Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സഹകരണ മേഖലയിലെ അഴിമതിയില്‍ കര്‍ശന നടപടി വേണമെന്ന് പിണറായി വിജയൻ

സഹകരണ മേഖലയെ നിയന്ത്രിക്കാൻ കഴിവില്ലാത്തവര്‍ നേതൃത്വത്തില്‍ വന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സംസ്ഥാനത്തെ സഹകരണ മേഖലയിലെ അഴിമതിയില്‍ കര്‍ശന നടപടി വേണമെന്നും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും സഹകരണമേഖലയെ ചിലര്‍ ലക്ഷ്യമിടുന്നുവെന്നും അതിന്‍റെ ഭാഗമാണ് ഇഡിയുടെ വരവെന്നും മുഖ്യമന്ത്രി പറഞ്ഞു.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ വിമർശനം

കെഎസ്ആർടിസി പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറി ഇന്ന് ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടും ചീഫ് സെക്രട്ടറി ഹാജരായില്ല. കേരളീയത്തിന്റെ തിരക്കായതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചത്. ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണം കെടുത്തുന്നതാണെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ കോടതി10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു

പതിനഞ്ച് വർഷത്തിലേറെ കാലം ദുബായിൽ ജോലി ചെയ്ത ആളാണ് കളമശ്ശേരി സ്ഫോടന കേസിലെ പ്രതിയായ മാർട്ടിൻ. അതുകൊണ്ട് തന്നെ അവിടെയുളള ബന്ധങ്ങൾ അന്വേഷിക്കേണ്ടതാവശ്യമാണ്. ഇതിന് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇക്കാര്യങ്ങൾക്ക് വേണ്ടിയാണ് പൊലീസ് 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് കോടതി 10 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടാൻ കോടതി അനുവദിക്കുകയായിരുന്നു.അതേ സമയം അഭിഭാഷകൻ വേണ്ടെന്ന നിലപാട് ആവർത്തിക്കുകയാണ് പ്രതി ഡൊമിനിക് മാർട്ടിൻ. പൊലീസിനെതിരെ പരാതിയില്ലെന്നും താൻ ആരോഗ്യവാനാണെന്നും ഇയാൾ പറഞ്ഞു.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  ഗാസയെ രണ്ടായി വിഭജിച്ചെന്ന ചരിത്രപരമായ പ്രഖ്യാപനവുമായി ഇസ്രയേല്‍. യുദ്ധം തുടങ്ങി ഒരു മാസം തികയുമ്പോള്‍ ഗാസയില്‍ വ്യോമാക്രമണവും കരയുദ്ധവും കടുപ്പിച്ച് ഇസ്രയേലിന്റെ മുന്നേറ്റം. ലബനനെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍ സൈന്യം. ലബനോനില്‍ ഇസ്രേലി റോക്കറ്റാക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ഗാസയിലെ മരണ സംഖ്യ 9770 ആയി. കൊല്ലപ്പെട്ടവരില്‍ നാലായിരത്തില്‍ അധികം പേര്‍ കുട്ടികളാണ്. വെടി നിര്‍ത്തലിനായി അമേരിക്ക ശ്രമം തുടരുകയാണ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണു പിറകെ സിഐഎ ഡയറക്ടര്‍ വില്യം ബേര്‍ണ്‍സും ഇസ്രയേലിലെത്തി. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സർക്കാർ തന്നെ അപ്പീൽ പോകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നിരോധിച്ച സംഭവത്തിൽ വെടിക്കെട്ട് സംസ്കാരത്തിന്റെ ഭാഗമാണെന്നും, സർക്കാർ തലത്തിൽ തന്നെ അപ്പീൽ പോകുമെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ.മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് വന്നത്. ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പരിശോധന നടത്തി പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗാസയിൽ മരണം 9770

ഗാസയിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. വെടി നിർത്തലിനായി അമേരിക്കയുടെ ഭാഗത്ത് നിന്നും ശ്രമം തുടരുകയാണ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ് പിറകെ സിഐഎ ഡയറക്ടർ വില്യം ബേ‌ർൺസും ഇസ്രയേലിലെത്തി. പശ്ചിമേഷ്യൻ സന്ദർശനം തുടരുന്ന ബ്ലിങ്കൻ ഇന്ന് തുർക്കി നേതൃത്വവുമായി ചർച്ച നടത്തും. വേണ്ടി വന്നാൽ ലബനോനെതിരെ യുദ്ധം ചെയ്യാൻ തയ്യാറാണെന്നും അതിന് ഒരുങ്ങിയിട്ടുണ്ടെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തൃക്കാക്കരയിൽ രാത്രി നിയന്ത്രണത്തിനൊരുങ്ങി നഗരസഭ

എറണാകുളം തൃക്കാക്കരയിൽ രാത്രി നിയന്ത്രണത്തിനൊരുങ്ങി നഗരസഭ. ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും രാത്രി 11 മണി മുതൽ പുലർച്ചെ നാല് മണി വരെ അടപ്പിക്കാനാണ് തീരുമാനം. ലഹരി മരുന്ന് വിൽപന വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടിയെന്ന് നഗരസഭ അറിയിച്ചു.നൈറ്റ് ലൈഫ് കേന്ദ്രമായ തിരുവനന്തപുരം മാനവീയം വീഥിയിലെ കൂട്ടത്തല്ല് ചർച്ചയാകുന്നതിനിടെയാണ് തൃക്കാക്കരയിൽ നിയന്ത്രണം വരുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കളമശേരി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി

കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമനിക് മാർട്ടിനെ 10 ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് നൽകിയ ഹർജി എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ളതിൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം. അതോടൊപ്പം കളമശേരി സ്ഫോടനത്തിൽ മരണം നാലായി. 80 ശതമാനത്തോളം പൊള്ളലേറ്റിരുന്ന കളമശേരി സ്വദേശി മോളി ജോയ് ആണ്‌ മരിച്ചത്.  

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | നവംബര്‍ 6

◾രാജ്യത്തെ കര, വ്യോമ, നാവിക സേനയില്‍ ഇനി റാങ്ക് പരിഗണിക്കാതെ അവധി. വനിതാ സൈനികര്‍ക്കായുള്ള സുപ്രധാന തീരുമാനത്തിന് അംഗീകാരം നല്‍കി പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്. രാജ്യത്തെ സേനകളിലെ വനിതാ സൈനികര്‍ക്കും, ഇനി ഓഫീസര്‍മാര്‍ക്ക് ലഭിക്കുന്നതിന് തുല്യമായ പ്രസവ, ശിശുപരിപാലന അവധികള്‍ ലഭിക്കും. ഇതിന് പുറമെ കുട്ടികളെ ദത്തെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രത്യേക അവധിയും സൈന്യത്തിലെ ഓഫീസര്‍മാരെപ്പോലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും ലഭിക്കും. ◾ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ യുദ്ധ ഹെലികോപ്റ്ററായ രുദ്ര ഹെലികോപ്റ്ററിന്റെ പരീക്ഷണം വിജയം. രുദ്രയില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജൈത്രയാത്ര തുടര്‍ന്ന് ടീം ഇന്ത്യ

ലോകകപ്പ് ക്രിക്കറ്റില്‍ ജൈത്രയാത്ര തുടര്‍ന്ന് ഇന്ത്യ. ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഈ ലോകകപ്പിലെ എട്ടാം ജയം സ്വന്തമാക്കി. രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റ് കരുത്തിലാണ് ഇന്ത്യയ്ക്ക് അനായാസ ജയം സ്വന്തമാക്കാന്‍ സാധിച്ചത്. ദക്ഷിണാഫ്രിക്കയെ വെറും 83 റണ്‍സിന് തോൽപ്പിച്ചു ഇന്ത്യന്‍ ബോളര്‍മാര്‍.ഈ ലോകകപ്പില്‍ തുടര്‍ സെഞ്ച്വറികളുമായി മിന്നുന്ന ഫോമിലുള്ള ഡി കോക്കിന്റെ വിക്കറ്റെടുത്ത് സിറാജ് ഇന്ത്യന്‍ ചരിത്ര വിജയത്തിന് തുടക്കം കുറിച്ചു. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ വിജയം എളുപ്പത്തില്‍ പിടിച്ചെടുത്തു. […]