ഗവര്‍ണര്‍ ബന്‍വര്‍ ലാല്‍ പുരോഹിതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നിരീക്ഷണം. നിയമസഭകള്‍ പാസാക്കിയിട്ടുള്ള ബില്ലുകളില്‍ ഒപ്പുവയ്ക്കുന്നത് ഗവര്‍ണര്‍മാര്‍ നീട്ടിക്കൊണ്ടു പോകുന്നത് എന്തിനാണെന്നും ഹര്‍ജിയുമായി സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയെ സമീപിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ബില്ലുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ എന്തിനു കാത്തിരിക്കണമെന്ന് സുപ്രീം കോടതി
