മന്‍’ എന്ന പ്രതിനായ വേഷത്തില്‍ എത്തി കസറിയത് വിനായകന്‍ ആയിരുന്നു. സമീപകാലത്ത് ഇന്ത്യന്‍ സിനിമ കണ്ട മികച്ച വില്ലനെ സമ്മാനിച്ച ചിത്രം എന്ന് ഏവരും പറഞ്ഞ ‘ജയിലറി’ല്‍ മോഹന്‍ലാലും ശിവരാജ് കുമാറും കാമിയോ റേളില്‍ എത്തി കസറിയിരുന്നു. തിയറ്ററുകളില്‍ വന്‍ ആവേശം സൃഷ്ടിച്ച രജനികാന്ത് ചിത്രം ഏതാനും നാളുകള്‍ക്ക് […]
പുതിയ തലമുറ സൂപ്പര്‍ബ് സെഡാന്‍ അവതരിപ്പിച്ചു
സ്‌കോഡ ആഗോള വിപണിയില്‍ പുതിയ തലമുറ സൂപ്പര്‍ബ് സെഡാന്‍ അവതരിപ്പിച്ചു. പുതിയ സ്‌കോഡ സൂപ്പര്‍ബ് 2024, പുതിയ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ക്കൊപ്പം ഗണ്യമായി പരിഷ്‌കരിച്ച ബാഹ്യ, ഇന്റീരിയര്‍, പുതിയ സവിശേഷതകളുമായാണ് വരുന്നത്. 150പിഎസ്, 1.5ലിറ്റര്‍ മൈല്‍ഡ്-ഹൈബ്രിഡ്, 204പിഎസ്, 1.5ലിറ്റര്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് ഹൈബ്രിഡ് പവര്‍ട്രെയിനുകള്‍ക്കൊപ്പം പുതിയ ജെന്‍ സ്‌കോഡ സൂപ്പര്‍ബ് വാഗ്ദാനം ചെയ്യുന്നു. രണ്ടാമത്തേത് 25.7കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കില്‍ ഘടിപ്പിച്ചിരിക്കുന്നു, കൂടാതെ ഇലക്ട്രിക് പവറില്‍ മാത്രം 100 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. […]
ഓസ് എന്ന മാന്ത്രികന്‍
വടക്കേ അമേരിക്കയിലെ കാന്‍സാസ് പ്രദേശത്തുണ്ടായ ചുഴലിക്കാറ്റില്‍പ്പെട്ട് ഡൊറോത്തി എന്ന പെണ്‍കുട്ടിയും കൂട്ടുകാരനായ ടോട്ടോ എന്ന നായക്കുട്ടിയും സഹിതം അവരുടെ വീട് പറന്നുപോയി. അവര്‍ എത്തിച്ചേര്‍ന്നത് ഓസ് എന്ന മഹാമാന്ത്രികന്റെ നാട്ടിലാണ്. അവിടെ വിചിത്രവേഷധാരികളായ കുറെ ചെറിയ മനുഷ്യരെ അവര്‍ കണ്ടു. മടങ്ങിപ്പോകാനുള്ള വഴി ചോദിച്ച ഡൊറോത്തിയെ അവര്‍ മരതകനഗരത്തിലേക്ക് പറഞ്ഞയച്ചു. ഡൊറോത്തിയും ടോട്ടോയും യാത്രതുടര്‍ന്നു. ഒടുവില്‍ അവര്‍ മാന്ത്രികനെ കണ്ട് സഹായം ചോദിച്ചു. പടിഞ്ഞാറുദേശത്തെ ദുഷ്ടയായ മന്ത്രവാദിനിയെ നശിപ്പിച്ചാല്‍ ഡൊറോത്തിയെ വീട്ടിലെത്താന്‍ സഹായിക്കാമെന്ന് മാന്ത്രികന്‍ പറഞ്ഞു. അനേകം […]
ബൈപോളാര്‍ ഡിസോഡര്‍ കണ്ടെത്താന്‍ രക്തപരിശോധന
അതിയായ ഉന്മാദവും അതിനു ശേഷം അതികഠിനമായ വിഷാദവും മാറി മാറി അനുഭവിക്കുന്ന രോഗാവസ്ഥയാണ് ബൈപോളാര്‍ ഡിസോഡര്‍. അപ്രതീക്ഷിതമായ ഇത്തരം മാനസിക ചാഞ്ചാട്ടങ്ങള്‍ അനുഭവിക്കുന്ന എട്ടു കോടിയോളം പേര്‍ ലോകത്തിലുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇതില്‍ 40 ശതമാനം രോഗികളിലും ബൈപോളാര്‍ ഡിസോര്‍ഡര്‍ വിഷാദരോഗമായി തെറ്റായി രോഗനിര്‍ണയം ചെയ്യപ്പെടുന്നു. എന്നാല്‍ ബൈപോളാര്‍ ഡിസോര്‍ഡര്‍ രോഗനിര്‍ണയത്തിനായി ലളിതമായ ഒരു രക്തപരിശോധന വികസിപ്പിച്ചിരിക്കുകയാണ് കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകര്‍. ഈ രക്തപരിശോധനയില്‍, ബൈപോളാര്‍ ഡിസോര്‍ഡര്‍ ബാധിച്ച രോഗികളിലെ 30 ശതമാനത്തെയും കണ്ടെത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. […]
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ എന്തിനു കാത്തിരിക്കണമെന്ന് സുപ്രീം കോടതി
ഗവര്‍ണര്‍ ബന്‍വര്‍ ലാല്‍ പുരോഹിതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ നിരീക്ഷണം. നിയമസഭകള്‍ പാസാക്കിയിട്ടുള്ള ബില്ലുകളില്‍ ഒപ്പുവയ്ക്കുന്നത് ഗവര്‍ണര്‍മാര്‍ നീട്ടിക്കൊണ്ടു പോകുന്നത് എന്തിനാണെന്നും ഹര്‍ജിയുമായി സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയെ സമീപിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ബില്ലുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
