Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പി രാജീവ്

പലസ്തീന്‍ വിഷയം സിപിഐഎം രാഷ്ട്രീയ ലാഭത്തിനുവേണ്ടി ദുരുപയോഗം ചെയ്യുകയാണെന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പി രാജീവ്. ലീഗിന് യുഡിഎഫ് ബാധ്യതയാണെന്ന് കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നുണ്ടെന്ന് പി രാജീവ് പറഞ്ഞു. രാഷ്ട്രീയമായ നിലപാടുകള്‍ സ്വീകരിക്കുന്നതിന് ലീഗിന് കോണ്‍ഗ്രസ് ബാധ്യതയാണ്. രാഷ്ട്രീയമായി ശരിയാണെന്ന് നേതാക്കള്‍ക്കും അണികള്‍ക്കും തോന്നുന്ന കാര്യങ്ങളില്‍ പോലും ലീഗിന് തീരുമാനമെടുക്കാന്‍ സാധിക്കുന്നില്ലെന്നും പി രാജീവ് പറഞ്ഞു.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍ | നവംബര്‍ 5

സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ആര്യാടന്‍ ഷൗക്കത്തിനെ പോലെ ചിന്തിക്കുന്ന കോണ്‍ഗ്രസുകാരെ ക്ഷണിക്കുമെന്നും മുസ്ലിം ലീഗ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പങ്കെടുക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ശശി തരൂരിന്റെ പ്രസംഗം വഴി തെറ്റി പോയതല്ലെന്നും അതാണ് യഥാര്‍ത്ഥ കോണ്‍ഗ്രസ് നിലപാടെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. കെ.എസ്.ആര്‍.ടി.സിയില്‍ പ്രൊഫഷണലിസം കൊണ്ടുവരാന്‍ നാല് കെ.എ.എസ് ഉദ്യോഗസ്ഥര്‍. മൂന്ന് പേരെ സോണല്‍ ജനറല്‍ മാനേജര്‍മാര്‍ ആയും, ഒരാളെ ഹെഡ് കോട്ടേര്‍ഴ്സിലേക്കുമാണ് നിയമിക്കുക. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിക്ക രോഗം; പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നതായി വീണാ ജോര്‍ജ്

തലശ്ശേരി ജില്ലാ കോടതിയില്‍ സിക്ക രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 8 സിക്ക കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. പ്രദേശത്തുള്ള ഗര്‍ഭിണികളെ ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷിച്ചു വരുന്നു. എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശവും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്ക് കൂടി ജാഗ്രതാ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിയ്യൂർ അതിസുരക്ഷാ ജയിലിൽ സംഘർഷം

വിയ്യൂർ അതിസുരക്ഷാ ജയിലിൽ സംഘർഷം. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിൽ തടവുപുള്ളികൾ ജയിൽ ജീവനക്കാരെ ആക്രമിച്ചു. മൂന്ന് ജയിൽ ജീവനക്കാർക്കും ഒരു പ്രതിക്കും പരിക്കേറ്റു. വലിയൊരു സംഘർഷം ജയിലിലുണ്ടായെന്നാണ് വിവരം. കൊടി സുനി, കാട്ടുണ്ണി രഞ്ജിത്ത്, പൂച്ച സാജു, മിബു രാജ് തുടങ്ങിയ പത്തോളം തടവുകാരായിരുന്നു സംഘര്‍ഷങ്ങള്‍ക്ക് പിന്നിൽ. ജയില്‍ ജീവനക്കാരായ അര്‍ജുന്‍, ഓംപ്രകാശ്, വിജയകുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അര്‍ജുന്‍റെ പരിക്ക് സാരമുള്ളതാണ്.

Posted inബിസിനസ്സ്

പൊതു മേഖലാ ബാങ്കുകളുടെ കിട്ടാക്കടം ഗണ്യമായി കുറഞ്ഞു

ഇന്ത്യയിലെ പൊതു മേഖലാ ബാങ്കുകളുടെ കിട്ടാക്കടം ഗണ്യമായി കുറയുന്നു. ആറു വര്‍ഷം മുന്‍പ് ബാങ്കുകളുടെ നിലനില്‍പ്പിനെ പോലും പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ കുമിഞ്ഞ് കൂടിയ നിഷ്‌ക്രിയ ആസ്തികള്‍ വലിയ തോതില്‍ കുറഞ്ഞതോടെ ബാങ്കുകളുടെ പ്രവര്‍ത്തന ലാഭത്തിലും വന്‍ വര്‍ദ്ധനയാണ് ദൃശ്യമാകുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറുമാസക്കാലയളവില്‍ മുന്‍നിര പൊതു മേഖലാ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ബറോഡ, യൂണിയന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ തുടങ്ങിയവയുടെ നിഷ്‌ക്രിയ […]

Posted inവിനോദം

‘വേല’യിലെ ‘പാതകള്‍ പലര്‍’ ഗാനത്തിന്റെ വീഡിയോ

ആര്‍.ഡി.എക്സിന്റെ വന്‍ വിജയത്തിന് ശേഷം സാം.സി.എസ്സിന്റെ സംഗീത സംവിധാനത്തില്‍ ഷെയിന്‍ നിഗം ഗാനരംഗത്തിലെത്തുന്ന വേലയിലെ ‘പാതകള്‍ പലര്‍’ എന്ന ഗാനത്തിന്റെ വീഡിയോ റിലീസായി. അന്‍വര്‍ അലി ഗാനരചന നിര്‍വഹിച്ചിരിക്കുന്ന വേലയിലെ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍ ആണ്. ഷെയിന്‍ നിഗവും സണ്ണി വെയ്‌നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഷെയിന്‍ നിഗം ഉല്ലാസ് അഗസ്റ്റിന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെയും മല്ലികാര്‍ജുനന്‍ എന്ന പോലീസ് […]

Posted inവിനോദം

‘ഗുണ്ടുര്‍ കാര’ത്തിലെ ഡം മസാല ഗാനത്തിന്റെ പ്രമൊ വീഡിയോ

മഹേഷ് ബാബു നായകനാകുന്ന പുതിയ ചിത്രമാണ് ‘ഗുണ്ടുര്‍ കാരം’. ഗുണ്ടുര്‍ കാരത്തിന്റെ പ്രമോഷണല്‍ മെറ്റീരിയലുകള്‍ സിനിമയില്‍ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. സംവിധാനം നിര്‍വഹിക്കുന്നത് ത്രിവിക്രം ശ്രീനിവാസാണ്. ഗുണ്ടുര്‍ കാരത്തിലെ ഗാനത്തിന്റെ പ്രൊമൊ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ഡം മസാല ഗാനത്തിന്റെ പ്രമൊ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ത്രിവിക്രം ശ്രീനിവാസിനെയും ഗുണ്ടുര്‍ കാരത്തെയും കുറിച്ച് ഒരു വാക്കില്‍ അഭിപ്രായം പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ട ആരാധകന് സംഗീത സംവിധായകന്‍ എസ് തമന്‍ നല്‍കിയ മറുപടി അടുത്തിടെ ചര്‍ച്ചയായിരുന്നു. റിലീസിനൊരുങ്ങുന്ന ഗുണ്ടുര്‍ കാരത്തിന്റെ സംഗീത സംവിധായകന്‍ എസ് […]

Posted inഓട്ടോമോട്ടീവ്

റെക്കോര്‍ഡ് വില്‍പ്പന രേഖപ്പെടുത്തി വാഹനവിപണി

ഉത്സവകാലത്ത് അതിഗംഭീര പ്രകടനം കാഴ്ചവച്ച് രാജ്യത്തെ വാഹന നിര്‍മ്മാതാക്കള്‍. ഉത്തരേന്ത്യ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഒക്ടോബര്‍ മുതല്‍ ഉത്സവകാലത്തിന് തുടക്കമായതോടെ വാഹന വിപണി കൂടുതല്‍ കരുത്ത് നേടിയിരിക്കുകയാണ്. മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, എംജി ഹെക്ടര്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളെല്ലാം ഒക്ടോബറില്‍ റെക്കോര്‍ഡ് വില്‍പ്പന രേഖപ്പെടുത്തി. ഇത്തവണയും കാറുകളുടെ വില്‍പ്പനയില്‍ ഒന്നാമതെത്തിയത് മാരുതി സുസുക്കിയാണ്. 1,99,217 കാറുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 19 ശതമാനം അധിക വര്‍ദ്ധനവ് നേടാന്‍ ഇത്തവണ […]

Posted inപുസ്തകങ്ങൾ

എന്റെ രക്തബന്ധങ്ങള്‍

പകരം വെയ്ക്കാനില്ലാത്ത അമൂല്യവസ്തുവാണ് രക്തം എന്ന അറിവും രക്തദാനത്തിന്റെ പ്രാധാന്യവും ഇന്ന് എല്ലാവര്‍ക്കും അറിയാം. രക്തദാനത്തിനെക്കുറിച്ച് അനവധി തെറ്റിദ്ധാരണകളും ഭയവും നിലനിന്നിരുന്ന എഴുപതുകളില്‍ ഈ ജീവന്‍ദാന പ്രക്രിയയെക്കുറിച്ച് ജനങ്ങളെ ഉദ്ബുദ്ധരാക്കാന്‍ തുടക്കം കുറിച്ച ഒരു പ്രസ്ഥാനമാണ് പിന്നീട് കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറം എന്ന സംഘടനയായി കേരളം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചത്. ആ പ്രസ്ഥാനത്തിന്റെ തുടക്കക്കാരിലൊരാളായ ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട്, രക്തദാനപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കണ്ടുമുട്ടിയ കര്‍മ്മശ്രേഷ്ഠന്മാരായ നിസ്വാര്‍ത്ഥസേവകരെയാണ് അദ്ദേഹം രക്തബന്ധുക്കളായി കണ്ട് നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അതിലൂടെ രക്തദാനത്തിന്റെ […]

Posted inആരോഗ്യം

ഇടവിട്ടുള്ള ഉപവാസം പ്രമേഹ രോഗികളുടെ ഭാരം കുറയ്ക്കും

ഇടവിട്ടുള്ള ഉപവാസം പ്രമേഹ രോഗികളുടെ ഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കുമെന്ന് പഠനം. ഷിക്കാഗോയിലെ ഇലിനോയ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ആറു മാസം നീണ്ട പഠനകാലത്ത്, 75 പ്രമേഹ രോഗികളെ മൂന്നു സംഘങ്ങളായി തിരിച്ചു. ഇതില്‍ ആദ്യ സംഘം ഉച്ചയ്ക്ക് 12നും രാത്രി എട്ടിനും ഇടയിലുള്ള എട്ടു മണിക്കൂറില്‍ മാത്രം ഭക്ഷണം കഴിച്ചു. രണ്ടാമത്തെ സംഘം ആറ് മാസക്കാലയളവില്‍ അവര്‍ കഴിക്കുന്ന പ്രതിദിന കലോറിയുടെ അളവ് 25 ശതമാനം കുറച്ചു. […]